Don't Miss!
- News
സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത, കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Lifestyle
പ്രശ്നങ്ങള്‍ വിട്ടുമാറുന്നില്ലേ; അടുക്കളയില്‍ നിന്ന് വാസ്തുപ്രകാരം ഇവ മാറ്റണം
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
- Technology
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
സ്റ്റേജില്‍ നിന്നും നേരെ ഐസിയുവിന്റെ മുന്നിലേക്ക്; കുഞ്ഞിനെ കയ്യിലേക്ക് കിട്ടിയില്ല: ഗിന്നസ് പക്രു
കലോത്സവ വേദികളില്‍ നിന്നും മിമിക്രി വേദിയിലേക്കും അവിടെ നിന്നും സിനിമയിലേക്കും ഗിന്നസ് റെക്കോര്ഡിലേക്കുമൊക്കെ വളര്‍ന്ന താരമാണ് ഗിന്നസ് പക്രു. കോമഡിയിലൂടെയായിരുന്നു തുടക്കമെങ്കിലും പിന്നീട് നായകനായും സഹ നടനായുമെല്ലാം കയ്യടി നേടാന്‍ ഗിന്നസ് പക്രുവിന് സാധിച്ചു. ജീവിതത്തില്‍ ഒരുപാട് വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ട് ഗിന്നസ് പക്രുവിന്.
തന്റെ ആദ്യത്തെ കുഞ്ഞിനെ നഷ്ടപ്പെട്ടതിനെക്കുറിച്ച് മനസ് തുറക്കുകയാണ് ഗിന്നസ് പക്രു. ഫ്ളവേഴ്സ് ചാനലിലെ ഒരു കോടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ഗിന്നസ് പ്ക്രു മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

കുട്ടിയുണ്ടാകാന്‍ പോകുന്നുവെന്നത് വളരെ വലിയ സന്തോഷമായിരുന്നു. കുട്ടിയുണ്ടാകുമോ എന്നൊരു ശങ്കയൊക്കെയുണ്ടായിരുന്നതാണ്. കുട്ടി ജനിച്ച ശേഷമാണ് ശ്വാസമെടുക്കുന്നതില്‍ പ്രശ്നമുണ്ടെന്ന് അറിയുന്നത്. പതിനഞ്ച് ദിവസമൊക്കെ ആയപ്പോഴേക്കും വല്ലാത്തൊരു അവസ്ഥയിലേക്ക് പോയി. കൊച്ചിനെ നമ്മളുടെ കയ്യിലേക്ക് കിട്ടിയിരുന്നില്ല. ഐസിയിലായിരുന്നു. എന്റെ ജീവിതത്തിലെ നിര്‍ണായക ഘട്ടമായിരുന്നു അത്.
ഞാന്‍ ഒരുപാട് പ്രോഗ്രാമുകള്‍ ചെയ്യാനേറ്റിരുന്നു. എന്നെ വച്ചാണ് പല ടീമുകളും പ്രോഗ്രാം പിടിച്ചിരിക്കുന്നത്. ഞാന്‍ ചെന്നില്ലെങ്കില്‍ വലിയ പ്രശ്നങ്ങളുണ്ടാകും. അന്ന് ചെറിയ പ്രശ്നം മതി. ഇന്നത്തേത് പോലല്ല. അയാളുണ്ടെങ്കിലുണ്ടല്ലോ എന്നൊക്കെ പറഞ്ഞാണ് ബുക്ക് ചെയ്യുന്നത് തന്നെ.
കുഞ്ഞ് ഐസിയുവില്‍ കിടക്കുമ്പോഴും ഞാന്‍ സ്റ്റേജില്‍ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. പരിപാടി കഴിഞ്ഞ് നേരെ ഐസിയുവിന്റെ മുന്നില്‍ പോയി നിന്നിട്ടൊക്കെയുണ്ട്. വല്ലാത്തൊരു അടി പോലെയായിരുന്നു പുള്ളിക്കാരിയ്ക്കും. പക്ഷെ ഞങ്ങള്‍ രണ്ടു പേരും അതൊക്കെ അതിജീവിച്ചു. പുള്ളിക്കാരിയാണ് എന്നെ ആശ്വസിപ്പിച്ചത്. ആ സമയത്തുള്ള പരിപാടികള്‍ക്കൊക്കെ ഞാന്‍ പുള്ളിക്കാരിയേയും കൂടെ കൊണ്ടു പോകുമായിരുന്നു.
