പിന്നെയാര് ചെയ്യുമെടോ ഇത്? ബേസില്‍ ചൂടായി! ഗുരു സോമസുന്ദരം പറയുന്നു

മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ് മിന്നല്‍ മുരളി. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണവുമായി എത്തിയ സിനിമ നെറ്റ്ഫ്‌ളിക്‌സിലൂടെയായിരുന്നു റിലീസ് ചെയ്തത്. ചിത്രത്തിന് രാജ്യാന്തര തലത്തില്‍ തന്നെ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ടൊവിനോ തോമസാണ് ചിത്രത്തിലെ നായകനായ മിന്നല്‍ മുരളിയെന്ന സൂപ്പര്‍ ഹീറോയായി മാറുന്നത്. അതേസമയം ചിത്രത്തിലെ വില്ലന്‍ വേഷത്തിലെത്തി ഞെട്ടിക്കുകയാണ് ഗുരു സോമസുന്ദരം. ആരണ്യ കാണ്ഡത്തിലൂടെ അരങ്ങേറി ജിഗര്‍തണ്ഡ, പേട്ട, ജോക്കര്‍ തുടങ്ങിയ സിനിമകളിലൂടെ കയ്യടി നേടിയ താരമാണ് ഗുരു സോമസുന്ദരം.

Recommended Video

ബേസിൽ ചൂടായി, പിന്നെയാര് ചെയ്യുമെടോ ഇത്? | Guru Somasundaram Interview | Minnal Murali | FilmiBeat

ഇപ്പോഴിതാ മിന്നല്‍ മുരളിയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ഗുരു സോമസുന്ദരം. ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ഗുരു സോമസുന്ദരം മനസ് തുറന്നത്. സിനിമയുടെ അണിയറയിലെ രസകരമായ ഓര്‍മ്മകളാണ് അദ്ദേഹം പങ്കുവെക്കുന്നത്. ബേസില്‍ ജോസഫ് തന്നോട് ദേഷ്യപ്പെട്ട കഥയും സോമസുന്ദരം പറയുന്നുണ്ട്. വിശദമായി വായിക്കാം തുടര്‍ന്ന്.

ബേസില്‍ ചൂടായി


ഞാന്‍ ഇടയ്ക്ക് ചോദിച്ചു. ബോംബെയില്‍ ഉണ്ടായിരുന്നപ്പോള്‍ ഞാന്‍ ബേസിലിനോട് ചോദിച്ചു ഞാന്‍ എങ്ങനെയാണ് ഈ കഥാപാത്രം ചെയ്യാന്‍ അനുയോജ്യനാണെന്ന് തീരുമാനിച്ചത്. പെട്ടെന്ന് ബേസില്‍ ചൂടായി. പിന്നെയാര് ചെയ്യുമെടോ ഇതെന്നായിരുന്നു ബേസിലിന്റെ പ്രതികരണം. ഞങ്ങള്‍ ജോക്കര്‍ കണ്ടു, വഞ്ചകര്‍ ഉലകം കണ്ടു. ഈ രണ്ടും കണ്ടപ്പോള്‍ ഞങ്ങള്‍ തീരുമാനിച്ചു ഷിബു സോമസുന്ദരം തന്നെ ചെയ്യണമെന്ന്. ഇത് ഒരു സംവിധായകന്റെ ആത്മവിശ്വാസമാണ്. ആ ആത്മവിശ്വാസമാണ് അഭിനേതാക്കളിലേക്കും പോകുന്നത്. ഇത്രയും ആത്മവിശ്വാസം നമ്മളില്‍ ഒരു സംവിധായകന്‍ കാണിക്കുമ്പോള്‍ പണിയെടുക്കുക എന്നതല്ലേ ഒരു നടന് ചെയ്യാനുള്ളത്. എന്നാണ് അദ്ദേഹം പറയുന്നത്.

