'ഫസ്റ്റ് നൈറ്റിനു പോകുമ്പോഴും ഞാൻ തന്നെ വണ്ടിയോടിക്കും'; ദിയയുടെ മറുപടി കേട്ട് ഹൻസുവിന് നാണം വന്നു
ദിയ കൃഷ്ണയുടെ വിവാഹത്തിനായി പ്രേക്ഷകരെല്ലാം കാത്തിരിക്കുകയാണ്. വിവാഹ തിയ്യതി ഇതുവരെ പുറത്ത് വിട്ടില്ലെങ്കിലും ഉടനെ തന്നെ വിവാഹം ഉണ്ടാവുമെന്നാണ് വ്യക്തമാവുന്നത്. മെഹന്ദി ചിത്രങ്ങളും രണ്ട് ദിവസമായി സോഷ്യൽ മീഡിയകളിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്. വിവാഹത്തോടനുബന്ധിച്ച് സഹോദരി ഹൻസികയുടെ വക ദിയക്കും അശ്വിനും ചെറിയൊരു വിവാഹ ഗിഫ്റ്റ് സമ്മാനിച്ചിരിക്കുകയാണ്. ഹൻസുബീ തന്നെയാണ് ഈ സന്തോഷം ഹൻസിക കൃഷ്ണ എന്ന തന്റെ യുട്യൂബ് ചാനലിലൂടെ പറയുന്നത്.
ദിയയുടെ ബ്രൈഡ് ടു ബീ ആഘോഷങ്ങൾ നടന്ന ദിവസമാണ് ഹൻസുബീയുടെ സ്പെഷ്യൽ ഗിഫ്റ്റ് ഇരുവർക്കും കൊടുത്തത്. ബ്രൈഡ് ടു ബീ ഫങ്ഷനിടെ അശ്വിനും എത്തിയിരുന്നു. ഹൻസുബീയുടെ ചില രസകരമായ മുഹൂർത്തങ്ങളും വീഡിയോയിൽ കാണാം. ഹൻസികയുടെ വ്ലോഗിൽ ആദ്യമായി അശ്വിൻ ഗണേഷ് മുഖം കാണിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.

"ഞാൻ ഓസിയേയും അശ്വിനേയും ലുലു മാളിൽ കൊണ്ടു പോവുകയാണ്. അവർക്കൊരു വിവാഹ സമ്മാനം വാങ്ങാൻ വേണ്ടിയാണ് പോവുന്നത്. അതിനാൽ അവർക്കൊപ്പം ഞാൻ പോവുന്നു. ഞാൻ ഇട്ടിരിക്കുന്ന ഈ വേഷം ഒട്ടും കംഫർട്ടബിൾ അല്ല. പക്ഷേ വേറെ ഡ്രസ്സൊന്നും ഇപ്പോൾ കയ്യിൽ ഇല്ല. അതുകൊണ്ട് ഇതേ വേഷത്തിലാണ് ഗിഫ്റ്റ് വാങ്ങാൻ പോവുന്നത്. എനിക്ക് കൊടുക്കാൻ സാധിക്കുന്നത് ചിലപ്പോൾ ഡ്രസ്സ് ആയിരിക്കും." ഹൻസിക പറയുന്നു.
പാർട്ടിവെയർ ലുക്കിലാണ് ദിയക്കും അശ്വിനൊപ്പം ഹൻസുബീ പോവുന്നത്. ഒപ്പം തൻവിയും മിയാനുമുണ്ട്. പുതിയ കാർ ദിയ തന്നെയാണ് ഓടിക്കുന്നത്. വിവാഹ ദിവസവും ഓസി തന്നെ വണ്ടി ഓടിക്കുമോ എന്നായിരുന്നു ഹൻസുബീ ചോദിക്കുന്നത്. എന്നാൽ "വിവാഹത്തിനു മാത്രമല്ല ഫസ്റ്റ് നൈറ്റിന് പുറത്ത് പോകുമ്പോഴും ഞാൻ തന്നെയാണ് വണ്ടി ഓടിക്കുന്നത്. എന്റെയും അശ്വിന്റെയും എത്രാമത്തെ നൈറ്റാണ് ഇതെന്ന് ഞങ്ങൾക്കു പോലും അറിയില്ല. 500ൽ അധികം രാത്രികളായി." ദിയ പറയുന്നു. ഫസ്റ്റ് നൈറ്റ് എന്ന കേട്ടയുടൻ ഹൻസുവിന് നാണം വന്നു.
ഇത്രയും ആഘോഷങ്ങൾക്കു ശേഷം തിരക്കിനിടയിലും ഹൻസുബീക്കു വേണ്ടി ദിയയും അശ്വിനും സമയം കണ്ടെത്തുന്നുണ്ട്. ക്ഷീണിച്ചെങ്കിൽ പോലും സഹോദരിക്കൊപ്പം ഒരു നൈറ്റ് ഔട്ടിംഗിന് യാതൊരു മടിയും കൂടാതെ ചിരിച്ചു കൊണ്ടാണ് ഇരുവരും എത്തിയത്. ലുലു മാളിൽ എത്തിയിട്ടും ലാപ്ടോപ്പുമായിട്ടാണ് അശ്വിൻ നടക്കുന്നത്. വിവാഹത്തിന്റെ തിരക്കുകൾക്കിടയിലും അശ്വിൻ ജോലി ചെയ്തു കൊണ്ടിരിക്കുന്നുണ്ട്.

ദിയക്കും അശ്വിനും അവരുടെ ഇഷ്ടത്തിന് ഡ്രസ് സെലക്ട് ചെയ്യാനാണ് ഹൻസു പറയുന്നത്. അശ്വിന്റെ ഡ്രസ് ഹൻസു സെലക്ട് ചെയ്യുവാൻ ഹൻസു തന്നെയാണ് മുൻകൈ എടുത്തത്. അശ്വിന്റെ ഇഷ്ടപ്പെട്ട സ്റ്റൈൽ ഏതാണെന്ന് ചോദിച്ചപ്പോൾ കൊറിയൻ സ്റ്റൈൽ എന്നാണ് പറയുന്നത്. ഇത് കേട്ടയുടൻ ഇപ്പോൾ തന്നെ സെറ്റാക്കി തരാം എന്നാണ് ഹൻസു പറഞ്ഞത്.
അശ്വിനെ 'കുട്ടി' എന്നാണ് ഹൻസിക വിളിക്കുന്നത്. കേൾക്കുമ്പോൾ ഒരു രസമുണ്ട്. ആദ്യം ഹൻസു തന്നെയാണ് അശ്വിനു ഡ്രസ് സെലക്ട് ചെയ്യാൻ ഓടി നടന്നത്. എന്നാൽ അശ്വിനു ചേരുന്നത് ഹൻസുവിനും കണ്ടു പിടിക്കാൻ സാധിച്ചില്ല. അവസാനം ആ ജോലി ഓസിക്ക് തന്നെ ഹൻസു കൈമാറി. അശ്വിന്റെ ഡ്രസും ഓസിയോട് സെലക്ട് ചെയ്യാൻ അവസാനം ഹൻസു പറയുകയായിരുന്നു. ഡ്രസ് എടുത്തതിനു ശേഷം എല്ലാവരും ഫുഡ് കോർട്ടിൽ നിന്ന് ഫുഡ് കഴിച്ചതിനു ശേഷമാണ് തിരിച്ചു പോയത്.


Click it and Unblock the Notifications