ഒളിച്ചോടി കല്യാണം കഴിച്ചതാണോ എന്ന് ഉപ്പയെ വിളിച്ച് പലരും ചോദിച്ചു; എന്തുകൊണ്ട് രജിസ്റ്റര്‍ മാര്യേജ്?

ഈ സോഷ്യല്‍ മീഡിയ കാലത്ത് താരങ്ങളുടെ വ്യക്തി ജീവിതം എപ്പോഴം ക്യാമറക്കണ്ണുകള്‍ക്ക് മുന്നിലായിരിക്കും. താരങ്ങളുടെ പ്രണയമൊക്കെ ഒളിപ്പിച്ചു വെക്കുക എന്നത് ഏറെക്കുറെ അസാധ്യമാണ്. അതുകൊണ്ടാണ് നടന്‍ ഹക്കീം ഷാജഹാനും സന അല്‍ത്താഫും തങ്ങളുടെ വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചപ്പോള്‍ പലരും ഞെട്ടിയത്. ഇരുവരും പ്രണയത്തിലാണെന്ന കാര്യം ആര്‍ക്കും അറിയുമായിരുന്നില്ല. അതിനാല്‍ ആദ്യം പലരും കരുതിയത് ഏതോ സിനിമയുടെ സ്റ്റില്‍ ചിത്രങ്ങള്‍ ആയിരിക്കുമെന്നായിരുന്നു.

ഇപ്പോഴിതാ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തങ്ങളുടെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും സംസാരിക്കുകയാണ് സനയും ഹക്കീമും. തങ്ങളുടെ വിവാഹത്തെക്കുറിച്ചും എന്തുകൊണ്ട് രജിസ്റ്റര്‍ വിവാഹം തിരഞ്ഞെടുത്തുവെന്നും ഹക്കീമും സനയും തുറന്ന് പറയുന്നുണ്ട്. താരങ്ങളുടെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

Sana Althaf

എന്തുകൊണ്ട് വിവാഹം രജിസ്റ്റര്‍ ഓഫീസിലാക്കിയെന്ന ചോദ്യത്തിന് ഇരുവരും മറുപടി നല്‍കുന്നുണ്ട്. ''ഞങ്ങളെ സംബന്ധിച്ച് പണ്ടേ മനസിലുള്ള സങ്കല്‍പ്പമായിരുന്നു ഇത്. കല്യാണ ഫോട്ടോസ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത പിന്നാലെ ഉപ്പയ്ക്ക് കുറേ കോളുകള്‍ വന്നു. പലര്‍ക്കും അറിയേണ്ടത് ഒളിച്ചോടിപ്പോയി കല്യാണം കഴിച്ചതാണോ എന്നാണ്.'' സന പറയുന്നു.

എന്റെ വീട്ടിലും പലരും വിളിച്ച് ചോദിച്ചു. എന്താണ് സംഭവിച്ചതെന്ന്. വീട്ടുകാര്‍ സമ്മതിച്ചതാണെങ്കില്‍ കല്യാണം രജിസ്റ്റര്‍ ഓഫീസില്‍ നടത്തിയത് എന്തിനെന്നാണു പലരും ചിന്തിച്ചത്. ഞങ്ങള്‍ പ്രണയത്തിലാണെന്നും വിവാഹിതരാകുന്നുവെന്നും അധികമാര്‍ക്കും അറിയുമായിരുന്നില്ലെന്നു ഹക്കീം പറയുന്നു. വിവാഹ ദിവസം തന്നെ ഇരുവരും പുതിയ വീട്ടിലേക്ക് മാറുകയും ചെയ്തിരുന്നു. അതേക്കുറിച്ചും ഇരുവരും സംസാരിക്കുന്നുണ്ട്.