നടനായി മാറിയ കഥ

പിന്നാലെ താന്‍ ഒരു നടനായി മാറിയ കഥയും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. ജനിച്ചത് മധുരയിലാണ്. ഒരുപാട് സിനിമകള്‍ കണ്ടിട്ടുണ്ടെന്നതല്ലാതെ അഭിനയിക്കണമെന്നോ നടന്‍ ആകണമെന്നോ ആഗ്രഹമുണ്ടായിരുന്നില്ല. കൂത്തുപ്പട്രൈ എന്ന നാടക സംഘത്തില്‍ എത്തുന്നത് വരെ അങ്ങനെയൊരു ആഗ്രഹമുണ്ടായിരുന്നില്ല. അവിടെ വച്ച് ചന്ദ്രഗിരി എന്നൊരു നാടകം ചെയ്തു. അതിന് നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. അതിന് ശേഷമാണ് നടന്‍ ആകണമെന്ന് തീരുമാനിക്കുന്നത്. സോമു, നിനക്ക് ഈ പാത തിരഞ്ഞെടുക്കാം എന്ന് മനസ് പറഞ്ഞു എന്നാണ് അദ്ദേഹം പറയുന്നത്.

ശബ്ദം

ചിത്രത്തില്‍ സോമസുന്ദരം തന്നെയായിരുന്നു തന്റെ കഥാപാത്രത്തിന് ശബ്ദം നല്‍കിയതും. ഇതിന് പിന്നിലെ കഥയും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. അതൊരു കോമഡിക്കഥയാണ്. അഞ്ച് സുന്ദരികളില്‍ ഡബ്ബ് ചെയ്തത് ദിലീഷ് പോത്തനായിരുന്നു. മിന്നല്‍ മുരളിയിലെ ഒരു സീന്‍ കഴിഞ്ഞപ്പോള്‍ ബേസില്‍ ഡബ്ബ് ദിലീഷ് പോത്തന്‍ തന്നെയെന്ന് പറഞ്ഞു. ഇങ്ങനെ മലയാളം സംസാരിച്ചാല്‍ എങ്ങനെയാണെന്ന് ചോദിച്ചു. പിന്നെയൊരു സീന്‍ കഴിഞ്ഞപ്പോള്‍ ബേസില്‍ പറഞ്ഞു നിങ്ങള്‍ തന്നെ ഡബ്ബ് ചെയ്യണം സോമൂ, വേറാരും ഡബ്ബ് ചെയ്താല്‍ ശരിയാകില്ലെന്ന്. പിന്നെ ഞാന്‍ മലയാളം പഠിച്ചു. 2019 ജൂണ്‍ മുതല്‍ മലയാളം പഠിച്ചു. എനിക്കിപ്പോള്‍ മലയാളം വായിക്കാന്‍ അറിയാം. എന്നാണ് അദ്ദേഹം പറയുന്നത്.

മലയാളം

പിന്നാലെ താന്‍ മലയാളം പറഞ്ഞ് മറ്റുള്ളവരെ ഞെട്ടിച്ച സംഭവത്തെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. ഒരു ദിവസം ഷൂട്ടിംഗ് നടക്കുമ്പോള്‍ പ്രൊഡ്യൂസര്‍ സോഫിയ പോള്‍ ഒക്കെ വന്നിരിക്കുകയായിരുന്നു. അപ്പോള്‍ ഒരു ആശാനെ പോലെ ബേസില്‍ സോമൂ ഇവിടെ വരൂ ഈ ബാനറില്‍ എഴുതിയിരിക്കുന്നത് വായിക്കൂവെന്ന് പറഞ്ഞു. ദാക്ഷായണി ബിസ്‌ക്കറ്റ്സ് എന്നായിരുന്നു എഴുതിയിരുന്നത്. ഞാന്‍ വായിച്ചത് കേട്ട് സോഫിയ പോളൊക്കെ അമ്പരന്നു പോയെന്നാണ് അദ്ദേഹം പറയുന്നത്.

അഭിമുഖം കാണാം

More from Filmibeat

Read more about: minnal murali basil joseph
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X