For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിലീപേട്ടൻ ആയിരുന്നു അതിന്റെ സൂത്രധാരൻ; ഇനി അങ്ങനെ വേഷം കെട്ടിയാൽ ഭാര്യ വീട്ടിൽ കയറ്റില്ല: ഗിന്നസ് പക്രു

  |

  മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് കുഞ്ഞിക്കൂനൻ. ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്ന്. ശശികുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിൽ ഗംഭീര വേഷപ്പകർച്ചയിലാണ് ദിലീപ് എത്തിയത്. ഡബിള്‍ റോളായിരുന്നു ദിലീപിന്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

  നവ്യ നായരും മന്യയും നായികമാരായ ചിത്രത്തിൽ സായ് കുമാര്‍, കൊച്ചിന്‍ ഹനീഫ, ബിന്ദു പണിക്കര്‍, ഗിന്നസ് പക്രു, നിത്യ ദാസ്, സലീം കുമാര്‍, മച്ചാന്‍ വര്‍ഗീസ്, നെടുമുടി വേണു എന്നിങ്ങനെ വമ്പൻ താരനിര തന്നെ അണിനിരന്നിരുന്നു.

  guiness pakru

  Also Read: കുടുംബത്തെ ബാധിക്കരുതെന്ന് അച്ഛൻ പറഞ്ഞു; ബോൾഡായ നായിക വേഷങ്ങൾ വന്നിട്ട് ഒഴിവാക്കി!, യമുന റാണി പറയുന്നു

  ദിലീപ് കഴിഞ്ഞാൽ ചിത്രത്തിൽ വ്യത്യസ്ത വേഷത്തിൽ എത്തി ഞെട്ടിച്ചത് ഗിന്നസ് പക്രു ആയിരുന്നു. ചിത്രത്തിൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ ചിരിച്ച ഒരു രംഗം പോലും ഗിന്നസ് പക്രുവിന്റെതാകും. പെൺവേഷത്തിലാണ് പക്രു സിനിമയിൽ അഭിനയിച്ചത്. ദിലീപിന്റെ കഥാപാത്രം പെണ്ണ് കാണാൻ വരുന്ന ഒരൊറ്റ രംഗത്തിൽ മാത്രമാണ് എത്തിയതെങ്കിലും ഇന്നും പ്രേക്ഷകർ ഇഷ്ടപ്പെടുന്ന ഗിന്നസ് പക്രുവിന്റെ കഥാപാത്രമാണ് അത്.

  ഇപ്പോഴിതാ, ആ വേഷത്തെ കുറിച്ചും അതിന്റെ തുടർന്നുണ്ടായ രസകരമായ സംഭവങ്ങളെ കുറിച്ചുമൊക്കെ പറയുകയാണ് അദ്ദേഹം. മൈൽസ്റ്റോൺ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗിന്നസ് പക്രുവിന്റെ വാക്കുകൾ വിശദമായി വായിക്കാം.

  'ഞാൻ ഈ സിനിമയിൽ അഭിനയിക്കുന്ന സമയത്ത് ദിലീപേട്ടൻ കുഞ്ഞിക്കൂനനായി എന്റെ മുന്നിൽ വന്നിട്ടും എനിക്ക് മനസിലായില്ല. അങ്ങനെ ഒരു രസകരമായ സംഭവം ഉണ്ടായിട്ടുണ്ട്. ഞാൻ ഈ സിനിമയിൽ പെൺവേഷം കെട്ടി അഭിനയിച്ചത് കൂട്ടുകാരോട് ഒന്നും പറഞ്ഞില്ല. കാരണം എന്റെ മനസിനുള്ളിൽ ഒരു ഭയം ഉണ്ടായിരുന്നു.

  ഒറ്റ സീനേ ഉള്ളു. ഇത് ചിലപ്പോൾ കട്ട് ചെയ്ത് കളയുമെന്ന്. ഇതിനു മുന്നേ ആളുകൾ എന്നെ കണ്ടിട്ടുണ്ട്. മീശ മാധവനിൽ ആയാലും ജോക്കറിൽ ആയാലും എന്നെ കണ്ടിട്ടുള്ളത് കൊണ്ട് ഞാൻ പെൺവേഷത്തിൽ വന്നാൽ എങ്ങനെയുണ്ടാവും ജനങ്ങൾ അത് കാണുമോ എന്നും പേടി ഉണ്ടായിരുന്നു. സിനിമ റിലീസ് ചെയ്ത ശേഷം മറ്റു സുഹൃത്തുക്കൾ വഴിയാണ് ഞാൻ ഈ സീൻ ഉണ്ടെന്ന് അറിയുന്നത്.

