ആ വീഡിയോ അപ്പ്‌ലോഡ് ചെയ്യരുതെന്ന് പറഞ്ഞതാണ്! ചോദ്യം കേട്ട് സ്റ്റാക്കായിപ്പോയി; നടന്നത് എന്തെന്ന് ഹന്ന

കഴിഞ്ഞ ദിവസം ഡിഎന്‍എ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടി ഹന്ന റെജി കോശിയ്ക്ക് നേരിടേണ്ടി വന്ന മോശം അനുഭവം വലിയ ചര്‍ച്ചയായിരുന്നു. താരത്തോട് കിടന്നു കൊടുത്തിട്ടാണോ അവസരം കിട്ടിയതെന്ന അവതാരകയുടെ ചോദ്യമാണ് വിവാദമായി മാറിയത്. ശക്തമായി തന്നെ ഹന്ന പ്രതികരിക്കുകയും ചെയ്തിരുന്നു. പിന്നാലെ ഹന്ന മൈക്ക് ഊരിയെറിഞ്ഞ് അഭിമുഖത്തില്‍ നിന്നും എഴുന്നേറ്റ് പോവുകയായിരുന്നു.

ചിത്രത്തിലെ നായകന്‍ അഷ്‌കര്‍ സൗദാനും അഭിമുഖത്തില്‍ ഹന്നയ്‌ക്കൊപ്പമുണ്ടായിരുന്നു. അഷ്‌കറായിരുന്നു ചോദ്യത്തിനെതിരെ ആദ്യം പ്രതികരിച്ചത്. ഇപ്പോഴിതാ സംഭവിച്ചത് എന്തെന്ന് വിശദമാക്കുകയാണ് ഹന്നയും അഷ്‌കറും. റിപ്പോര്‍ട്ടര്‍ ലൈവിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇരുവരുടേയും പ്രതികരണം.

Hannah Reji Koshy

ഞങ്ങള്‍ വിവാദപരമായ ചോദ്യങ്ങള്‍ ചോദിക്കുമെന്ന് അവര്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഈ ചോദ്യം ചോദിക്കുമെന്ന് പറഞ്ഞിരുന്നില്ല. ചോദ്യം റെക്കോര്‍ഡ് ആയ സ്ഥിതിയ്ക്ക് മറുപടി പറയാതെ പോയാല്‍ അത് ശരിയാകില്ല. പെട്ട അവസ്ഥയായിപ്പോയെന്നാണ് അഷ്‌കര്‍ പറയുന്നത്. മിണ്ടിയാലും മിണ്ടിയില്ലേലും കണ്ടന്റാക്കുമെന്നാണ് ഹന്ന പറയുന്നത്. പിന്നീട് അവതാരക പങ്കുവച്ച വിശദീകരണം കണ്ടിരുന്നുവെന്നും താരങ്ങള്‍ പറയുന്നു.

ആ വ്യക്തി തന്റെ കാഴ്ചപ്പാടാണ് പറഞ്ഞത്. ഒരുപക്ഷെ അവര്‍ ചോദ്യം ഫ്രെയിം ചെയ്തതിലെ പ്രശ്‌നമാകാം. അല്ലെങ്കില്‍ മുകളില്‍ നിന്നുള്ള സമ്മര്‍ദ്ധമാകാം. അവര്‍ പ്രതീക്ഷിച്ചിരുന്ന മറുപടി മറ്റൊന്നായിരുന്നു, അതില്‍ നിന്നും വേറെ ചിലത് ചോദിക്കാനായിരുന്നു കരുതിയിരുന്നതെന്ന് അവര്‍ വീഡിയോയില്‍ പറയുന്നുണ്ട്. എല്ലാവര്‍ക്കും അവരവരുടേതായ ന്യായങ്ങളുണ്ട്. പെട്ടെന്ന് ഇങ്ങനെ കേള്‍ക്കുമ്പോള്‍ ആരായാലും ഞെട്ടും. അതൊരു ജനറല്‍ ചോദ്യമായി ഫ്രെയിം ചെയ്തിരുന്നുവെങ്കില്‍ കുഴപ്പമില്ലായിരുന്നു എന്നാണ് ഹന്ന പറയുന്നത്.