വിവാഹ ദിവസം തന്നെയാണ് പുതിയ ഫ്‌ളാറ്റിലേക്ക് താമസം മാറിയതും. രാവിലെ ഒന്നിച്ചു പോയി രണ്ടാളുടേയും അച്ഛനമ്മമാരെ കണ്ട് അനുഗ്രഹം വാങ്ങി. പിന്നീട് കാക്കനാട് സബ് രജിസ്ട്രാര്‍ ഓഫീസിലെത്തി വിവാഹം. തിരിച്ചുവരും വഴി റസ്റ്റോറന്റില്‍ കയറി ഭക്ഷണം കഴിച്ചു. പിന്നെ പുതിയ വീട്ടിലെത്തി പാലുകാച്ചി. അപ്പോഴേക്കും രണ്ടുവീട്ടുകാരും എത്തി. വിശേഷം പറഞ്ഞ് മധുരം കഴിഞ്ഞ് ഞങ്ങളെ അവിടെയാക്കി കുടുംബക്കാര്‍ മടങ്ങിയെന്നാണ് ഹക്കീം പറയുന്നത്.

ഹക്കിയുടെ അനിയനും എന്റെ കസിനും ഒരു സുഹൃത്തും ക്യാമറാമാനും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. അവരാണു സാക്ഷികളായി ഒപ്പിട്ടതും. ആ നിമിഷങ്ങളുടെ വീഡിയോ വേണമെന്നുണ്ടായിരുന്നു. അതില്‍ നിന്നു സ്‌ക്രീന്‍ ഷോട്ട് എടുത്താണു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതെന്നാണ് സന പറയുന്നത്. കല്യാണം ലളിതമാക്കിയതു വാര്‍ത്തയാക്കുക എന്ന ഉദ്ദേശത്തോടെയല്ല. അതുകൊണ്ടാണു വിവാഹ ശേഷം ഇതുവരെ ഒന്നും സംസാരിക്കാതിരുന്നതും. അതിനെ ജാഡയായി കാണേണ്ടതില്ലെന്നും സന പറയുന്നു.

Sana Althaf

വിവാഹത്തെക്കുറിച്ച് സംസാരിച്ച് തുടങ്ങിയപ്പോഴേ നമുക്ക് രജിസ്റ്റര്‍ മാര്യേജ് പോരേ എന്നാണ് ഞാന്‍ ചോദിച്ചത് എന്നാണ് ഹക്കീം പറയുന്നത്. സനയും അതിനോട് യോജിച്ചുവെന്നും താരം പറയുന്നു. രണ്ടു കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒന്നിച്ചിരിക്കാനും സന്തോഷം പങ്കിടാനുമുള്ള അവസരം എന്ന നിലയിലാണ് ചെറിയൊരു വിരുന്നൊരുക്കി നിക്കാഹ് നടത്തിയതെന്നും ഹക്കീം പറയുന്നുണ്ട്.

വിക്രമാദിത്യന്‍ എന്ന സിനിമയിലൂടെയാണ് സന അല്‍ത്താഫ് സിനിമയിലെത്തുന്നത്. പിന്നാലെ മറിയംമുക്കില്‍ നായികയായി അഭിനയിച്ചു. തുടര്‍ന്ന് റാണി പദ്മിനി, ബഷീറിന്റെ പ്രേമലേഖനം, ഒടിയന്‍ എന്നീ സിനിമകള്‍ മലയാളത്തില്‍ ചെയ്തു. ആര്‍കെ നഗര്‍, പഞ്ചാരാക്ഷരം, തുടങ്ങിയ തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഒടിയനോടെ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് സന. പ്രണയ വിലാസം, കടസീല ബിരിയാണി, ദ ടീച്ചര്‍, അര്‍ച്ചന 31 നോട്ടൗട്ട്, നായാട്ട്, രക്ഷാധികാരി ബൈജു ഒപ്പ്, തുടങ്ങിയ നിരവധി സിനിമകള്‍ അഭിനയിച്ചിട്ടുണ്ട് ഹക്കീം. ബസൂക്കയാണ് പുതിയ സിനിമ.

More from Filmibeat

Read more about: sana althaf
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X