മുലപ്പാല്‍ കൊടുത്ത് കുറച്ചത് 15 കിലോ; മുഖത്ത് വെളിച്ചെണ്ണ മസാജ്; നടി മേഖ രാജിന്റെ ബ്യൂട്ടി ടിപ്‌സ്

സിനിമയിലും സീരിയലിലും സീരീസിലും അഭിനയിക്കുന്നവര്‍ക്ക് മാത്രമല്ല പരസ്യ ചിത്രങ്ങളിലൂടേയും ജനപ്രീതി നേടിയെടുക്കാന്‍ സാധിക്കും. അങ്ങനെ പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് മേഖ രാജന്‍. തീയേറ്റര്‍ ആര്‍ട്ടിസ്റ്റായ രേഖ നിരവധി പരസ്യങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. രേഖയുടെ മുഖം കാണുമ്പോള്‍ പ്രേക്ഷകരുടെ മനസിലേക്ക് ആദ്യം കടന്നു വരുന്നത് ഹമാം സോപ്പിന്റെ പരസ്യമായിരിക്കും.

ഇപ്പോഴിതാ തന്റെ സൗന്ദര്യ രഹസ്യത്തെക്കുറിച്ചും ബ്യൂട്ടി ടിപ്‌സുകളുമൊക്കെ പങ്കുവെക്കുകയാണ് രേഖ. ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രേഖ മനസ് തുറന്നത്. ശരീരത്തിന് ഏറ്റവും പ്രധാനം ഉറക്കമാണെന്നും താന്‍ വളരെ നേരത്തെ ഉറങ്ങുന്ന ആളാണെന്നുമാണ് രേഖ പറയുന്നത്. രാത്രി എട്ട് മണിയ്ക്ക് മുമ്പേ ഭക്ഷണം കഴിച്ച്, ബ്രഷ് ചെയ്ത് താന്‍ ഉറങ്ങാന്‍ കിടക്കുമെന്നാണ് രേഖ പറയുന്നത്.

Mekha Raj

നേരത്തെ ഉറങ്ങുന്നതിന്റെ പേരില്‍ തന്നെ സുഹൃത്തുക്കള്‍ എപ്പോഴും കളിയാക്കാറുണ്ടെന്നും രേഖ പറയുന്നു. എന്നാല്‍ നേരത്തെ ഉറങ്ങുന്നതിനാല്‍ തനിക്ക് നേരത്തെ എഴുന്നേല്‍ക്കാന്‍ സാധിക്കാറുണ്ടെന്നും രേഖ പറയുന്നു. എഴുന്നേറ്റ ശേഷം താന്‍ യോഗ, നീന്തല്‍, നടത്തം തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുമെന്നും രേഖ പറയുന്നു. അതേസമയം മേക്കപ്പിടുന്ന കാര്യത്തില്‍ അത്ര താല്‍പര്യമുള്ള ആളല്ല താനെന്നും രേഖ പറയുന്നുണ്ട്.

മേക്കപ്പായി താന്‍ ആകെ ഉപയോഗിക്കാറുള്ളത് വാസലീനും കാജളും മാത്രമാണെന്നാണ് രേഖ പറയുന്നത്. രാത്രി ഉറങ്ങുന്നതിന് മുമ്പ് വെളിച്ചണ്ണയോ വിളക്കെണ്ണയോ ഉപയോഗിച്ച് നന്നായി മുഖം മസാജ് ചെയ്യാറുണ്ടെന്നും താരം പറയുന്നു. മുഖത്ത് മേക്കപ്പുകളൊന്നും ചെയ്യാന്‍ തനിക്ക് ഇഷ്ടമില്ല, നാച്വറലായിരിക്കാനാണ് ഇഷ്ടമെന്നും രേഖ പറയുന്നുണ്ട്. മുഖത്ത് സോപ്പ് ഉപയോഗിക്കാറില്ലെന്നും രേഖ പറയുന്നു. പകരം കടലമാവ് ഇട്ടാണ് താന്‍ മുഖം കഴുകാറെന്നാണ് താരം പറയുന്നത്.

ചുരുണ്ട മുടി ആയതിനാല്‍ ചീപ്പ് ഉപയോഗിക്കാറില്ലെന്നും രേഖ പറയുന്നു. തന്റ അമ്മ്ക്കും ചുരുണ്ട മുടിയാണെന്ന് രേഖ പറയുന്നുണ്ട്. നേരത്തെ എഴുന്നേല്‍ക്കുന്ന ശീലം തനിക്ക് ലഭിക്കുന്നത് എയര്‍ ഹോസ്റ്റസ് ജോലിയില്‍ നിന്നാണെന്നാണ് രേഖ പറയുന്നത്. അക്കാലത്ത് രാവിലെ മൂന്ന് മണിയ്ക്ക് എഴുന്നേല്‍ക്കണം. വേഗത്തില്‍ മേക്കപ്പിട്ട്, നെയില്‍ പോളിഷ് ചെയ്ത് എല്ലാം കറക്ടാണെന്ന് ഉറപ്പു വരുത്തി ഇറങ്ങണമായിരുന്നുവെന്ന് രേഖ ഓര്‍ക്കുന്നുണ്ട്.

Mekha Raj

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ അതീവശ്രദ്ധ പുലര്‍ത്തുന്ന ആളാണ് രേഖ. നിത്യവും വര്‍ക്കൗട്ട് ചെയ്യും. അങ്ങനെ ചെയ്യാത്ത ദിവസം തന്റെ മൂഡാകെ തെറ്റുമെന്നാണ് രേഖ പറയുന്നത്. ദിവസും ഒരു മണിക്കൂര്‍ വര്‍ക്കൗട്ട് എന്നതാണ് രേഖയുടെ രീതി. കളരി പഠിച്ചിട്ടുണ്ട് രേഖ. അതേസമയം വള്ളം കുറച്ചതിനെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. പ്രസവ ശേഷമാണ് രേഖയുടെ ഭാരം കൂടുന്നത്. നേരത്തെ 60 കിലോ ഉണ്ടായിരുന്ന ഭാരം പ്രസവശേഷം 80 ആയി. തന്റെ വണ്ണം കണ്ട് മറ്റുള്ളവര്‍ അമ്പരന്നിരുന്നുവെന്നും രേഖ പറയുന്നു.

വണ്ണം കുറയ്ക്കാനുള്ള എളുപ്പവഴിയായി രേഖ ചൂണ്ടിക്കാണിക്കുന്നത് കുഞ്ഞിന് മുലപ്പാല്‍ കൊടുക്കുക എന്നതാണ്. കുഞ്ഞിന് മുലപ്പാല്‍ നല്‍കിയതിലൂടെ താന്‍ 15 കിലോ കുറച്ചുവെന്നും രേഖ അവകാശപ്പെടുന്നുണ്ട്. അതാണ് ബയോളജിക്കലി ശരിയായ രീതിയെന്നാണ് രേഖ പറയുന്നത്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X