ഇഷ്ടമാണെന്ന് ആദ്യം പറഞ്ഞത് അവന്‍, ഞാന്‍ കാര്യമാക്കിയില്ല; പ്രണയകഥ പങ്കുവച്ച് ഹന്‍സിക

ബാലതാരമായിട്ടാണ് ഹന്‍സിക മോട്ട്വാനിയ സിനിമയിലെത്തുന്നത്. തുടക്കം ബോളിവുഡിലൂടെയായിരുന്നുവെങ്കിലും താരമാകുന്നത് തെന്നിന്ത്യന്‍ സിനിമകളിലൂടെയാണ്. തമിഴിലും തെലുങ്കിലും നിരവധി ഹിറ്റുകളിലെ നായികയായി എത്തി താരമായി മാറുകയായിരുന്നു ഹന്‍സിക. ഈയ്യടുത്തായിരുന്നു ഹന്‍സികയുടെ വിവാഹം നടന്നത്.

ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഹന്‍സിക വിവാഹം കഴിക്കുന്നത്. തന്റെ ബെസ്റ്റ് ഫ്രണ്ട് കൂടിയായിരുന്ന സൊഹൈന്‍ ഖതുരിയയെയാണ് ഹന്‍സിക വിവാഹം കഴിച്ചത്. താരത്തിന്റെ വിവാഹം ഒടിടി പ്ലാറ്റ്‌ഫോമില്‍ സീരീസായി എത്തുകയാണ്. ഇതിന് മുന്നോടിയായ ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ പ്രണയത്തെക്കുറിച്ച് മനസ് തുറക്കുകയാണ് ഹന്‍സിക.

Hansika Motwani

ഞാന്‍ എന്റെ ബെസ്റ്റ് ഫ്രണ്ടിനെയാണ് വിവാഹം കഴിച്ചത്. ആദ്യം അവന്‍ എന്റെ സഹോദരന്റെ ബെസ്റ്റ് ഫ്രണ്ടായിരുന്നു. പിന്നെ എന്റെ ബെസ്റ്റ് ഫ്രണ്ടായി. ഞാന്‍ എന്റെ ബെസ്റ്റിയ്‌ക്കൊപ്പമാണ് മുറി പങ്കിടുന്നത്. ബെസ്റ്റ് ഫ്രണ്ടിനെ കല്യാണം കഴിക്കുന്നതിന്റെ ഗുണം എന്താണെന്നാല്‍ ഒരാള്‍ പ്ലസും മറ്റൊരാള്‍ മൈനസുമാണ്. ഒരാള്‍ ദേഷ്യപ്പെടുമ്പോള്‍ മറ്റേയാള്‍ ശാന്തമായിരിക്കും. ഞാന്‍ ഭയങ്കര ഹൈപ്പറും സൊഹൈല്‍ ശാന്തനുമാണ്. എന്നെ എങ്ങനെ ഹാന്‍ഡില്‍ ചെയ്യണമെന്ന് അവന് അറിയാം.

കല്യാണം കഴിക്കുകയാണെന്നൊരു ചിന്ത എന്നെ അലട്ടിയിരുന്നില്ല. കല്യാണത്തിന് മൂന്ന് ദിവസം മുമ്പും ഞാന്‍ ഷൂട്ട് ചെയ്യുകയായിരുന്നു. കല്യാണത്തിനും ഷൂട്ട് ചെയ്യുന്നുണ്ടായിരുന്നു. താലി കെട്ടുമ്പോഴും സിന്ദൂരം ചാര്‍ത്തുപ്പോഴും ഞങ്ങള്‍ ചിരിക്കുകയും ആസ്വദിക്കുകയും ചെയ്യുകയായിരുന്നു. രസമായിരുന്നു. പക്ഷെ ഒരു ഘട്ടത്തില്‍ എനിക്ക് ആ യാഥാര്‍ത്ഥ്യ ബോധ്യമുണ്ടായി. അത് സീരീസില്‍ കാണാന്‍ സാധിക്കും.

