ഡബ്യുസിസിയ്ക്കും മൂട് താങ്ങികള്‍ക്കും മിണ്ടാട്ടമില്ല; അടുത്ത വനിതാ മതില്‍ വിനായകന്‍ ഉദ്ഘാടനം ചെയ്യും

നടന്‍ വിനായകന്റെ വിവാദ പ്രസ്താവനയ്ക്ക് മറുപടിയുമായി ഹരീഷ് പേരടി. മീടു എന്താണെന്നായിരുന്നു ഒരുത്തീയുടെ പത്രസമ്മേളനത്തില്‍ വിനായകന്‍ ചോദിച്ചത്. താന്‍ സ്ത്രീകളുമായി ശാരീരക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുളളത് അവരോട് ചോദിച്ചിട്ടാണെന്നും ഇനിയും ചോദിക്കുമെന്നുമായിരുന്നു വിനായകന്‍ പറഞ്ഞത്. ഇതിനെതിരെയാണ് ഹരീഷ് പേരടി രംഗത്തെത്തിയിരിക്കുന്നത്. ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പിലൂടെയായിരുന്നു ഹരീഷ് പേരടിയുടെ പ്രതികരണം. വിശദമായി വായിക്കാം തുടര്‍ന്ന്.

ഒരുത്തന്‍...അവന് സെക്‌സ് ചെയ്യാന്‍ താത്പര്യം തോന്നുന്ന പെണ്ണുങ്ങളെ കാണുമ്പോള്‍ അവന്‍ ചോദിക്കും...അത് അവന്‍ ഇനിയും ആവര്‍ത്തിക്കും...ഒരു പെണ്ണിന്റെ സ്വതന്ത്ര്യത്തിലേക്ക് അവളുടെ അനുവാദമില്ലാതെ കടന്നുചെല്ലുമെന്നും..ഉത്തരം യെസ് ആയാലും നോ ആയാലും വാക്കാലുള്ള ബലാത്സംഗം അവന്‍ ഇനിയും നടത്തുമെന്നും നട്ടെല്ലിന് ഉറപ്പില്ലാത്ത ജനാധിപത്യത്തിന്റെ നാലാം തൂണുകളോട് ഉറക്കെ പറയുന്നുവെന്നായിരുന്നു ഹരീഷ് കുറിച്ചത്..നിന്റെ വീട്ടിലെ സ്ത്രീകളോട് ഒരുത്തന് താത്പര്യം തോന്നി ഒരുത്തന്‍ ഇങ്ങിനെ ചോദിച്ചാല്‍ എന്താണ് നിന്റെ ഉത്തരം എന്ന മിനിമം ചോദ്യം പോലും ചോദിക്കാനറിയാത്ത ജേര്‍ണ്ണലിസ്റ്റുകളാണെന്നും ഹരീഷ് പേരടി പറയുന്നു.

ഡബ്ല്യുസിസി

ആ വിഡ്ഡികള്‍ അതു കേട്ട് ഉറക്കെ ചിരിച്ച് അത് പ്രസിദ്ധികരിക്കുമ്പോള്‍ ഇത് കേള്‍ക്കുന്ന,കാണുന്ന കേരളത്തിലെ മുഴുവന്‍ സ്ത്രീ സമൂഹവും വാക്കാല്‍ വ്യഭിചരിക്കപ്പെടുകാണെന്നും ഹരീഷ് പറയുന്നു ഇത് അമ്മ എന്ന സംഘടനയിലെ ഏതെങ്കിലും അംഗമായിരുന്നു ഇങ്ങിനെ പറഞ്ഞിരുന്നെങ്കില്‍ അതിനെതിരെ ചാടി കടിക്കാന്‍ വരുന്ന ഡബ്ല്യുസിസിയ്ക്കും അവരുടെ പുരോഗമന മൂട് താങ്ങികള്‍ക്കും ഈ വഷളന്‍ ഇത് പറഞ്ഞ് നേരത്തോട് നേരമായിട്ടും മിണ്ടാട്ടമില്ലെന്നും ഹരീഷ് ആരോപിക്കുന്നു.. ആഹാ ഒരു പ്രത്യേകതരം ഫെമിനിസം...അന്തസ്സെന്നും ഹരീഷ് പരിഹസിക്കുന്നുണ്ട്. ഇവന് ചോദിക്കാന്‍ വേണ്ടി പടച്ചുണ്ടാക്കിയതാണ് ഇവിടെയുള്ള സ്ത്രി സമൂഹമെന്ന് പച്ചക്ക് പറഞ്ഞിട്ടും കേസെടുക്കാന്‍ ഒരു കോണത്തിലെ പോലീസുമില്ലെന്നും അടുത്ത വനിതാ മതില്‍ നമ്മുക്ക് വിനായകനെ കൊണ്ട് ഉത്ഘാടനം ചെയ്യിപ്പിക്കണമെന്നും ഹരീഷ് പറയുന്നു.