ഞാന്‍ ആദ്യം പ്രതികരിച്ചില്ല. എങ്ങനെ പ്രതികരിക്കണം എന്നെനിക്ക് അറിയില്ലായിരുന്നു. ഇതുവരെയുള്ള അഭിമുഖങ്ങളിലൊന്നും ഞാന്‍ ആരേയും വേദനിപ്പിച്ചിട്ടില്ല. ഇതാദ്യമായിട്ടാണ് ദേഷ്യപ്പെടുന്നത്. ആദ്യം പ്രതികരിച്ചത് അഷ്‌കറായിരുന്നു. അഷ്‌കര്‍ പ്രതികരിച്ചതോടെയാണ് എന്നെ എനിക്ക് പുഷ് ചെയ്യാന്‍ സാധിക്കുന്നത്. ആ ചോദ്യം അവഗണിച്ച് വിടാമെന്നായിരുന്നു ഞാനാദ്യം കരുതിയത്. അഷ്‌കര്‍ പ്രതികരിച്ചതോടെ എനിക്കും പ്രതികരണമെന്ന് തോന്നി. ഞാന്‍ പ്രതികരിക്കാതിരിക്കുന്നത് ശരിയല്ലെന്ന് ഹന്ന പറയുന്നു.

പെട്ടെന്നൊരു ചോദ്യം വന്നാല്‍ ഞാന്‍ സ്റ്റക്കായിപ്പോകും. കോമഡിയായിട്ടെടുക്കാം എന്നൊക്കെയാണ് ആദ്യം കരുതിയത്. നമ്മള്‍ ദേഷ്യപ്പെട്ടാല്‍ അതും കണ്ടന്റാക്കുമല്ലോ. പക്ഷെ അത് പ്രാക്ടിക്കലല്ല. ഞങ്ങള്‍ പ്രതികരിച്ചു. ഇറങ്ങിപ്പോയി. ഞങ്ങളുടെ പ്രതികരണത്തില്‍ ഞങ്ങള്‍ തൃപ്തരാണ്. പറയാനുള്ളത് പറഞ്ഞു. വെറുതെ തര്‍ക്കിക്കുന്നതില്‍ കാര്യമില്ല. അവര്‍ ആ വീഡിയോ ഡിലീറ്റാക്കിയെന്ന് തോന്നുന്നുവെന്നും താരം പറയുന്നു.

വീഡിയോ അപ്പ്‌ലോഡ് ചെയ്യരുതെന്ന് പറഞ്ഞിരുന്നുവെന്നാണ് അഷ്‌കര്‍ പറയുന്നത്. എന്നാല്‍ എല്ലാം വേഗത്തിലായിരുന്നു സംഭവിച്ചതെന്നും താരം പറയുന്നു. തന്റെ ഭാഗം അവര്‍ പറഞ്ഞു. പക്ഷെ എനിക്കത് അംഗീകരിക്കാന്‍ സാധിക്കില്ല, എങ്കിലും വെറുതെ വിടുകയാണെന്നാണ് ഹന്ന പറയുന്നത്. എല്ലാ സ്ത്രീകളേയും അപമാനിക്കുന്ന ചോദ്യമായിരുന്നു അതെന്നാണ് അഷ്‌കര്‍ പറയുന്നത്.

Hannah Reji Koshy

സിനിമയുടെ പ്രൊമോഷനിടെ പല പോസിറ്റീവായ കാര്യങ്ങളും ഞാനും അഷ്‌കറും പറയുന്നുണ്ട്. പക്ഷെ അത് സിനിമയുടെ പ്രൊമോഷന് വേണ്ടിയാണോ പറയുന്നതെന്ന് ആരും ചോദിക്കുന്നില്ല. നെഗറ്റീവ് കണ്ടന്റ് മാത്രമാണ് വേണ്ടതെന്നും ഹന്ന പറയുന്നു. ആ ചാപ്റ്റര്‍ ക്ലോസ് ചെയ്തു. നല്ല രസമായി പോയിരുന്ന അഭിമുഖമായിരുന്നു. പിന്നെയാണ് റീച്ച് കിട്ടാനൊരു ചോദ്യം ചോദിക്കുന്നത്. അത് ചോദിച്ചത് റീച്ച് കിട്ടാനാണെന്ന് അറിയാമെന്നും ഹന്ന പറയുന്നു.

ആളുകള്‍ തന്നോടാണ് ചോദിക്കുന്നത്. സംവിധായകരും നിര്‍മ്മാതാക്കളും സുഹൃത്തുകളും ചോദിച്ചു കൊണ്ടിരിക്കുകയാണ്. പ്രതികരിച്ചിരുന്നില്ലെങ്കില്‍ വിഷമം തോന്നിയേനെ. പ്രതികരിച്ചു, ഇറങ്ങിപ്പോന്നു. അതില്‍ സംതൃപ്തിയുണ്ടെന്നും താരം പറയുന്നു.

More from Filmibeat

Read more about: hannah reji koshy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X