'പഴം' കാണിച്ച ഞരമ്പന് എട്ടിന്റെ പണി കൊടുത്ത് ഹനാന്‍, നീ തന്നെ ഇടീച്ചതാണോന്ന് കമന്റ്; മറുപടി

അശ്ലീല സന്ദേശം അയച്ചയാളെ പോലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം ഹനാന്‍ പുറത്ത് വിട്ടിരുന്നു

സോഷ്യല്‍ മീഡിയയിലൂടെ താരമായ പെണ്‍കുട്ടിയാണ് ഹനാന്‍. ഇപ്പോഴിതാ തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചാളെക്കുറിച്ചുള്ള ഹനാന്റെ വീഡിയോ ശ്രദ്ധ നേടുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ തനിക്ക് അശ്ലീല സന്ദേശം അയച്ചയാളെ പോലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം ഹനാന്‍ പുറത്ത് വിട്ടിരുന്നു.

ഇപ്പോഴിതാ ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളുമായി എത്തിയിരിക്കുകയാണ് ഹനാന്‍. സംഭവത്തെക്കുറിച്ചുള്ള പത്രവാര്‍ത്തയുമായാണ് ഹനാന്‍ പുതിയവീഡിയോയിലെത്തിയിരിക്കുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ലൈംഗിക അവയവം തുറന്ന് കാണിച്ച് എനിക്കെതിരെ അതിക്രമം കാണിച്ചയാള്‍ക്കെതിരെ ഞാന്‍ പരാതിപ്പെട്ടിരുന്നു. മൂന്ന് ദിവസം അവനുമായി ചാറ്റ് ചെയ്ത് അവനെ വരുത്തിച്ച ശേഷം പോലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിപ്പിക്കുകയായിരുന്നു. പിന്നീട് നടന്നത് എന്താണെന്ന് പറയാനാണ് ഈ വീഡിയോ. ഈ പത്രവാര്‍ത്തയ്ക്കായി ഞാന്‍ കാത്തിരിക്കുകയാണ്. ഫോട്ടോയും മേല്‍വിലാസവും സഹിതവും വെളിപ്പെടുത്തുകയാണ് എന്നാണ് ഹനാന്‍ വീഡിയോയില്‍ പറയുന്നത്.

Hanan Hanani

ജോസഫ് ഷൈജു എന്നാണ് ആ ഞരമ്പു രോഗിയുടെ പേര്. കുമ്പളങ്ങി സ്വദേശിയാണ്. 46 വയസുണ്ട്. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. പിന്നാലെ വാര്‍ത്ത വായിച്ചു കേള്‍പ്പിക്കുകയാണ് ഹനാന്‍. അതിക്രമങ്ങള്‍ ഉണ്ടായാല്‍ ഓരോ പെണ്‍കുട്ടിയും മിണ്ടാതെ ഇരിക്കാതെ പ്രതികരിക്കാന്‍ തുടങ്ങിയാല്‍ ഇതുപോലെയുള്ള ഞരമ്പന്മാരെ ഇല്ലായ്മ ചെയ്യാനാകുമെന്നും ഹനാന്‍ പറയുന്നു.

കഴിഞ്ഞ വീഡിയോയില്‍ ഞാന്‍ പ്രതിയെ പിടിച്ചു കൊണ്ടു പോകുമ്പോള്‍ രണ്ടടി കൊടുക്കുന്നുണ്ടായിരുന്നു. അത് കണ്ട് പലരും നെഗറ്റീവ് കമന്റ് ചെയ്തു. നിയമം കയ്യിലെടുത്തുവെന്നാണ് പറഞ്ഞത്. ഇയാള്‍ എനിക്ക് അയച്ച രണ്ട് മെസേജുകള്‍ മാത്രമേ ഞാന്‍ പുറത്ത് വിട്ടിട്ടിള്ളൂ. ഇയാള്‍ എനിക്ക് അയച്ച മെസേജുകള്‍ ആ കമന്റിട്ട ആങ്ങളമാര്‍ ഇന്‍ബോക്‌സില്‍ വന്നാല്‍ തരാം. നിങ്ങളത് കണ്ടാല്‍ ഇയാളെ ഈ നാട്ടില്‍ നിന്നു തന്നെ തല്ലിപ്പുറത്താക്കുമെന്നും ഹനാന്‍ പറയുന്നു.

പിന്നാലെ താരത്തിന്റെ പോസ്റ്റിന് കമന്റുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. കമന്റുകള്‍ക്ക് ഹനാന്‍ മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്. അവനെ പോലീസ് പിടിച്ചു കൊണ്ട് പോകുമ്പോള്‍ മാസ്‌ക് വെച്ചിരുന്നു. പഴം ഉരിഞ്ഞവന്‍ എട്ടിന്റെ പണി വാങ്ങി. ഇപ്പൊള്‍ റിമാന്‍ഡില്‍ ആണ് എന്ന കുറിപ്പോടെ ഹനാന്‍ വീഡിയോയും പങ്കുവച്ചിട്ടുണ്ട്.

