എവിടെ ആ കെയറിംഗ് ഏട്ടായി? അതേ വേഷത്തില്‍ വീണ്ടുമെത്തി ഹന്‍സിക; ഇത് ആങ്ങളമാര്‍ക്കുള്ള മറുപടി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടന്‍ കൃഷ്ണ കുമാറിന്റെ നാല് മക്കളും. നടിയായ അഹാന കൃഷ്ണയുടേയും സഹോദരിമാരുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. രണ്ടാമത്തെ മകള്‍ ദിയ കൃഷ്ണയുടെ വിവാഹത്തിന് പിന്നാലെ കുടുംബസമേതം ബാലി യാത്രയിലാണ് ഇപ്പോള്‍. യാത്രയില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നുണ്ട്.

ഇതിനിടെ കഴിഞ്ഞ ദിവസം കൃഷ്ണ കുമാറിന്റെ ഇളയ മകള്‍ ഹന്‍സിക പങ്കുവച്ച ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു. തന്റെ ചേച്ചിമാരുടെ പാതയിലൂടെ സോഷ്യല്‍ മീഡിയ താരമായി മാറിയ പെണ്‍കുട്ടിയാണ് ഹന്‍സിക. വളരെ ചെറിയ പ്രായത്തില്‍ തന്നെ താരമായി മാറാനും ഒരുപാട് ആരാധകരെ സ്വന്തമാക്കാനും ഹന്‍സികയ്ക്ക് സാധിച്ചിട്ടുണ്ട്. കുടുംബത്തിന്റെ വീഡിയോകളിലും ചിത്രങ്ങളിലുമെല്ലാം ഹന്‍സികയെക്കുറിച്ച് സംസാരിക്കുന്ന കമന്റുകളാണ് കൂടുതലും.

Hansika Krishna

ഇതിനിടെയാണ് ഹന്‍സിക തന്റെ ചിത്രങ്ങള്‍ പങ്കുവെക്കുന്നത്. ചിത്രങ്ങള്‍ വൈറലായി മാറി. പല തരത്തിലുള്ള കമന്റുകളും വന്നു. ഇതിനിടെ ഒരാളുടെ കമന്റ് വലിയ ഹിറ്റായി മാറി. 'ദയവ് ചെയ്ത് പഠിക്കൂ. സോഷ്യല്‍ മീഡിയയില്‍ ഭാവി തുലയ്ക്കരുത്. ഒരു സഹോദരനെന്ന നിലയില്‍ ഞാന്‍ ഉപദേശം തരികയാണ്'' എന്നായിരുന്നു ആ വൈറല്‍ കമന്റ്. ക്രിപ്റ്റണ്‍ ബോയ് എന്ന അക്കൗണ്ടില്‍ നിന്നാണ് ഹന്‍സികയ്ക്ക് ഉപദേശം ലഭിച്ചത്.

ഈ കമന്റ് കഴിഞ്ഞ ദിവസം വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇതിന് പിന്നാലെ ഇപ്പോഴിതാ കൂടുതല്‍ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് ഹന്‍സിക. കഴിഞ്ഞ ദിവസം വൈറലായ അതേ വസ്ത്രത്തിലുള്ള തന്റെ കൂടുതല്‍ ചിത്രങ്ങളാണ് ഹന്‍സിക പങ്കുവച്ചിരിക്കുന്നത്. ഇതോടെ സോഷ്യല്‍ മീഡിയ കമന്റ് ബോക്‌സിലേക്ക് ഓടിയെത്തി. ഹന്‍സികയുടെ പോസ്റ്റ് സൈബര്‍ സഹോദരനുള്ള മറുപടിയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

എവിടെ ആ ക്രിപ്റ്റണ്‍ ബോയ്, എവിടെ ആ കെയറിംഗ് ഏട്ടായി എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. സെം എക്‌സാം ഒക്കെ കഴിഞ്ഞോ എന്നും ചിലര്‍ തമാശയായി ചോദിക്കുന്നുണ്ട്. പുതിയ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ഓളം തീര്‍ക്കുകയാണ്. അതേസമയം ഹന്‍സികയുടെ ചിത്രത്തിന് നല്ല കമന്റുകള്‍ മാത്രമായിരുന്നില്ല ലഭിച്ചത്. ഹന്‍സികയുടെ പ്രായം പോലും പരിഗണിക്കാതെ ചിലര്‍ മോശം കമന്റുകളുമായി എത്തിയിരുന്നു.

Hansika Krishna

താരപുത്രി മാറിടം ഹൈലൈറ്റ് ചെയ്ത് കാണിച്ചുള്ള ഫോട്ടോ ഇട്ടുവെന്നാണ് പ്രധാന ആരോപണം. ചിലര്‍ ഹന്‍സുവിനോട് കോളേജില്‍ പോകാനും നിങ്ങളുടെ സെമസ്റ്റര്‍ എക്സാമിന് വേണ്ടി പഠിക്കാനും ആവശ്യപ്പെടുകയാണ്. ഇത് സെക്‌സി ആകാനുള്ള പ്രായമല്ല. സോഷ്യല്‍ മീഡിയയില്‍ ഇത്തരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിനുപകരം പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കൂ. ആര്‍ക്കെങ്കിലും നിങ്ങളുടെ ശരീരം കാണണമെങ്കില്‍ ഇതിലൂടെ അവര്‍ക്കൊരു അവസരം നിങ്ങള്‍ കൊടുക്കുകയല്ലേ എന്നിങ്ങനെ ആയിരുന്നു കമന്റുകള്‍. അത്തരക്കാര്‍ക്കെല്ലാമുള്ള ഹന്‍സികയുടെ മറുപടിയാണ് പുതിയ പോസ്‌റ്റെന്നാണ് ആരാധകര്‍ പറയുന്നത.

അതേസമയം ദിയയ്ക്കും അശ്വിനുമൊപ്പം കൃഷ്ണ കുമാറും കുടുംബവും ബാലിയില്‍ യാത്ര അടിച്ചു പൊളിക്കുകയാണ്. റീലുകളായും വ്‌ളോഗുകളായും ചിത്രങ്ങളുമായി യാത്രയില്‍ നിന്നുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയിലെത്തുന്നുണ്ട്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X