ബിക്കിനി റാംപ് വാക്കിന് പോയതൊന്നും വീട്ടിൽ പറഞ്ഞില്ല, പപ്പ സ്ലീവ്‌ലെസ് ഇടാന്‍പോലും സമ്മതിക്കില്ലായിരുന്നു!
അധികം സിനിമകളിലൊന്നും അഭിനയിച്ചിട്ടിലെങ്കിലും മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ഹന്ന റെജി കോശി. മോഡലിങ് രംഗത്ത് നിന്ന് സിനിമയിൽ എത്തിയതാണ് ഹന്ന. 2016 ൽ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രമായ ഡാർവിന്റെ പരിണാമത്തിലൂടെ ആയിരുന്നു താരത്തിന്റെ അരങ്ങേറ്റം. ചിത്രത്തിൽ ആൻസി എന്ന കഥാപാത്രമായി എത്തിയ ഹന്നയ്ക്ക് ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകർ ശ്രദ്ധ നേടാൻ സാധിച്ചു.
ഡാർവിന്റെ പരിണാമത്തിന് ശേഷം രക്ഷാധികാരി ബൈജു ഒപ്പ് എന്ന ചിത്രത്തിലാണ് ഹന്ന അഭിനയിച്ചത്. ബിജു മേനോന്റെ നായികയായിട്ടാണ് ഹന്ന അഭിനയിച്ചത്. ഈ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് പോക്കിരി സൈമൻ, എന്റെ മെഴുതിരി അത്താഴങ്ങൾ, തീർപ്പ്, കൂമൻ, കൊറോണ പേപ്പേഴ്സ് എന്നിങ്ങനെ ഒരുപിടി സിനിമകളിൽ ഹന്ന അഭിനയിച്ചു. എ രഞ്ജിത്ത് സിനിമ എന്ന ചിത്രത്തിലാണ് നടി അവസാനമായി അഭിനയിച്ചത്.

മോഡലിംഗ് രംഗത്ത് നിന്ന് വന്നതാണെങ്കിലും നാടൻ കഥാപാത്രങ്ങളാണ് ഹന്നയെ പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കി മാറ്റിയത്. കൂമൻ സിനിമയിലെ വേഷമൊക്കെ ഹന്നയ്ക്ക് വലിയ ജനപ്രീതി നേടിക്കൊടുത്തതാണ്. കുറച്ചു സിനിമകളിലൂടെ തന്നെ മലയാള സിനിമയിൽ ഒരിടം കണ്ടെത്താൻ ഹന്നയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
എന്നാൽ വീട്ടുകാരുടെ പൂർണ സമ്മതത്തോടെ ആയിരുന്നില്ല ഹന്ന ഈ കരിയർ തിരഞ്ഞെടുത്തത്. മോഡലിംഗിന് പോവുന്നതോ സിനിമയില്‍ അഭിനയിക്കുന്നതോ ഒന്നും തന്റെ പിതാവിന് താല്‍പര്യമുള്ള കാര്യമല്ലായിരുന്നു എന്നാണ് ഹന്ന പറയുന്നത്. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് ഹന്ന ഇക്കാര്യം പറഞ്ഞത്. ഹന്നയുടെ വാക്കുകൾ ശ്രദ്ധ നേടുകയാണ്.
"സാധാരണ അച്ഛനമ്മമാര്‍ ചിന്തിക്കുന്നത് പോലെ തന്നെയായിരുന്നു എന്റെ വീട്ടിലും. പപ്പയ്ക്ക് ഞാന്‍ മാസ്റ്റേഴ്‌സ് എടുത്ത് ജോലി നേടി, കല്യാണം കഴിച്ച് അങ്ങനെയൊക്കെ അങ്ങ് പോകുന്നതായിരുന്നു താല്‍പര്യം. സിനിമാ മേഖലയ്ക്ക് ഒരു സ്ഥിരത ഇല്ലല്ലോ, എന്താണ് എപ്പോഴാണ് സംഭവിക്കുന്നത് എന്നറിയില്ല. മോഡലിംഗോ സിനിമയോ ഒന്നും അച്ഛന്റെ ചിന്തയില്‍ പോലും ഇല്ലായിരുന്നു.
പപ്പ എന്നെ സ്ലീവ്‌ലെസ് ഇടാന്‍ പോലും സമ്മതിക്കില്ലായിരുന്നു. മോഡലിംഗ് എന്റെ മാത്രം പാഷനായിരുന്നു. ബിക്കിനി റാംപ് വാക്കിന് പോയപ്പോള്‍ പോലും ഞാന്‍ പപ്പയോട് പറഞ്ഞില്ല. അമ്മയോട് പറഞ്ഞു, പോയി. പിന്നീട് എന്റെ ഇഷ്ടം അവരും അംഗീകരിച്ചു, സിനിമയുടെ കാര്യത്തിലും അങ്ങനെത്തന്നെ." ഹന്ന പറയുന്നു.

മുൻപൊരു അഭിമുഖത്തിൽ സിനിമയിലേക്ക് താൻ യാദൃശ്ചികമായി വന്നതാണെന്നും സൂപ്പർ മോഡലാകാനായിരുന്നു താൽപര്യമെന്നും ഹന്ന പറഞ്ഞിരുന്നു. മോഡലിങ് ഒക്കെയായി നിൽക്കുന്ന സമയത്താണ് ഓഡിഷനിലൂടെ ഡാർവിന്റെ പരിണാമത്തിലേക്ക് കിട്ടുന്നത്. പിന്നീടങ്ങോട്ട് സിനിമകൾ ലഭിച്ചു. മിസ് പേജന്റ്സ് പങ്കെടുത്ത് വിജയിച്ച് ഒരു സൂപ്പർ മോഡൽ ആവണം എന്നൊക്കെ ആയിരുന്നു ആഗ്രഹം. പക്ഷെ അത് നടന്നില്ല. ഇപ്പോൾ സിനിമകളിൽ നിന്ന് അവസരങ്ങൾ ലഭിക്കുമ്പോൾ സിനിമയിൽ തന്നെ എന്റെ ഭാഗ്യം പരീക്ഷിക്കാനാണ് തീരുമാനമെന്നാണ് നടി പറഞ്ഞത്.
അതേ സമയം രണ്ട് സിനിമകളും സീരിസുകളും ഹന്നയുടെതായി അണിയറയിൽ ഉണ്ട്. ഡിഎന്‍എ ആണ് ഉടൻ റിലീസിന് ഒരുങ്ങുന്നത്. ചിത്രം ജനുവരിയിലാണ് തിയേറ്ററുകളിൽ എത്തുക.


Click it and Unblock the Notifications











