തിരുവനന്തപുരം മുതല്‍ കോട്ടയം വരെ സീറ്റില്ലാതെ നിന്നു; സീറ്റ് കിട്ടാന്‍ വഴക്കുണ്ടാക്കേണ്ടി വന്നു: ഗിന്നസ് പക്രു
പൊക്കമില്ലായ്മയാണ് എന്റെ പൊക്കമെന്നതിന്റെ ജീവിക്കുന്ന ഉദാഹരണമാണ് നടന്‍ ഗിന്നസ് പക്രു. ഉയരമില്ലായ്മയുടെ വെ്ല്ലുവിളികളെ മറി കടന്ന് മലയാള സിനിമയുടെ ചരിത്രത്തില്‍ മാത്രമല്ല ഗിന്നസ് റെക്കോര്‍ഡിലടക്കം ഇടം നേടിയ താരമാണ് ഗിന്നസ് പക്രു. നായകനായും സംവിധായകനായുമെല്ലാം അദ്ദേഹം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ സമൂഹത്തില്‍ ഭിന്നശേഷിക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ഗിന്നസ് പക്രു പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. അയ്യന്തോള്‍ വെഡ്ഡിംഗ് വില്ലേജില്‍ നടന്ന റീഹാബ് ടെക് എക്‌സ്‌പോയില്‍ ആയിരുന്നു അദ്ദേഹം സംസാരിച്ചത്.
കുട്ടിക്കാലത്തു നേരിട്ട ഏറ്റവും വലിയ പ്രശ്‌നം യാത്രാബുദ്ധിമുട്ടുകള്‍ ആണെന്നാണ് ഗിന്നസ് പക്രു പറയുന്നത്്. എന്തെങ്കിലും ആവശ്യത്തിനു തനിയെ പുറത്തുപോയി തിരിച്ചെത്തുക എന്നതു വളരെ പ്രയാസമുള്ള കാര്യമായിരുന്നു എന്നും ഗിന്നസ് പക്രു ഓര്‍ക്കുന്നു. അക്കാലത്തും ബസുകളില്‍ ശാരീരിക ബുദ്ധിമുട്ടുള്ളവര്‍ക്കു സീറ്റ് സംവരണമുണ്ടായിരുന്നു. എന്നാല്‍ പലരും സീറ്റില്‍ നിന്നും എഴുന്നേല്‍ക്കില്ലായിരുന്നുവെന്നാണ് ഗിന്നസ് പക്രു പറയുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

പരിമിതി ഉള്ള ഒരാള്‍ കയറിയാല്‍ സംവരണ സീറ്റില്‍ ഇരിക്കുന്നവര്‍ എഴുന്നേറ്റു കൊടുക്കണമെന്നതു മറ്റൊരാള്‍ പറഞ്ഞിട്ടു ചെയ്യേണ്ടതല്ല. എന്നാല്‍, സീറ്റ് ഒഴിഞ്ഞുകിട്ടാന്‍ മറ്റു പലരും എനിക്കു വേണ്ടി വഴക്കുണ്ടാക്കേണ്ടി വന്ന സാഹചര്യങ്ങളുണ്ടായിട്ടുണ്ടെന്നാണ് പക്രു പറയുന്നത്. 'ഒന്നെഴുന്നേറ്റു കൊടുക്കൂ, അയാള്‍ ഇരിക്കട്ടെ' എന്നൊക്കെ പറയേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം ഓര്‍ക്കുന്നു. പ്രോഗ്രാമിനായി ദീര്‍ഘദൂരം ബസില്‍ യാത്ര ചെയ്തിട്ടുണ്ടെന്നും ആ സമയത്ത് തിരുവനന്തപുരം മുതല്‍ കോട്ടയം വരെ സീറ്റ് ഇല്ലാതെ നിന്നു പോകേണ്ടി വന്നിട്ടുണ്ടെന്നും ഗിന്നസ് പക്രു പറയുന്നു. അതേസമയം ഇപ്പോള്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും ഭിന്ന ശേഷിക്കാര്‍ക്ക് അനുകൂലമായ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ടെന്നും ഗിന്നസ് പക്രു പറഞ്ഞു.

