കാലില്‍ കൂടെ രക്തം ഒഴുകുകയായിരുന്നു, ഷൂട്ടിന് പോകാന്‍ പറ്റില്ലെന്ന് കരുതി സ്റ്റിച്ചിട്ടില്ല: ഹരിശ്രീ അശോകന്‍

മലയാളികളുടെ പ്രിയ നടനാണ് ഹരിശ്രീ അശോകന്‍. ഹാസ്യകഥാപാത്രങ്ങളിലൂടെ മലയാളികളെ അദ്ദേഹം ചിരിപ്പിച്ചതിന് കണക്കില്ല. അച്ഛന്റെ പാതയിലൂടെ സിനിമയിലെത്തിയ മകനും ഇന്ന് മലയാളികളുടെ പ്രിയങ്കരനാണ്. തന്റെ പേരിനൊപ്പമുള്ള ഹരിശ്രീ എന്ന പേരിനെക്കുറിച്ച് ഹരിശ്രീ അശോകന്‍ പങ്കുവച്ച വാക്കുകള്‍ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് അതേക്കുറിച്ച് അദ്ദേഹം സംസാരിച്ചത്.

മിമിക്രി കാലത്താണ് അശോകന്‍ ഹരിശ്രീ എന്ന ട്രൂപ്പിന്റെ ഭാഗമാകുന്നത്. സംവിധായകന്‍ സിദ്ധീഖ്, ലാല്‍, എന്‍എഫ് വര്‍ഗീസ്, ഗോകുല്‍ മേനോന്‍, കോട്ടയം ജോസഫ് എന്നിവരായിരുന്നു ട്രൂപ്പിലുണ്ടായിരുന്നത്. പിന്നീട് ഹരിശ്രീ സിനിമ നിര്‍മ്മിച്ചു. പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ എന്നാണ് സിനിമയുടെ പേര്. ഇതിലൂടെ സിദ്ധീഖും ലാലും ആദ്യമായി കഥാകൃത്തുകളുമായി.

Harisree Ashokan

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത സിനിമയുടെ തിരക്കഥയെഴുതിയത് ശ്രീനിവാസന്‍ ആയിരുന്നു. ഈ ചിത്രത്തിലൂടെയാണ് അശോകന്‍ അഭിനയം ആരംഭിക്കുന്നത്. അങ്ങനെയാണ് അശോന്‍ ഹരിശ്രീ അശോകനായി മാറുന്നത്. തന്റെ ആദ്യ സിനിമയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകളും ശ്രദ്ധേയമാണ്.

ഷൂട്ടിങ് തുടങ്ങുന്നതിന് ഒരു ദിവസം മുമ്പ് സുഹൃത്തിന്റെ സ്‌കൂട്ടറില്‍ വരികെ അപകടമുണ്ടായി. എതിരെ വരുന്ന വണ്ടിയിലെ കിക്കറില്‍ തട്ടി എന്റെ കാലില്‍ ആഴത്തില്‍ മുറിവുണ്ടായെന്നാണ് അശോകന്‍ പറയുന്നു. അത് ആശുപത്രിയില്‍ പോയി സ്റ്റിച്ച് ചെയ്യാതെ വെറുതെ മുറിവ് മരുന്ന് വെച്ച് കെട്ടി. കാലില്‍ കൂടി രക്തം ഒഴുകുകയായിരുന്നുവെന്നാണ് താരം പറയുന്നത്.

അടുത്ത ദിവസം ഷൂട്ടുള്ളതിനാലായിരുന്നു സ്റ്റിച്ച് ഇടാതിരുന്നത്. ഷൂട്ടിന് പോകാന്‍ പറ്റിയില്ലെങ്കിലോ എന്നോര്‍ത്തായിരുന്നു അങ്ങനെ ചെയ്തത്. എന്നാല്‍ ഷൂട്ടിങ്ങിന് ചെന്നപ്പോള്‍ അവര്‍ പറഞ്ഞു സ്റ്റിച്ച് ചെയ്യാന്‍. അതോടെ പോയി സ്റ്റിച്ച് ചെയ്തിട്ടാണ് ഷൂട്ടിങ്ങിന് വന്നത്. ആ പടം കഴിയുന്നതിന് മുന്‍പ് തന്നെ കാല് വേദനിക്കാന്‍ തുടങ്ങി. സ്റ്റിച്ച് പൊട്ടുകയും ചെയ്തു. ഇപ്പോഴും ആ മുറിവ് കാണുമ്പോള്‍ എന്റെ ആദ്യത്തെ പടം ആണ് ഓര്‍മ വരുന്നത എന്നാണ് താരം പറയുന്നത്.

Harisree Ashokan

എന്തായാലും കഷ്ടപ്പാടുകള്‍ക്കും യാതനകള്‍ക്കും ഫലമുണ്ടായി. ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ഹരിശ്രീ അശോകന്‍ അധികം വൈകാതെ മലയാളത്തിലെ തിരക്കുള്ള നടനായി മാറി. വിജയ സിനിമകളില്‍ അഭിവാജ്യഘടകമായി ഹരിശ്രീ അശോകന്റെ കോമഡി വേഷങ്ങള്‍. തീര്‍ത്തും വ്യത്യസ്തമായ അഭിനയ ശൈലിയാണ് അദ്ദേഹത്തെ താരമാക്കുന്നത്. ഹരിശ്രീ അശോകന്റെ ശരീര ഭാഷയും സംഭാഷണ രീതിയുമൊക്കെ മറ്റുള്ളവര്‍ക്ക് അനുകരിക്കാന്‍ സാധിക്കാത്തതാണ്. പഞ്ചാബി ഹൌസും മീശമാധവനും സിഐഡി മൂസയും പറക്കും തളികയുമൊക്കെ ഇന്നും ആരാധകരെ ചിരിപ്പിക്കുന്ന ചിത്രങ്ങളാണ്.

പ്രിയന്‍ ഓട്ടത്തിലാണ് ആണ് ഹരിശ്രീ അശോകന്‍ ഒടുവിലായി അഭിനയിച്ച് പുറത്തിറങ്ങിയ സിനിമ. അഭിനയത്തിന് പുറമെ സംവിധാനത്തിലും അദ്ദേഹം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അച്ഛന്റെ പാതയിലൂടെ മകന്‍ അര്‍ജുന്‍ അശോകനും സിനിമയിലെത്തി. അച്ഛന്‍ ഹാസ്യ നാടനായി കയ്യടി നേടിയപ്പോള്‍ അര്‍ജുന്‍ നായകനായും സഹനടനായുമെല്ലാമാണ് താരമാകുന്നത്.

Read more about: harisree ashokan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X