For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പത്ത് ദിവസം തികയ്ക്കില്ലെന്ന് പലരും പറഞ്ഞു; ചിരിച്ചു തള്ളി; ഗായത്രിയെ കല്യാണം കഴിച്ചതിനെക്കുറിച്ച് പക്രു

  |

  മലയാളികളുടെ പ്രിയ നടനാണ് ഗിന്നസ് പക്രു. കലോത്സവ വേദികളിലൂടെയാണ് ഗിന്നസ് പക്രു താരമാകുന്നത്. പിന്നീട് മിമിക്രി വേദികളിലെ നിറ സാന്നിധ്യമായി മാറുകയായിരുന്നു ഗിന്നസ് പക്രു. തുടര്‍ന്ന് സിനിമയിലെത്തിയ പക്രു എന്ന അജയ കുമാര്‍ ഇന്ന് നടന്‍ എന്ന നിലയില്‍ മാത്രമല്ല സംവിധായകന്‍ എന്ന നിലയിലും സാന്നിധ്യം അറിയിച്ചിരിക്കുകയാണ്.

  Also Read: ആറാം ക്ലാസിലെ ബോയ്ഫ്രണ്ടാണ് ഭര്‍ത്താവായത്; ഡിവോഴ്‌സിന് പോയി നിന്നപ്പോഴും തമാശയായിരുന്നെന്ന് ലെന

  ഗിന്നസ് റെക്കോര്‍ഡ് അടക്കം നേടിയ ഗിന്നസ് പക്രു കോമഡി വേഷങ്ങളിലൂടെയാണ് കരിയര്‍ തുടങ്ങുന്നതെങ്കിലും പിന്നീട് നായകനായും സഹ നടനായുമെല്ലാം കയ്യടി നേടി മലയാള സിനിമയിലെ നിറ സാന്നിധ്യമായി മാറുകയായിരുന്നു. ഇപ്പോഴിതാ ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടിയില്‍ തന്റെ വിവാഹത്തിന്റെ കഥ പങ്കുവെക്കുകയാണ് ഗിന്നസ് പക്രു. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  അമ്മയുടെ ഒരു യാത്രയില്‍ നിന്നുമാണ് അത് തുടങ്ങുന്നത്. സഹോദരിമാരെയൊക്കെ കെട്ടിച്ചു വിട്ടിരുന്നു. യാത്രയ്ക്കിടെ അമ്മ സഹയാത്രികയായ ചേച്ചിയോട് സംസാരിക്കുകയായിരുന്നു. ആ ചേച്ചി നേരത്തെ ഐമനത്തായിരുന്നു താമസിച്ചിരുന്നത്. പിന്നെ താമസം മാറിയതാണ്. ഗായത്രിയുടെ വീടിന് അടുത്താണ് താമസിക്കുന്നത്. അമ്മ ആ ചേച്ചിയോട് ആരെങ്കിലും ഉണ്ടെങ്കില്‍ പറയൂവെന്ന് പറഞ്ഞു. അവരത് ഗായത്രിയുടെ വീട്ടിലും പറഞ്ഞു.

  Also Read: 'പത്തുവർഷം കൊണ്ട് ഇങ്ങനെ മാറിപ്പോകുമോ....?'; വർഷങ്ങൾ പഴക്കമുള്ള ചിത്രം കണ്ട് അമ്പരപ്പ് മാറാതെ ഊർമിള ഉണ്ണി!


  നിങ്ങളുടെ പരിചയത്തില്‍ ആരെങ്കിലും ഉണ്ടെങ്കില്‍ പറയാം എന്ന രീതിയിലാണ് ആ ചേച്ചി അവരോടത് പറഞ്ഞത്. അവരുടെ വീട്ടിലെ ചര്‍ച്ചയില്‍ ഈ വിഷയം വന്നു. അത് കേട്ടപ്പോള്‍ എന്നാല്‍ ഞാനങ്ങ് കെട്ടിയാലോ എന്ന് ഗായത്രി ചോദിച്ചു. എല്ലാവരും ചിരിച്ചു തള്ളി. തമാശയായിട്ടാണ് എടുത്തത്. പക്ഷെ എവിടെയോ വച്ച് ഈ പറഞ്ഞ കാര്യങ്ങള്‍ വീണ്ടും സ്‌ട്രൈക്ക് ചെയ്തുവെന്നാണ് താരം പറയുന്നത്. .