യുഎഇ, സ്വിറ്റ്സര്‍ലാന്റ് തുടങ്ങിയ സ്ഥലത്തൊക്കെയായിരുന്നു പരിപാടികള്‍. അവിടെയൊക്കെ പോയി വന്നപ്പോഴേക്കും ഒന്ന് ശരിയായി. പിന്നെ അടുത്ത വര്‍ഷത്തിലേക്ക് കടന്നപ്പോഴേക്കും മകളായി. മോള് വന്നതോടെയാണ് ജീവിതം മാറി മറിയുന്നത്. ദീപ്ത കീര്‍ത്തിയെന്നാണ് പേര്. മകള്‍ വന്നതോടെ കരിയറിലും ജീവിതത്തിലും ഒരുപാട് സന്തോഷങ്ങളും മാറ്റങ്ങളും വന്നു.
ചെറിയ സമയമുണ്ടെങ്കില്‍ ഞാന്‍ വീട്ടിലേക്ക് വരുമായിരുന്നു. അവള്‍ക്ക് ഞാനൊരു കളിക്കൂട്ടുകാരനായിരുന്നു. ചെറുപ്പത്തില്‍ അവള്‍ക്കറിയില്ലല്ലോ അച്ഛനാണെന്ന്. അവള് നോക്കുമ്പോള്‍ ഒരു കൂട്ടുകാരന്. ആ സൗഹൃദം ഇപ്പോഴും ഇങ്ങനെ പോവുകയാണ്. ഇപ്പോഴും ഭാര്യയെക്കാളും കൂടുതല്‍ കമ്പനി എന്നോടാണ്.

ആദ്യത്തെ കുഞ്ഞിന്റെ കാര്യം ഞാന്‍ അന്ന് മാധ്യമങ്ങളിലൊന്നും പറഞ്ഞിരുന്നില്ല. ഈയ്യടുത്തൊരു ഇന്റര്‍വ്യൂവില്‍ പറഞ്ഞിരുന്നു. അത് ചില മാധ്യമങ്ങള്‍ ഈ മകളുടെ ഫോട്ടോ വച്ച് വാര്‍ത്ത കൊടുത്തു. അത് കണ്ട് സുഹൃത്തുക്കളൊക്കെ വിളിച്ച് പ്രതികരിക്കണമെന്ന് പറഞ്ഞു. പക്ഷെ ഞാനതൊക്കെ ചിരിച്ചു തള്ളുകയാണ് ചെയ്തത്. അത് ഫേക്കാണെന്ന് പ്രേക്ഷകര്‍ക്ക് തന്നെ അറിയാം. ഭയങ്കര ബുദ്ധിയുള്ളവരാണ് മലയാളികള്‍.
മകള്‍ എട്ടാം ക്ലാസില്‍ പഠിക്കുകയാണ്. അവള്‍ക്ക് കലാപരിപാടികളോട് താല്പര്യമുണ്ട്. ഡാന്‍സ് ചെയ്യും, വരയ്ക്കും. സ്കൂളിലെ പരിപാടികള്‍ക്കൊക്കെ പങ്കെടുക്കും.
-
ശരീരത്ത് തുണി വേണമെന്നുള്ള നിർബന്ധമുണ്ട്; മുട്ടിന് താഴെ തുണിയില്ലെങ്കിലും കുഴപ്പമില്ലെന്ന് കുളപ്പുള്ളി ലീല
-
'എനിക്ക് അങ്ങനെ ജീവിക്കാൻ പറ്റില്ല'; രവി മേനോന്റെ വിവാഹാഭ്യർത്ഥന നിരസിച്ചതിന് കാരണം!, ശ്രീലത നമ്പൂതിരി പറഞ്ഞത്
-
'നമ്മുടെയൊക്കെ മുത്തച്ഛന്മാരെ നമുക്ക് തിരുത്താൻ പറ്റില്ല, മോശം കമന്റിടുന്നവരിൽ പെൺകുട്ടികളും'; അഭയ