  അതാണ് എനിക്ക് ഏറ്റവും കൂടുതൽ സന്തോഷം വന്നത്. ഇന്നും കുറെ ചേച്ചിമാർ വന്ന് അതിനെ കുറിച്ച് പറയാറുണ്ട്. ദിലീപേട്ടനാണ് ഇതിന്റെ സൂത്രധാരൻ. എന്നെ വിളിച്ചിട്ട് നിനക്കൊരു ലൈഫുണ്ട്, വരുന്നോ എന്ന് ചോദിച്ചു. പുള്ളിടെ ഒരു കോൺഫിഡൻസ് ആണത്.

  ഒറ്റ ഷോട്ടിൽ എല്ലാം എറിഞ്ഞ് തരിപ്പണമാക്കി. നശിപ്പിച്ച് കയ്യിൽ കൊടുത്തു. അതിലൊരു സന്ദേശമുണ്ട്. നമ്മളെ നമ്മൾ മനസിലാക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം. നമ്മുടെ കുറവ് മനസിലാകുന്നതിലാണ് കാര്യം. ആ ഒരു ഹ്യുമറാണ് ഫലപ്രദമായി ഉപയോഗിച്ചിരിക്കുന്നത്.

  pakru kunjikoonan

  Also Read: 'നമുക്ക് ഒരു ചായ കുടിച്ചിട്ട് വരാമെന്ന് പറഞ്ഞ് ഫഹദ് എന്നെ കൊണ്ടുപോയത് ഊട്ടിക്ക്, ബ്രദറിനെപ്പോലെയാണ്'; സൗബിൻ!

  വേറൊരു രാസമെന്തെന്നാൽ എന്റെ ഭാര്യ ഗായത്രി എന്റെ സിനിമകൾ ഒന്നും കണ്ടിട്ടില്ലായിരുന്നു. വിവാഹ ആലോചന വന്ന സമയത്ത് ആകെ ഒരു ഇന്റർവ്യൂ മാത്രമേ കണ്ടിട്ടുളളുവായിരുന്നു. അങ്ങനെ ആയപ്പോൾ ചെറുക്കനെ ഒന്ന് കാണണമല്ലോ. ഇവർ പത്തനാപുരത്ത് ഒരു ഡിവിഡി ഷോപ്പിൽ പോയി സിഡി വാങ്ങി വീട്ടിൽ കൊണ്ടുവന്ന് കാണാൻ ഇരുന്നു.

  അറേബ്യൻ കോമഡി ഷോ എന്നൊരു പരിപാടി ആയിരുന്നു. അതിൽ എന്റെ വരവ് തന്നെ ആ കോലത്തിൽ മുടിയൊക്കെ വെച്ച് കെട്ടിയിട്ടാണ്. ഒരു വല്ലാത്തൊരു രൂപം ആയിരുന്നു. അത് കഴിഞ്ഞ് ഈ പെൺകുട്ടിയെ വിളിച്ച് കണ്ടോ എന്ന് ചോദിച്ചപ്പോൾ ആ കോമഡി ഷോയിൽ പെണ്ണായിട്ട് വരുന്നത് കണ്ടെന്നാണ് പറഞ്ഞത്. ഞാൻ അപ്പോൾ തന്നെ ഫോൺ കട്ട് ചെയ്തു.

  തീർന്നെന്ന് ആണ് കരുതിയെ. എത്ര സിനിമകൾ ഉണ്ട്. എന്നിട്ട് ഇതാണ് കണ്ടത്. അതും പെൺ വേഷം. അന്ന് പറഞ്ഞു ഇനി മേലാൽ ഇങ്ങനത്തെ വേഷം കേട്ടരുതെന്ന്.

  Read more about: guinness pakru
  English summary
  Guinness Pakru Opens Up About His Female Role In Kunjikoonan Movie Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X