ഇപ്പോള്‍ മീന്‍ വില്‍ക്കാന്‍ പോകാറില്ലേ ഞങ്ങള്‍ വര്‍ഷങ്ങള്‍ ആയി മീന്‍ കച്ചവടം നടത്തുന്നു ഇപ്പോഴും കടത്തില്‍ ആണ് നിങ്ങള്‍ ഒറ്റ ദിവസം കൊണ്ട് എങ്ങനെ ലക്ഷങ്ങള്‍ സമ്പാദിച്ചു ടെക്കനിക്ക് ഒന്ന് പറഞ്ഞു തരുമോ എന്നായിരുന്നു പോസ്റ്റിന് ഒരാള്‍ നല്‍കിയ കമന്റ്. എന്റെ കയ്യില്‍ ലക്ഷങ്ങള്‍ ഒന്നും ഇല്ല സഹോദരാ. ഞാന്‍ ഒക്കെ അന്നന്ന് ജോലി ചെയ്തു വരുമാനം കണ്ടെത്തുന്ന ആളാണ് എന്നായിരുന്നു ഹനാന്റെ മറുപടി.

3 ദിവസത്തെ ചാറ്റ് ഹിസ്റ്ററി ഇവിടെ പോസ്റ്റ് ചെയ്യോ ഞങ്ങളും കാണട്ടെ നീ അയാളെ കൊണ്ട് പുറത്ത് ഇടിച്ചതാണോ അതോ അയാള്‍ സ്വന്തം താല്പര്യ പ്രകാരം പുറത്ത് ഇട്ടതാണോ, ഒരു ഡൗട്ട് അതുകൊണ്ട് ചോദിച്ചതാണ് എന്നായിരുന്നു ഒരാളുടെ കമന്റ്. അയാള്‍ടെ പുറത്തു എടുത്തു കാണി്പ്പിക്കാന്‍ മാത്രം ദാരിദ്ര്യം ഞാന്‍ അനുഭവിക്കുന്നില്ല. അയാള്‌ടെ ചാറ്റ് ഇന്നലെ ഞാന്‍ പോസ്റ്റ് ചെയ്തു. ഫേസ്ബുക്ക് അത് ബാന്‍ ആക്കി റിമൂവ് ചെയ്തു. താങ്കള്‍ പേഴ്‌സണല്‍ ഇന്‍ബോക്‌സ് വരു. അയച്ചു തരാമെന്ന് ഹനാന്‍ മറുപടി നല്‍കുന്നുണ്ട്. .

Hanan Hanani

അയാള്‍ക്ക് ഒരു കുടുംബമുണ്ട് അയാള്‍ ചെയ്ത തെറ്റിന് കുടുംബത്തെ മൊത്തം ശിക്ഷിക്കണോ എന്നായിരുന്നു മറ്റൊരാള്‍ ചോദിച്ചത്. പ്രതിയുടെ ഫോട്ടോ പത്രത്തില്‍ വന്നതിനു കുഴപ്പം ഇല്ല. ഞാന്‍ അത് പരസ്യപ്പെടുത്തിയപ്പോള്‍ കുറ്റം ആയി. ഇനി ഒരുത്തനും മേലില്‍ ഇത് ചെയ്യാന്‍ ഭയക്കണം. ഒളിവില്‍ ഇരുന്നു മുഖം കാണിക്കാതെ ലിംഗം തുറന്നു കാണിക്കുന്നവന്റെ മുഖം എല്ലാവരും ഒന്ന് കാണട്ടെ. പിന്നെ അയാള്‌ടെ കുട്ടികളെ പേര് ഞാന്‍ വീഡിയോയില്‍ വിളിച്ചു പറഞ്ഞിട്ടുണ്ടോ എന്നായിരുന്നു ഇതിനുള്ള ഹനാന്റെ മറുപടി. സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും താരം പങ്കിടുന്നുണ്ട്.

ഒരു മുഖ വുര പോലും ഇല്ലാതെ അയാള് എനിക്ക് അയച്ചത് അയാളുടെ ലിംഗത്തിന്റെ പടം ആണ്. സൈബര്‍ പോലീസ് ഫേക്ക് ഐഡികള്‍ കണ്ട് പിടിക്കുന്നതില്‍ വന്‍ പരാജയം ആണ്. പിന്നെ അയാളെ നിയമത്തിന് മുമ്പില്‍ കൊണ്ട് വരാതെ ബ്ലോക്ക് ചെയ്തു കളയാന്‍ മാത്രം ഒരു ഭീരു അല്ല ഞാന്‍. പ്രശ്‌നം വെച്ച് നോക്കി അയാളെ കണ്ട് പിടിക്കാന്‍ ഒരു ജോള്‍സ്യനും ഇവിടെ സാധിക്കില്ല. ഞാന്‍ പ്രതികരിച്ചത് കൊണ്ട് തന്നെയാണ് ഇപ്പൊള്‍ അയാള് അര്‍ഹിക്കുന്ന ശിക്ഷ അനുഭവിക്കാന്‍ ആയിട്ട് ജയിലില്‍ കിടക്കുന്നത്. നിങ്ങളെ പോലെ ഉളളവര്‍ പഠിപ്പിക്കും പലതും കണ്ടില്ലെന്നു നടിക്കണം. അങ്ങനെ മറ്റുള്ളവരെ ഭയന്ന് എത്ര കാലം പെണ്‍കുട്ടികള്‍ ജീവിക്കും എന്നാണ് ഹനാന്‍ കമന്റിലൂടെ ചോദിക്കുന്നത്.

More from Filmibeat

Read more about: hanan hanani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X