എന്റെ മുഖമൊന്ന് കറുത്താല്‍, ശബ്ദമുയര്‍ന്നാല്‍ അവള്‍ സങ്കടത്തിലാകും! ഇന്നവള്‍ വീട്ടിലെ വല്യേച്ചി: ഗിന്നസ് പക്രു

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അജയ് കുമാര്‍ എന്ന ഗിന്നസ് പക്രു. പൊക്കമ്മില്ലായ്മയാണ് എന്റെ പൊക്കമെന്ന് പറഞ്ഞ കുഞ്ഞുണ്ണിമാഷിന്റെ വരികളെ അജയ് കുമാര്‍ ഓര്‍മ്മിപ്പിക്കും. മിമിക്രി വേദികളില്‍ നിന്നും സിനിമയിലെത്തിയ പക്രു നായകനായും കയ്യടി നേടിയിട്ടുണ്ട്. ഗിന്നസ് ബുക്കിലും സ്വന്തം പേരെഴുതി ചേര്‍ക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

ഇപ്പോഴിതാ തന്റെ മക്കളെക്കുറിച്ചുള്ള അജയ് കുമാറിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. മൂത്തമകളും താനും കൂട്ടുകാരെ പോലെയാണെന്നാണ് അ്‌ദ്ദേഹം പറയുന്നത്. ഈയ്യടുത്ത് പുതിയ വീട് വച്ചതിനെക്കുറിച്ചും രണ്ടാമത്തെ മകള്‍ ജനിച്ചതിനെക്കുറി്ച്ചുമൊക്കെ അദ്ദേഹം അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.

Guinness Pakru

''കുറവുകളില്‍ ദുഖിച്ചിരിക്കാന്‍ സമയമില്ല. കാര്യങ്ങളെ പോസിറ്റീവായി നോക്കി കാണാനാണ് ശ്രമിക്കുന്നത്. തമാശയും കൗണ്ടര്‍ ഡയലോഗുകളും കുട്ടിക്കാലം മുതലേ ഒപ്പം കൂടിയതാണ്. വീട്ടിലാരുടെയെങ്കിലും മുഖം വാടിയാല്‍ വിഷമിത്തിലാണെന്ന് കണ്ടാല്‍ അവരെ അതില്‍ നിന്നും പുറത്തു കൊണ്ടു വരാനുള്ള ഡയലോഗുമായി അടുത്തു കൂടുന്നതാണ് പതിവ്. മൂത്തമകള്‍ ദീപ്തയുമായി അടുത്ത ചങ്ങാത്തത്തിലാണ്. അമ്മയില്‍ നിന്നും എത്ര വഴക്ക് കേട്ടാലും അവള്‍ക്കൊരു കൂസലുമില്ല. എന്നാല്‍ എന്റെ മുഖമൊന്ന് കറുത്താല്‍, ശബ്ദമുയര്‍ത്തിയാല്‍ ആളാകെ സങ്കടത്തിലാകും'' എന്നാണ് അജയ് പറയുന്നത്.

കളിക്കൂട്ടുക്കാരെ പോലെയാണ് ഞങ്ങള്‍. ചെറിയ ക്ലാസില്‍ പടിക്കുമ്പോള്‍ സമയ പ്രായക്കാരനായാണ് എന്നെ കണ്ടത്. ഇടയ്‌ക്കെന്റെ മുഖം ടിവിയിലൊക്കെ കാണുമ്പോള്‍ ഇതെന്ത് കഥ എന്ന രീതിയില്‍ എന്നെ നോക്കിയത് ഓര്‍മ്മയുണ്ട്. ഞാന്‍ പറയുന്നതെല്ലാം ഭാര്യ കേള്‍ക്കുകയും മാനിക്കുകയും ചെയ്യുമ്പോള്‍ ചെറുതെങ്കിലും ഇയാളൊരു സംഭവമാണല്ലോ എന്ന ഭാവമായിരുന്നു അവളുടെ മുഖത്ത് അന്നെല്ലാം. വലിയ ക്ലാസിലെത്തിയപ്പോഴാണ് അച്ഛന്‍ നടനാണെന്നും സിനിമയും കലാപരിപാടികളുമെല്ലാം ഉണ്ടെന്നും മനസിലാക്കിയതെന്നും പക്രു പറയുന്നു.

ദ്വിജകീര്‍ത്തി എത്തിയതോടെ ദീത്തുവിന് ഉത്തരവാദിത്തം കൂടി. ഇന്നവള്‍ വീട്ടിലെ വല്യേച്ചിയാണ്. ദീത്തു എടുക്കുമ്പോഴേക്കും ദ്വിജ കരച്ചില്‍ നിര്‍ത്തും. ദ്വിജയുടെ ജനനവും പുതിയ വീട്ടിലേക്കുള്ള താമസവുമൊക്കെയായി കഴിഞ്ഞ കുറച്ച് മാസങ്ങളായി തിരക്കിലായിരുന്നു. ഞങ്ങളുടേതായ സൗകര്യത്തിന് ചോറ്റാനിക്കരയിലൊരു വീട് എന്നത് വലിയ സ്വപ്‌നമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

Guinness Pakru

ഇതിന് മുമ്പ് വാങ്ങിയതും താമസിച്ചതുമായി വീടുകളില്‍ നിന്നെല്ലാം വ്യത്യസ്തമായി ഈ വീടിന്റെ ആദ്യാവസാന നിര്‍മ്മാണത്തിന്റെ മേല്‍നോട്ടം നേരിട്ടായിരുന്നു. തറകെട്ടിയതു മുതലുള്ള ഓരോ സ്‌റ്റെപ്പിലും എന്റെ ഇടപെടലുണ്ട്. ഞാന്‍ അത്ഭുതദ്വീപ് പോലുള്ള സിനിമകളില്‍ അഭിനയിക്കുന്നതാണ് മകള്‍ക്കിഷ്ടം. എന്നാല്‍ ഇളയരാജ പോലെ ഗൗരവ്വമുള്ള വേഷങ്ങളില്‍ കാണാനാണ് ഭാര്യയ്ക്കിഷ്ടമെന്നും താരം പറയുന്നുണ്ട്.

ഈ യാത്ര ഇങ്ങനെയാകുമെന്ന് കരുതിയതല്ല. ജനിച്ചതു കൊണ്ട് മാത്രം ജീവിക്കാന്‍ വിധിക്കപ്പെട്ടവരായി ഒരുപാടു പേരുണ്ട് നമുക്ക് ചുറ്റും. അവരില്‍ ഒരാളായി ഈ വലിയ ലോകത്ത് ഒതുങ്ങിപ്പോയേനെ, നിരാശയുടെ പടുകുഴിയില്‍ വീണു പോകാതെ ചേര്‍ത്തുപിടിച്ചത് പ്രേക്ഷകാരണെന്നാണ് തന്റെ ജീവിതയാത്രയെക്കുറിച്ച് അദ്ദേഹം പറയുന്നത്. കുടുംബശ്രീയും കുഞ്ഞാടും, മജീഷ്യന്‍, മേധാവി എന്നിവയാണ് പുതിയ സിനിമകള്‍. പിന്നാലെ അടുത്ത വര്‍ഷം വീണ്ടും സംവിധായകന്റെ കുപ്പായം അണിയാനുള്ള ഒരുക്കവും നടക്കുന്നുണ്ട്.

More from Filmibeat

Read more about: guinness pakru
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X