  എന്റെ ഒരു സിനിമയും പുള്ളിക്കാരി കണ്ടിരുന്നില്ല. ഞാന്‍ ആരാണ് എന്നറിയാന്‍ ഒരു സിഡിയെടുത്ത് കൊണ്ടു വന്ന് ഇട്ട് കണ്ടു. അതൊരു കോമഡി ഷോയായിരുന്നു. ഞാനതില്‍ പെണ്‍ വേഷമായിരുന്നു കെട്ടിയിരുന്നത്. മുലക്കച്ചയൊക്കെ കെട്ടിയിട്ടാണ്. തമാശയ്ക്ക് വേണ്ടി ഇച്ചിരി ഓവറക്കിയാണ് ചെയ്തിരുന്നത്. വല്ലാത്തൊരു രൂപമായിരുന്നു. എന്തായാലും അവള്‍ ഓക്കെ പറഞ്ഞു. പിന്നീട് എന്നോട് മേലാല്‍ പെണ്‍ വേഷം കെട്ടരുതെന്ന് പറഞ്ഞു.

  അവളുടെ തൊട്ടടുത്ത ബന്ധുക്കളൊക്കെ എതിര്‍പ്പായിരുന്നു. പക്ഷെ അവളുടെ മാതാപിതാക്കളും, പിന്നെ ഒരു അങ്കിളുമൊക്ക വളരെ പക്വമായിട്ടാണ് അഭിപ്രായം പറഞ്ഞത്. തമാശകളിയല്ല, ആലോചിച്ച് ചെയ്യേണ്ടതാണ്. എന്തെങ്കിലും നെഗറ്റീവായാല്‍ എനിക്കത് നെഗറ്റീവാകും എന്നൊക്കെ പറഞ്ഞിരുന്നു. പിന്നെ ചിലരൊക്കെ ഇത് പത്ത് ദിവസം പോകില്ല എന്നൊക്കെ പ്രവചിച്ചിരുന്നു. അതൊക്കെ ഞാന്‍ ഈ അടുത്ത കാലത്താണ് അറിയുന്നത് എന്നും ഗിന്നസ് പക്രു പറയുന്നു.

  പതിനഞ്ച് വര്‍ഷത്തെ വാര്‍ഷികം പിന്നിട്ടിരിക്കുകയാണ് ഇപ്പോള്‍. പിന്നെ അതിലും വലിയ കളിയാക്കലുകളും മറ്റും കേട്ട് വന്നതു കൊണ്ട് ഞാനതൊന്നും കാര്യമാക്കിയെടുത്തിട്ടില്ല. ഞാന്‍ എന്ന് എന്റെ പരിമിതികള്‍ ഉള്‍ക്കൊണ്ടുവോ അതോടെ എല്ലാം നേരിടാന്‍ പഠിച്ചു. പിന്നെ ആളുകള്‍ എന്താകും കരുതുക എന്ന് ഞാന്‍ പ്രെഡിക്്റ്റ് ചെയ്യും എന്നാണ് ഗിന്നസ് പക്രു പറയുന്നത്.

  അമ്പിളി അമ്മാവന്‍ എന്ന ചിത്രത്തിലൂടെയാണ് ഗിന്നസ പക്രു സിനിമയിലെത്തുന്നത്. പിന്നീട് പതിയെ മലയാള സിനിമയിലെ സ്ഥിര സാന്നിധ്യമായി മാറുകയായിരുന്നു. നായകനായും സഹ നടനായുമെല്ലാം അജയകുമാര്‍ കയ്യടി നേടിയിട്ടുണ്ട്. നിരവധി പുരസ്കാരങ്ങളും താരത്തെ തേടിയെത്തിയിട്ടുണ്ട്. ഇളയരാജായാണ് നായകനായി അഭിനയിച്ച് പുറത്തിറങ്ങിയ ഒടുവിലത്തെ സിനിമ. മലയാളത്തിന് പുറമെ തമിഴിലും അഭിനയിച്ചിട്ടുണ്ട്. സംവിധായകനെന്ന നിലയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് താരം.

  Read more about: guinnes pakru
  English summary
  Guinnes Pakru Says Many People Predicted His Marriage Will Be Over Within Ten Days
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X