ഇനിയും ചോദിക്കും

ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് തോന്നിയാല്‍ താന്‍ നേരിട്ട് ചോദിക്കുമെന്നും അതിനെയാണോ മീടുവെന്ന് വിളിക്കുന്നതെന്നായിരുന്നു വിനായകന്റെ വിവാദ പ്രതികരണം. മീടു എന്താണെന്ന് അറിയില്ലെന്നും നിങ്ങള്‍ക്ക് അറിയുമെങ്കില്‍ പറഞ്ഞു തരണമെന്നും മാധ്യമപ്രവര്‍ത്തകരോടായി പറയുന്നുണ്ട്. ''എന്താണ് മീ ടൂ? എനിക്ക് അറിയില്ല. പെണ്ണിനെ കയറിപ്പിടിക്കുന്നതാണോ? ഞാന്‍ ചോദിക്കട്ടെ, ഒരു പെണ്ണുമായി എനിക്ക് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണം എന്നുണ്ടെങ്കില്‍ എന്തു ചെയ്യും? എന്റെ ലൈഫില്‍ ഞാന്‍ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും എന്നോടൊപ്പം ഫിസിക്കല്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെടുമോ എന്ന് ഞാനാണു ചോദിച്ചത്. അതാണ് നിങ്ങള്‍ പറയുന്ന മീ ടൂ എങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും''എന്നായിരുന്നു വിനായകന്‍ പറഞ്ഞത്. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. താരത്തിനെതിരെ നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.

Recommended Video

മാധ്യമങ്ങൾക്കെതിരെ പൊട്ടിത്തെറിച്ച് വിനായകൻ | Vinayakan's Reply To Media | Oneindia
ഒരുത്തീ

പുതിയ സിനിമയായ ഒരുത്തീയുടെ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിനായകന്‍. നവ്യ നായരുടെ തിരിച്ചുവരവ് ചിത്രമാണ് ഒരുത്തീ. ചിത്രത്തില്‍ രാധാമണിയെന്ന ബോട്ട് കണ്ടക്ടറുടെ വേഷത്തിലാണ് നവ്യ നായര്‍ എത്തുന്നത്. പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് വിനായകന്‍ എത്തുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പടയിലും വിനായകന്‍ നിര്‍ണായക റോളിലെത്തിയിരുന്നു. അതേസമയം സൂപ്പര്‍താരങ്ങളുടെ ആരാധകരെ കുറിച്ചുള്ള വിനായകന്റെ വാക്കുകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിട്ടുണ്ട്. ആരാധകര്‍ ജോലിയില്ലാത്ത തെണ്ടികളാണെന്നായിരുന്നു വിനായകന്‍ പറഞ്ഞത്. ആരാധകര്‍ വിചാരിച്ചാല്‍ ഒരു സിനമയും നന്നാവുകയില്ലെന്നും മോശമാവുകയില്ലെന്നും വിനായകന്‍ പറഞ്ഞു. സൂപ്പര്‍താരത്തിന്റെ ചിത്രത്തിന്റെ ഇന്റര്‍വെല്ലില്‍ ആരാധകര്‍ ഇറങ്ങിയോടിയെന്നും വിനായകന്‍ പറയുന്നു.

Read more about: vinayakan hareesh peradi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X