ഇപ്പോള്‍ ഭിന്നശേഷി വിഭാഗക്കാര്‍ക്ക് അനുകൂലമായി ഒരുപാടു മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഓഫിസുകളും മറ്റും ഭിന്നശേഷി സൗഹൃദ മേഖലകളാകുന്നു. അവര്‍ക്കു പ്രയാസങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ടതെല്ലാം നിയമങ്ങളിലുണ്ട്. എന്നാല്‍ അ്‌തൊക്കെ അതുപോലെ നടപ്പാക്കുന്നുണ്ടോ എന്ന കാര്യം പരിശോധിക്കേണ്ടതാണെന്നും പക്രു പറയുന്നു. അതേസമയം, ഭിന്നശേഷിക്കാര്‍ സമൂഹത്തിന് ആവശ്യമില്ലാത്ത ആളുകളാണ് എന്ന തരത്തിലുള്ള മനോഭാവമുള്ള ചിലരുണ്ട് എന്നാണ് ഗിന്നസ് പക്രു അഭിപ്രായപ്പെടുന്നത്. അ്‌തേസമയ സമൂഹം മാറുന്നത് ഉള്‍ക്കൊണ്ടു കൊണ്ടു ഭിന്നശേഷിക്കാരെ തുണയ്ക്കുന്നവരുമുണ്ട എന്നും അദ്ദേഹം പറയുന്നു. നമ്മുടെ നാടിനെ അപേക്ഷിച്ച് വിദേശനാടുകളില്‍ ഭിന്നശേഷിക്കാര്‍ക്ക് അനുകൂലമായ നിയമങ്ങളുണ്ടെന്നും അദ്ദേഹം പറയുന്നു.

ഗുണപരമായ പാശ്ചാത്യ ശീലങ്ങള്‍ നമ്മള്‍ സ്വീകരിക്കാറുണ്ട്. റോഡ് നിയമങ്ങള്‍ തന്നെ ഉദാഹരണം. ഭിന്നശേഷിക്കാരുടെ അവകാശങ്ങളെപ്പറ്റിയും പാശ്ചാത്യ ലോകത്തു വിശാലമായ നിയമങ്ങളും കീഴ്‌വഴക്കങ്ങളുമുണ്ട്. അതെല്ലാം ഇവിടെ നടപ്പാക്കാന്‍ പറ്റിയില്ലെങ്കിലും സാധിക്കുന്നവയെല്ലാം നടപ്പാക്കണം എന്നാണ് ഗിന്നസ് പക്രു അഭിപ്രായപ്പെടുന്നത്. ഒരു വിഭാഗത്തെ മാത്രം മാറ്റി നിര്‍ത്തി നമുക്കു മുന്നോട്ടു പോകാനാകില്ലല്ലോ എന്നാണ് സമൂഹത്തോടായി ഗിന്നസ് പക്രു ചോദിക്കുന്നത്. സാങ്കേതിക വിദ്യയിലുണ്ടായ വളര്‍ച്ച എങ്ങനെയാണ് ഭിന്നശേഷിക്കാര്‍ക്ക് ്‌സഹായകരമാകുന്നതെന്നും അദ്ദേഹം പറയുന്നു. പരസഹായമില്ലാതെ ചലിക്കാന്‍ കഴിയാത്തവരെ പോലും മുന്നോട്ടു നയിക്കാന്‍ ഇനിയുള്ള കാലം സാങ്കേതികവിദ്യയിലൂടെ മാത്രമേ സാധിക്കൂ എന്നാണ്് അദ്ദേഹം പറയുന്നത്.
Recommended Video

മിമിക്രി വേദികളിലൂടെയാണ് ഗിന്നസ് പക്രു ശ്രദ്ധ നേടുന്നത്. പിന്നീട് സിനിമയിലെത്തുകയായിരുന്നു. തുടക്കകാലത്ത് കോമഡി കഥാപാത്രങ്ങളായിരുന്നു ചെയ്തിരുന്നതെങ്കില്‍ പിന്നീട് നായകനായും സ്വഭാവനടനായുമെല്ലാം കയ്യടി നേടുകയായിരുന്നു. ഗിന്നസ് റെക്കോര്‍ഡുകളും തന്റെ പേരിലാക്കിയതോടെയാണ് ഗിന്നസ് പക്രുവായി മാറുന്നത്. ഇതിനിടെയാണ് സംവിധാനത്തിലും സാന്നിധ്യം അറിയിക്കുന്നത്.


Click it and Unblock the Notifications