'അച്ഛന്‍ ഇതൊന്നും കാണുന്നില്ലേ? കുടുംബം മുഴുവന്‍ തുണിയ്ക്ക് എതിര്'; ഹന്‍സികയുടെ ഡാന്‍സിന് വിമര്‍ശനം

മലയാളികള്‍ക്ക് സുപരിചിതരാണ് നടന്‍ കൃഷ്ണ കുമാറിന്റെ കുടുംബം. അച്ഛന്റെ പാതയിലൂടെയാണ് മൂത്ത മകള്‍ അഹാന കൃഷ്ണ സിനിമയിലേക്ക് എത്തുന്നത്. ഇന്ന് മലയാള സിനിമയിലെ മുന്‍നിര നായകിയാണ് അഹാന. ചേച്ചിയുടെ പാതയിലൂടെ സഹോദരിമാരും ക്യാമറയ്ക്ക് മുന്നിലെത്തി. അതേസമയം അഭിനയത്തിലല്ല മറിച്ച് സോഷ്യല്‍ മീഡിയയിലൂടെയാണ് അഹാനയുടെ സഹോദരിമാര്‍ ആരാധകരെ നേടിയെടുത്തത്.

സോഷ്യല്‍ മീഡിയയിലെ മിന്നും താരങ്ങളാണ് അഹാനയുടെ സഹോദരിമാരായ ദിയയും ഇഷാനിയും ഹന്‍സികയും. അമ്മ സിന്ധു കൃഷ്ണയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അഹാനയുടേയും സഹോദരിമാരുടേയും വ്‌ളോഗുകളും റീലുകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. താരങ്ങളുടെ വീട്ടിലെ ചെറിയ കാര്യം പോലും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകാറുണ്ട്.

Hansika Krishna

കൃഷ്ണ സിസ്‌റ്റേഴ്‌സില്‍ ഏറ്റവും ഇളയവളാണ് ഹന്‍സിക. തന്റെ ഡാന്‍സ് റീലുകളിലൂടെ ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട് ഹന്‍സിക. വ്‌ളോഗുകളും ശ്രദ്ധേയമാണ്. ഇപ്പോഴിതാ ഹന്‍സിക പങ്കുവച്ച ഡാന്‍സ് വീഡിയോ വൈറലായി മാറുകയാണ്. ഇംഗ്ലീഷ് പാട്ടിന് ചുവടുവെക്കുന്ന തന്റെ വീഡിയോയാണ് ഹന്‍സിക പങ്കുവച്ചിരിക്കുന്നത്. പിങ്ക് നിറത്തിലുള്ള വസ്ത്രമാണ് ഹന്‍സിക ധരിച്ചിരിക്കുന്നത്.

ഹോട്ട് ലുക്കിലാണ് ഹന്‍സിക വീഡിയോയില്‍ എത്തിയിരിക്കുന്നത്. ഹന്‍സികയുടെ ലുക്കിനേയും ഡാന്‍സിനേയുമെല്ലാം അഭിനന്ദിച്ചു കൊണ്ട് നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ അതേസമയം തന്നെ ഹന്‍സികയുടെ വസ്ത്രത്തെ വിമര്‍ശിച്ചും ചിലര്‍ രംഗത്തെത്തുന്നുണ്ട്. ശരീരപ്രദര്‍ശനം നടത്തുന്നുവെന്നാണ് ഹന്‍സികയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയിലെ സദാചാരവാദികളുടെ വിമര്‍ശനം.

''അച്ഛന്‍ ഇതൊന്നും കാണുന്നില്ലേ, എന്റെ കൃഷ്ണകുമാറേട്ടാ, രാത്രി വിദേശ യാത്ര ഒഴിവാക്കി തന്നതിന് നന്ദി, കൃഷ്ണകുമാര്‍ ചേട്ടാ ഇതൊന്നും കാണുന്നില്ലേ, ഒരു കുടുംബം ഒന്നാകെ തുണികള്‍ക്ക് എതിര്, എന്ത് കോലം ആണിത്, കഷ്ടം, കൃഷ്ണകുമാറിന്റെ വളര്‍ത്ത് ദോഷം, എന്തുവാടേ ഈ കാണിക്കുന്നത്, മോളെ ഇതെല്ലാം മതിയാക്കൂ. പോയി പഠിക്കൂ, എങ്ങനെയെങ്കിലും വൈറല്‍ ആകണം. അതിന് വേണ്ടി എന്തും, എത്ര നോക്കിയിട്ടും ഒരു മെന ഇല്ലാലോ കുട്ട്യേ, മകളെ വളര്‍ത്തുന്നില്‍ അമ്മ പരാജയപ്പെട്ടു, വന്ന് വന്ന് മോള്‍ക്ക് ഡ്രസ് കുറഞ്ഞു പോകുന്നുണ്ടോ എന്നൊരു സംശയം'' എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം.

Hansika Krishna

ഇതാദ്യമായിട്ടല്ല സോഷ്യല്‍ മീഡിയയില്‍ നിന്നും ഇത്തരത്തിലുള്ള സദാചാര ആക്രമണം ഹന്‍സിക നേരിടേണ്ടി വരുന്നത്. നേരത്തേയും താരപുത്രിയ്ക്ക് വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. ഈയ്യടുത്ത് കുടുംബസമേതം നടത്തിയ വിദേശയാത്രയില്‍ നിന്നുള്ള ഹന്‍സികയുടെ ബിക്കിനി വീഡിയോയും വൈറലായിരുന്നു. അന്നും താരത്തിന് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ വിമര്‍ശനങ്ങളെ ഗൗനിക്കാതെ മുന്നോട്ട് പോവുകയാണ് ഹന്‍സിക.

ചേച്ചിയുടെ പാതയിലൂടെ ഹന്‍സികയും നേരത്തെ സിനിമയിലെത്തിയിരുന്നു. എന്നാല്‍ പിന്നീട് പഠനത്തിന് പ്രധാന്യം നല്‍കുകയായിരുന്നു. സോഷ്യല്‍ മീഡിയയിലെ താരമാണ് ഹന്‍സിക. വളരെ ചെറിയ പ്രായത്തില്‍ തന്നെ ഒരുപാട് ആരാധകരെ നേടാന്‍ ഹന്‍സികയ്ക്ക് സാധിച്ചിട്ടുണ്ട്. അധികം വെെകാതെ തന്നെ നായികയായി ഹന്‍സികയെ കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

More from Filmibeat

Read more about: krishna kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X