വൈകുന്ന ഓരോ മിനുറ്റിനും അഞ്ച് ലക്ഷം! വരനും കുടുംബത്തിനും ഹന്‍സികയുടെ അമ്മ വച്ച ഡിമാന്റ്‌

2022 ഡിസംബര്‍ നാലിന് ജയ്പൂരിലായിരുന്നു ഹന്‍സികയുടെ വിവാഹം നടന്നത്. ദീര്‍ഘകാല ബോയിഫ്രണ്ടായിരുന്ന സൊഹൈല്‍ കതുരിയയാണ് ഹന്‍സികയുടെ ഭര്‍ത്താവ്.

ബാലതാരമായി സിനിമയിലെത്തി പിന്നീട് നായികയായി മാറിയ നടിയാണ് ഹാന്‍സിക. തുടക്കം ബോളിവുഡിലൂടെയായിരുന്നുവെങ്കിലും ഹന്‍സിക താരമാകുന്നത് തെന്നിന്ത്യന്‍ സിനിമകളിലൂടേയാണ്.

തമിഴിലും തെലുങ്കിലുമൊക്കെയായി നിരവധി ഹിറ്റുകളിലെ നായികയായി എത്തി കൈയടി നേടിയിട്ടുണ്ട് ഹന്‍സിക. ഈയ്യടുത്തായിരുന്നു ഹന്‍സികയുടെ വിവാഹം.

താരത്തിന്റെ വിവാഹം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു.ഹന്‍സികയുടെ വിവാഹത്തിന്റെ വിശേഷങ്ങള്‍ ഇപ്പോള്‍ വെബ് സീരീസ് രൂപത്തില്‍ ഒടിടിയില്‍ ലഭ്യമാണ്.

2022 ഡിസംബര്‍ നാലിന് ജയ്പൂരിലായിരുന്നു ഹന്‍സികയുടെ വിവാഹം നടന്നത്. ദീര്‍ഘകാല ബോയിഫ്രണ്ടായിരുന്ന സൊഹൈല്‍ കതുരിയയാണ് ഹന്‍സികയുടെ ഭര്‍ത്താവ്.

Hansika Motwani

വിവാഹത്തിന്റെ രംഗങ്ങളും താരത്തിന്റേയും ഭര്‍ത്താവിന്റേയും കുടുംബാംഗങ്ങളുടേയുമെല്ലാം അഭിമുഖങ്ങളുമുള്ള ഡോക്യൂ സീരീസ് ഹോട്ട് സ്റ്റാറിലൂടെയാണ് ആരാധകരിലേക്ക് എത്തിയിരിക്കുന്നത്.

'ഹന്‍സികാസ് ലവ് ശാദി ഡ്രാമ' എന്നാണ് ഹന്‍സികയുടെ കല്യാണത്തിന്റെ കഥ പറയുന്ന ഡോക്യൂ സീരിസിന്റെ പേര്. ഹന്‍സികയുടേയും ഭര്‍ത്താവിന്റേയും പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെയുള്ള രസകരമായ ഒരുപാട് കഥകള്‍ സീരീസിലൂടെ ആരാധകരിലേക്ക് എത്തുന്നുണ്ട്.

ഇതിനിടെ ഇപ്പോഴിതാ വിവാഹത്തിനിടെ മരുമകനും കുടുംബത്തിനും ഹന്‍സികയുടെ അമ്മ മോണ നല്‍കിയൊരു നിര്‍ദ്ദേശമാണ് ചര്‍ച്ചയാകുന്നത്.വിവാഹ ദിവസം വരനും കുടംബവും കൃത്യസമയത്ത് എത്തുന്നതിനാണ് ഹന്‍സികയുടെ അമ്മ ഒരു ഡിമാന്റ് മുന്നോട്ട് വച്ചത്.

പൊതുവെ കൃത്യസമയം പാലിക്കുന്നതില്‍ പിന്നിലാണ് സൊഹേലും കുടുംബവും. ഇത് മുന്നില്‍ കണ്ടാണ് മൊണോ വിചിത്രമായൊരു ഡിമാന്റ് വച്ചത്.

''എനിക്ക് ഒരു എളിയ അഭ്യര്‍ത്ഥനയുണ്ട്. കതൂരിയ കുടുംബാഗങ്ങള്‍ പൊതുവെ വളരെ വൈകിയാണ് ചടങ്ങുകള്‍ക്ക് എത്തുന്നത്. പക്ഷെ മോട്വാനികള്‍ വളരെ കൃത്യനിഷ്ഠയുള്ളവരുമാണ്. നിങ്ങള്‍ ഇന്ന് വരാന്‍ വൈകിയാല്‍, ഓരോ മിനിറ്റിനും വൈകുന്നതിന് അഞ്ചു ലക്ഷം രൂപ നല്‍കണം'''

''വൈകുന്നേരം 4:30 മുതല്‍ ആറു മണിവരെ അശുഭകരമായ സമയമായതിനാലാണ് ഞാന്‍ ഈ അഭ്യര്‍ത്ഥന നടത്തുന്നത്. അതുകൊണ്ട് ചടങ്ങുകള്‍ക്ക് അല്‍പ്പം നേരത്തെ എത്താന്‍ ശ്രമിക്കണം എന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്'' എന്നാണ് ഹന്‍സികയുടെ അമ്മ പറഞ്ഞത്.