കല്യാണത്തിന്റെ തലേന്നും ഞാന്‍ അവനോട് കയര്‍ക്കുകയായിരുന്നു. നീ സമയത്ത് തന്നെ എത്തണം എന്ന് പറഞ്ഞ്. കാരണം അവന്‍ ഒരിക്കലും സമയത്തിലെത്തില്ല. എനിക്ക് നല്ല കൃത്യനിഷ്ടയുണ്ട്. അവനത് തീരെയില്ല. ഒരു ചടങ്ങുണ്ടായിരുന്നു. അത് ആ സമത്ത് തന്നെ നടക്കമണമായിരുന്നു. ആ ചടങ്ങിന്റെ കാര്യത്തില്‍ ഞാന്‍ വലിയ വിശ്വാസിയായിരുന്നു. അതിന് മുമ്പ് ഞങ്ങള്‍ പരസ്പരം കാണാന്‍ പാടില്ല. ഞാന്‍ അവന്റെ കല്യാണ വേഷം പോലും കണ്ടിട്ടില്ല.

എനിക്കിത് പറ്റില്ല, നീ ഓക്കെ പറയാതെ ശരിയാകില്ലെന്നൊക്കെ അവന്‍ പറഞ്ഞുവെങ്കിലും നിന്നെ ഇനി കല്യാണ മണ്ഡപത്തിലേ കാണുകയുള്ളൂവെന്ന് ഞാന്‍ പറഞ്ഞു. ആ സമയത്ത് ഞാന്‍ അവനോട് കൃത്യ സമയത്ത് തന്നെ എത്തണമെന്ന് ആവര്‍ത്തിച്ച് പറയുകയായിരുന്നു. നീ ഒരാള്‍ വൈകിയാല്‍ കല്യാണം വൈകും, പാര്‍ട്ടിയും ആഫ്റ്റര്‍ പാര്‍ട്ടിയും വൈകുമെന്ന് പറഞ്ഞു. പക്ഷെ അവന്‍ കൃത്യ സമയത്ത് തന്നെ എത്തി.

എഴ് സിനിമകള്‍ വരാനുണ്ട് എന്റേതായി. ഈ വര്‍ഷവും എന്റേതായിരിക്കും. മുമ്പത്തേത് പോലെയല്ല ഇപ്പോള്‍ ആളുകള്‍ ചിന്തിക്കുന്നത്. സ്ത്രീകേന്ദ്രീകൃത സിനിമകള്‍ ചെയ്യുന്നുണ്ട്. സൗത്ത്-നോര്‍ത്ത് വേര്‍തിരിവില്ല. നമ്മള്‍ ഓസ്‌കാറിലും എമ്മിയിലും അംഗീകരിക്കപ്പെടുന്നുണ്ട്. ഇന്ന് കല്യാണം കഴിഞ്ഞു, ഇനി സിനിമ ലഭിക്കില്ല എന്നില്ല. കല്യാണമായോ? ആശംസകള്‍ അടുത്ത സിനിമ ഏതാണെന്നാണ് ചോദിക്കുക. ഞാന്‍ കല്യാണം കഴിഞ്ഞ് അഞ്ചാം നാൡ തന്നെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു.

Hansika Motwani

എനിക്ക് നിന്നെ ഇഷ്ടമാണെന്ന് അവനാണ് പറഞ്ഞത്. ഞാന്‍ ഓക്കെ എന്ന് പറഞ്ഞു. ഇറ്റ്‌സ് എ ഫേസ് എന്നാണ് ഞാന്‍ പറഞ്ഞത്. ഞാന്‍ 19 വയസുള്ള പയ്യനല്ല ഹന്‍സിക, കാര്യമായിട്ട് പറയുന്നതാണെന്ന് അവന്‍ പറഞ്ഞു. എനിക്കത് അംഗീകരിക്കാന്‍ തന്നെ കുറച്ച് സമയമെടുത്തു. തങ്ങള്‍ക്കിടയില്‍ ഒരു അടിയുണ്ടായാല്‍ ആദ്യം സോറി പറയുന്നത് സൊഹൈല്‍ ആണെന്നും ഹന്‍സിക പറയുന്നുണ്ട്.

ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെയാണ് താരത്തിന്റെ കല്യാണത്തിന്റെ രംഗങ്ങള്‍ ആരാധകരിലേക്ക് എത്തുന്നത്. ലവ് ഷാദി ഡ്രാമ എന്നാണ് ഈ സീരീസിന് പേരിട്ടിരിക്കുന്നത്. സീരീസിന്റെ ട്രെയിലര്‍ ആരാധകരില്‍ ആകാംഷ ഉണര്‍ത്തിയിട്ടുണ്ട്. താരത്തിന്റെ കല്യാണത്തിന്റെ വിശദമായ വിവരങ്ങളും വിശേഷങ്ങളും സീരീസിലൂടെ ലഭിക്കുമെന്നാണ് അറിയാന്‍ സാധിക്കുന്നത്.

Read more about: hansika motwani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X