twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തീര്‍ന്നെന്ന് കരുതി കണ്ണടച്ചു, രക്ഷിച്ചയാളെ ഇതുവരെ കണ്ടിട്ടില്ല! കോളേജിലെ പ്രണയത്തെക്കുറിച്ചും പക്രു

    |

    മലയാളികള്‍ക്ക് പ്രിയപ്പെട്ട നടനാണ് ഗിന്നസ് പക്രു. പൊക്കമില്ലായ്മയാണ് എന്റെ പൊക്കമെന്ന് ജീവിതം കൊണ്ട് കാണിച്ചു തന്ന താരം. ഗിന്നസ് റെക്കോര്‍ഡ് അടക്കം സ്വന്തമാക്കിയിട്ടുള്ള പക്രു എന്ന അജയകുമാര്‍ സിനിമയിലെത്തുന്നത് കോമഡി ഷോകളിലൂടെയായിരുന്നു. ഹാസ്യ കഥാപാത്രങ്ങളായിരുന്നു തുടക്കത്തില്‍ ചെയ്തിരുന്നതെങ്കില്‍ പിന്നീട് നായകനായും സ്വഭാവ നടനായും കയ്യടി നേടിയ പക്രു സംവിധാനത്തിലും നിര്‍മ്മാണത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

    'എനിക്ക് ജീവിക്കാന്‍ അറിയില്ലായിരുന്നു'; സിനിമയും ജീവിതവും ബാലന്‍സ് ചെയ്തുതന്നത് ദീപികയെന്ന് രണ്‍വീര്‍ സിങ്ങ്'എനിക്ക് ജീവിക്കാന്‍ അറിയില്ലായിരുന്നു'; സിനിമയും ജീവിതവും ബാലന്‍സ് ചെയ്തുതന്നത് ദീപികയെന്ന് രണ്‍വീര്‍ സിങ്ങ്

    ഇപ്പോഴിതാ തന്റെ കോളേജ് കാലത്തെ രസകരമായ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് ഗിന്നസ് പക്രു. കോളേജില്‍ പഠിക്കുന്ന സമയത്ത് ഒരു അടിയുടെ നടുവില്‍ പെട്ടുപോയ അനുഭവമാണ് അദ്ദേഹം വെളിപ്പെടുത്തിയത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗിന്നസ് പക്രു മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    ആരാണെന്ന് മനസിലായിട്ടില്ല

    ''ഒരു തവണ അടിയുണ്ടായി. ഞാന്‍ കോളേജിലേക്ക് കയറി വരുമ്പോള്‍ കാണുന്നത് ഒരു പത്തിരുപത്തിയഞ്ച് പിള്ളേര് ചേര്‍ന്ന് അഞ്ചാറ് പേരെ വടിയും കമ്പും കട്ടയുമൊക്കെയായി തല്ലി ഓടിക്കുകയാണ്. ഞാന്‍ അറിയാതെ വന്നത് പെട്ടതും ഇവരുടെ മുന്നില്‍. തീര്‍ന്നെന്ന് കരുതി കണ്ണടച്ചു. ഇവന്മാരെന്ന ചവിട്ടി മെതിച്ച് കളഞ്ഞെന്നു കരുതി. കണ്ണ് തുറന്നപ്പോള്‍ ബസേലിയസിന്റെ പള്ളിയുടെ മതിലില്‍ ഇരിക്കുകയാണ് ഞാന്‍. ഈ ഓടി വന്നതില്‍ ഏതോ ഒരുത്തന്‍ പരുന്ത് കോഴിക്കുഞ്ഞിനെ റാഞ്ചുന്നത് പോലെ എന്നെയെടുത്ത് മതിലില്‍ ഇരുത്തിയതാണ്. പക്ഷെ ഇതുവരെ ആരാണ് എന്നെ രക്ഷിച്ചതെന്ന് അറിയില്ല. പലരും ഞാനാണെന്ന് ക്ലെയിം ചെയ്തിട്ടുണ്ടെങ്കിലും ശരിക്കും ആരാണെന്ന് മനസിലായിട്ടില്ല. ആ കാലത്ത് കോളേജില്‍ പഠിച്ച ആരെയെങ്കിലുമൊക്കെ ലോകത്തിന്റെ എവിടെ പോയാലും കാണാന്‍ പറ്റാറുണ്ട്'' എന്നാണ് താരം പറയുന്നത്.

    കോളേജ് കാലത്തെ പ്രണയം

    പിന്നാലെ കോളേജ് കാലത്തെ പ്രണയത്തെക്കുറിച്ചും അദ്ദേഹം മനസ് തുറന്നു. ''ഇങ്ങനെ വിട്ടാല്‍ ശരിയാകില്ല, കളം പിടിക്കണമെന്ന് കരുതി ഞാന്‍ ഒരു ക്ലാസ് മുഴുവന്‍ അങ്ങനെ കളമാക്കി. മൊത്തം ഫ്രണ്ട്ഷിപ്പായി. അതിലൊരു പെണ്‍കുട്ടിയെ വട്ടം ഇട്ട് വച്ചിട്ട്, ആ കുട്ടി നോ പറഞ്ഞാല്‍ മറ്റുള്ളവരെല്ലാം ചേര്‍ന്ന് ആ കുട്ടിയെ അറ്റാക്ക് ചെയ്യുന്നൊരു അവസ്ഥ. ഒടുവില്‍ നിവര്‍ത്തിയില്ലാതെ ആ കുട്ടി യെസ് പറഞ്ഞു. അത് പക്ഷെ ക്ലാസ് തീരാന്‍ ഒരാഴ്ച മുമ്പ് മാത്രമായിരുന്നു. ക്ലാസ് കഴിഞ്ഞതോടെ ആ പ്രണയവും തീര്‍ന്നു. ഒരു പെണ്‍കുട്ടിയെ കൊണ്ട് ലവ് ആണെന്ന് പറയിക്കുകയായിരുന്നു എന്റെ ലക്ഷ്യം. അത് സാധിച്ചെടുത്തു'' എന്നാണ് ഗിന്നസ് പക്രു പറയുന്നത്.