നേരത്തെ സൊഹേല്‍ എല്ലായിടത്തും വൈകിയാണ് എത്തുന്നതും അതിനാല്‍ കല്യാണത്തിന്റെ തലേന്ന് മുതല്‍ താന്‍ വിളിച്ച് കൃത്യ സമയത്ത് തന്നെ എത്തണമെന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും ഹന്‍സിക തന്നെ പറഞ്ഞിരുന്നു.

അതേസമയം വിവാഹ മണ്ഡപത്തില്‍ തന്നെ കാത്തുനിന്ന സൊഹേലിനെ കണ്ടപ്പോഴുണ്ടായ വൈകാരിക നിമിഷങ്ങളും ഹന്‍സിക ഓര്‍ക്കുന്നുണ്ട്. വളരെ അതിശയകരമായ നിമിഷമായിരുന്നു അത് എന്നാണ് ഹന്‍സിക പറയുന്നത്.

എന്റെ പ്രണയത്തെ ഞാന്‍ വിവാഹം കഴിക്കുന്നു. സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാവുകയാണ്, ഞാന്‍ വിവാഹിതയാവുകയാണെന്നു തിരിച്ചറിഞ്ഞു. അതെങ്ങനെ വാക്കുകളാല്‍ വിശദീകരിക്കണമെന്ന് എനിക്കറിയില്ല. വളരെ വ്യത്യസ്തമായ നിമിഷമായിരുന്നു എന്നാണ്‍ ഹന്‍സിക പറഞ്ഞത്.

ടെലിവിഷനിലൂടെയാണ് ഹന്‍സിക കരിയര്‍ ആരംഭിക്കുന്നത്. തുടക്കം ഷക ലക്ക ബൂം ബൂം എന്ന പരമ്പരയിലൂടെയായിരുന്നു. പിന്നീട് ബാലതാരമായി ബോളിവുഡിലെത്തി. എന്നാല്‍ നായികയായി മാറിയപ്പോള്‍ ബോളിവുഡില്‍ തിളങ്ങാന്‍ ഹന്‍സികയ്ക്ക് സാധിച്ചില്ല.

ഇതാടെ താരം തെന്നിന്ത്യയിലേക്ക് കടക്കുകയായിരുന്നു. തമിഴിലും തെലുങ്കിലുമൊക്കെ ഹന്‍സികയെ ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. നിരവധി ഹിറ്റ് സിനിമകളില്‍ താരം നായികയായി.

Hansika Motwani

വളരെ ചെറുപ്പത്തിലേ പിതാവിനെ നഷ്ടപ്പെട്ട ഹന്‍സികയ്ക്ക്, ഇന്നു കാണുന്ന നിലയിലേക്കെത്തിക്കാന്‍ കൂടെ നിന്നത് അമ്മയാണ്. ഡെര്‍മറ്റോളജിസ്റ്റായിരുന്നു ഹന്‍സികയുടെ അമ്മ.

അതേസമയം പ്രായത്തില്‍ കവിഞ്ഞ വലിപ്പം തോന്നിപ്പിക്കാന്‍ വേണ്ടി കുട്ടിക്കാലത്ത് ഹന്‍സികയ്ക്ക് ഹോര്‍മോണ്‍ കുത്തിവെപ്പ് നടത്തിയെന്ന് ഒരിടയ്ക്ക് വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ ആ വാര്‍ത്ത അസംബന്ധമാണെന്ന പിന്നീട് മോണ തന്നെ പ്രതികരിക്കുകയും ചെയ്തിരുന്നു.

വിവാഹം കഴിച്ചുവെങ്കിലും അഭിനയം നിർത്തില്ലെന്നാണ് ഹന്‍സിക വ്യക്തമാക്കിയത്. തന്റേതായി ഏഴ് സിനിമകളാണ് അണിയറയിലുള്ളതെന്നാണ് ഹന്‍സിക പറഞ്ഞിരുന്നു.

പാർട്ണറാണ് ഹന്‍സികയുടെ അവസാനമായി പുറത്തിറങ്ങിയ സിനിമ. ബോക്സ് ഓഫീസിലേക്കുള്ള താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ.

More from Filmibeat

Read more about: hansika motwani ott
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X