പകയുടെ രാഷ്ട്രീയത്തെ തിലകന്‍ ചേട്ടന്‍ തുറന്നു പറഞ്ഞു, വേണു ചേട്ടന്‍ സ്വകാര്യം പറഞ്ഞു: ഹരീഷ് പേരടി
മലയാള സിനിമയിലെ മഹാനായ നടനാണ് നെടുമുടി വേണു. അദ്ദേഹം ചെയ്യാത്ത കഥാപാത്രങ്ങളില്ല. അദേഹത്തിന് അറിയാത്ത കലാരൂപങ്ങളില്ല. അതുകൊണ്ട് തന്നെ നെടുമുടി വേണുവിന്റെ അഭാവം നികത്താന്‍ സാധിക്കാത്ത ഒന്നായിരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. നെടുമുടി വേണുവിന്റെ മരണത്തിന് പിന്നാലെ സംവിധായകന്‍ സത്യന്‍ അന്തിക്കാട് കുറിച്ച വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. നെടുമുടിയുമായുണ്ടായിരുന്ന അകല്‍ച്ചയെക്കുറിച്ചും സത്യന്‍ അന്തിക്കാട് തുറന്നെഴുതിയിരുന്നു.
അമേരിക്കയില്‍ വച്ച് ചെയ്‌തൊരു സിനിമയില്‍ അഭിനയിക്കാന്‍ നെടുമുടി വേണുവിന് സാധിക്കാതെ വരികയായിരുന്നു. അതേതുടര്‍ന്ന് കഥയൊക്കെ മാറ്റേണ്ടി വന്നു. പിന്നീട് കുറേ നാളത്തേക്ക് താന്‍ അദ്ദേഹത്തെ വിളിച്ചിരുന്നില്ലെന്നും സത്യന്‍ അന്തിക്കാട് മാതൃഭൂമിയിലെഴുതിയ കുറിപ്പില്‍ പറഞ്ഞു. പിന്നീട് അതേക്കുറിച്ച് നെടുമുടി വേണു തന്നോട് പറഞ്ഞതിനെക്കുറിച്ചും സത്യന്‍ അന്തിക്കാട് പറയുന്നുണ്ട്.

നെടുമുടി വേണു തന്റെ അരികില്‍ വന്ന് സത്യന്റെ സിനിമയില്‍ ഞാന്‍ അഭിനയിച്ചിട്ട് 14 വര്‍ഷമായി. ഒരാളെ കൊന്നാല്‍ 12 വര്‍ഷമേയുള്ളൂ, എന്റെ ശിക്ഷ കഴിയാറായോ എന്ന് ചോദിച്ചുവെന്ന് സത്യന്‍ അന്തിക്കാട് പറയുന്നു. പിന്നീട് തന്റെ സിനിമകളില്‍ തന്റെ ഒപ്പം തന്നെ നെടുമുടി വേണു ഉണ്ടായിരുന്നുവെന്നും സത്യന്‍ അന്തിക്കാട് പറയുന്നു. ഇപ്പോഴിതാ സത്യന്‍ അന്തിക്കാടിന്റെ വാക്കുകളെക്കുറിച്ചുള്ള കുറിപ്പുമായി എത്തിയിരിക്കുകയാണ് ഹരീഷ് പേരടി. ആ വാക്കുകള്‍ വായിക്കാം.
ഇന്ത്യന്‍ സിനിമയിലെ പ്രതിഭാധനനായ നെടുമുടിവേണുവിനെ ഒരു സിനിമയില്‍ അഭിനയിക്കാന്‍ പറ്റാത്തതിന്റെ പേരില്‍ 14 വര്‍ഷം പുറത്ത്‌നിര്‍ത്തിയ അനുഭവം സംവിധായകന്‍ തന്നെ തുറന്ന് പറയുന്നു..മലയാളസിനിമയിലെ പകയുടെ രാഷ്ട്രീയം...12 വര്‍ഷമാണ് കൊലപാതകത്തിനുള്ള ശിക്ഷ ഇതിപ്പോള്‍ 14 വര്‍ഷമായില്ലെ എന്ന് ആ മഹാനടന്‍ ഈ സംവിധായകനോട് സ്വകാര്യം ചോദിക്കേണ്ടി വന്നപ്പോള്‍ മാത്രമാണ് ശിക്ഷയില്‍ ഇളവ് കിട്ടിയതത്രേ..പക്ഷെ ഈ 14 വര്‍ഷവും ആ മഹാനടന്‍ മലയാള സിനിമയില്‍ നിറഞ്ഞാടുകയായിരുന്നു എന്നത് ഒരു പരമാര്‍ത്ഥം.. ഹ രീഷ് പേരടി പറയുന്നു.
Recommended Video
ഒരു ഫാന്‍സ് അസോസിയേഷനുകളുമില്ലാതെ ഗോപിചേട്ടന്റെയും തിലകന്‍ചേട്ടന്റെയും വേണുചേട്ടന്റെയും നഷ്ടത്തെ മലയാളി നെഞ്ചോട് ചേര്‍ക്കുന്നത് മലയാള സിനിമയുടെ അടുത്ത തലമുറ വായിക്കാനിരിക്കുന്ന ചരിത്രം ...പകയുടെ രാഷ്ട്രിയത്തെ തിലകന്‍ ചേട്ടന്‍ തുറന്ന് പറഞ്ഞു...വേണു ചേട്ടന്‍ സ്വകാര്യം പറഞ്ഞു...എന്തായാലും ഇവരെയൊക്കെ ഒതുക്കാന്‍ ശ്രമിച്ച പകയന്‍മാരോട് ഒരു വാക്ക്..നിങ്ങളുടെ ജന്മം പകയുടെതാണ് ...കലയുടെതല്ല..അതുകൊണ്ട് നിങ്ങളുടെ സൃഷ്ടികള്‍ കാലത്തെ അതിജീവിക്കില്ല..ഈ മഹാനടന്‍മാര്‍ അതിജീവിക്കും...തീര്‍ച്ച...കാലം സാക്ഷി...നാടകം സാക്ഷി.. എന്നു പറഞ്ഞാണ് ഹരീഷ് പേരടി കുറിപ്പ് അവസാനിപ്പിക്കുന്നത്.


Click it and Unblock the Notifications