    ബഗീര

    കൊവിഡ് കാരണം മലയാളം സിനിമയില്‍ അഭിനയിച്ചിട്ടില്ല. തമിഴില്‍ പ്രഭുദേവയുടെ സുഹൃത്തായി അഭിനയിക്കുന്ന ബഗീരയാണ് പുതിയ സിനിമ. ആ സിനിമ റിലീസാകാനിരിക്കുകയാണ്. ആ പടം കൊവിഡിന് ശേഷം അഭിനയിച്ച ആദ്യത്തെ സിനിമയാണ്. അതിനാല്‍ കുറച്ച് കാലം മലയാളത്തില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നുവെന്നും അദ്ദേഹം പറയുന്നു. ഇതിനിടെ തനിക്ക് ഗിന്നസ് റെക്കോര്‍ഡ് നേടി തന്ന സിനിമയായ അത്ഭുതദ്വീപിലെ നായികയെ ചിത്രത്തിലേക്ക് എത്തിച്ച കഥയും പക്രു വെളിപ്പെടുത്തുന്നുണ്ട്

    Recommended Video

    ഭാവിയിലെ നീരജിന്റെ നായിക, ഗിന്നസ് പക്രുവിന്റെ മകള്‍! | filmibeat Malayalam
    അത്ഭുതദ്വീപിലൂടെ

    'ബോളിവുഡില്‍ നിന്നുമാണ് നായിക എത്തുന്നത് എന്നറിഞ്ഞപ്പോള്‍ ഒരുപാട് സന്തോഷമായി. ഇക്കാര്യത്തെക്കുറിച്ച് സംവിധായകനായ വിനയനോട് ചോദിച്ചപ്പോള്‍ രസകരമായ രീതിയിലാണ് വിനയനും പ്രതികരിച്ചത്. തനിക്ക് അല്ലാത്ത പക്ഷം ബോളിവുഡില്‍ നിന്ന് നായികയെ കിട്ടുമായിരുന്നില്ല. പൃഥ്വിരാജിന്റെ നായികയാണെന്നാണ് മല്ലിക കപൂറിനോട് പറഞ്ഞത്. ഒപ്പം ശല്യം ചെയ്ത് നടക്കുന്ന വില്ലന്‍ റോളിനോട് സമാനമായ ഒരു കഥാപാത്രവും ഉണ്ടെന്നും പറഞ്ഞു'' അങ്ങനെയായിരുന്നു മല്ലിക കപൂര്‍ ചിത്രത്തിലേക്ക് എത്തുന്നത്. ഏറ്റവും ഉയരം കുറഞ്ഞ നിര്‍മ്മാതാവിനുള്ള ഗിന്നസ് പക്രുവിന്റെ പേരിലാണ്. ഫാന്‍സി ഡ്രസ് എന്ന സിനിമയാണ് പക്രുവിനെ ഗിന്നസ് നേട്ടത്തിന് അര്‍ഹനാക്കിയത്. 76 സെന്റിമീറ്റര്‍ മാത്രം ഉയരമുള്ള ഇദ്ദേഹം ഏറ്റവും ഉയരം കുറഞ്ഞ നായക നടനായും സംവിധായകനായുമാണ് മുമ്പ് ഗിന്നസില്‍ ഇടം നേടിയിട്ടുണ്ട്.

    അത്ഭുതദ്വീപിലൂടെയാണ് അജയ് കുമാര്‍ ആദ്യമായി നായകനാകുന്നത്. 2005ലായിരുന്നു ഇത്. ഇതിലെ അഭിനയത്തിലൂടെ 2008ല്‍ ഗിന്നസ് നേടി. കൂടാതെ ഇതിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പുരസ്‌കാരവും പക്രുവിന് ലഭിച്ചിട്ടുണ്ട്. ശേഷം ഇളയരാജ എന്ന സിനിമയിലും ഇദ്ദേഹം നായകനായിട്ടുണ്ട്. മലയാളത്തില്‍ മാത്രമല്ല തമിഴിലും സാന്നിധ്യം അറിയിച്ചിട്ടുള്ള താരമാണ് ഗിന്നസ് പക്രു. കോമഡി പരിപാടികളിലെ വിധികര്‍ത്താവായും ഗിന്നസ് പക്രു മലയാളികളുടെ മനസില്‍ ഇടം നേടിയിട്ടുണ്ട്.

    Read more about: guinnes pakru
    English summary
    Guinnes Pakru Recalls How He Was Saved From A College Fight By Some Unknown Guy
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X