എന്നെ കണ്ടതും മമ്മൂക്കയും കൂട്ടുകാരും എഴുന്നേറ്റ് തൊഴുതു; അശോകന്‍ ഇരുന്നിട്ടേ ഇരിക്കുകയുള്ളൂ!
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഹരിശ്രീ അശോകന്‍. മലയാളികളെ ഒരുപാട് ചിരിപ്പിച്ചിട്ടുള്ള നടന്‍. വ്യത്യസ്തമായ വോയ്‌സ് മോഡ്യൂലേഷനും ശരീരഭാഷയുമൊക്കെയാണ് ഹരിശ്രീ അശോകന്റെ കഥാപാത്രങ്ങളെ ജനപ്രീയമാക്കിയത്. മിമിക്രി വേദികളിലൂടെയാണ് ഹരിശ്രീ അശോകന്‍ സിനിമയിലെത്തുന്നത്. ചെറിയ വേഷങ്ങളിലൂടെ തുടങ്ങി, പിന്നീട് ഹിറ്റ് സിനിമകളിലെ അഭിവാജ്യ ഘടകമായി വളരുകയായിരുന്നു അദ്ദേഹം.
ഇപ്പോഴിതാ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെക്കുറിച്ച് മനസ് തുറക്കുകയാണ് ഹരിശ്രീ അശോകന്‍. വിനയന്‍ ഒരുക്കിയ രാക്ഷസരാജാവിലാണ് മമ്മൂട്ടിയും ശ്രീനിവാസനും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കുന്നത് പേടിയുള്ള കാര്യമാണെന്നാണ് ശ്രീനിവാസന്‍ പറയുന്നത്. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.

രാക്ഷസരാജാവിലാണ് ആദ്യമായി മമ്മൂക്കയുടെ കൂടെ അഭിനയിക്കുന്നത്. അതേസമയം തന്നെ താന്‍ കുസൃതിയിലും അഭിനയിക്കുന്നുണ്ട്. ആ സിനിമയിലെ ഒരു പാട്ടിന്റെ ഷൂട്ട് ബാക്കി വച്ചാണ് ഹരിശ്രീ അശോകന്‍ രാക്ഷസരാജാവിന്റെ സെറ്റിലെത്തുന്നത്. ഉദയ സ്റ്റുഡിയോയിലായിരുന്നു ചിത്രീകരണം നടന്നിരുന്നത്. താന്‍ ചെല്ലുമ്പോള്‍ അവിടെ മമ്മൂക്കയും റണ്ട് കൂട്ടുകാരും മുറ്റത്ത് ഇരിക്കുകയായിരുന്നുവെന്നാണ് ഹരിശ്രീ അശോകന്‍ പറയുന്നത്.
തന്നെ കണ്ടതും മമ്മൂക്കയും കൂട്ടുകാരും എഴുന്നേറ്റ് നിന്ന് തൊഴുതുവെന്നാണ് ശ്രീനിവാസന്‍ പറയുന്നത്. ''ഞാന്‍ ഇരിക്കൂ എന്ന് പറഞ്ഞു. അശോകന്‍ ഇരുന്നിട്ടേ ഞാന്‍ ഇരിക്കുകയുള്ളൂ എന്ന് മമ്മൂക്ക പറഞ്ഞു. പിന്നെ ഞാനും അദ്ദേഹവും ഇരുന്നു'' എന്നാണ് ഹരിശ്രീ അശോകന്‍ പറയുന്നത്. രാക്ഷസരാജാവില്‍ ഹരിശ്രീ അശോകന്റെ കഥാപാത്രം പോലീസുകാരനാണ്. എന്നാല്‍ താടിയുള്ള പോലീസുകാരനയിരുന്നു. അത് കണ്ട് താടിയോ വടിക്കുന്നില്ല, മുടിയെങ്കിലും വെട്ടിക്കൂടേ എന്ന് മമ്മൂക്ക ചോദിച്ചുവെന്നാണ് ഹരിശ്രീ അശോകന്‍ പറയുന്നത്.
മറ്റൊരു സിനിമയുടെ കണ്ടിന്യുവിറ്റിക്ക് വേണ്ടിയാണ്, കുറച്ചുകഴിഞ്ഞ് നോക്കാമെന്ന് താന്‍ മറുപടി നല്‍കിയെന്നും ഹരിശ്രീ അശോകന്‍ ഓര്‍ക്കുന്നുണ്ട്. കാലം ഇത്രയും ആയെങ്കിലും ഇപ്പോഴും മമ്മൂക്കയുടെ കൂടെ അഭിനയിക്കാന്‍ പേടിയാണെന്നാണ് ഹരിശ്രീ അശോകന്‍ പറയുന്നത്. മമ്മൂക്ക അഭിനയിക്കുമ്പോള്‍ ഞാന്‍ നോക്കി നിന്ന് പോവുമെന്നാണ് ഹരിശ്രീ അശോകന്‍ പറയുന്ന കാരണം.
അങ്ങനെ താന്‍ മാറി നിന്ന അനുഭവവും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. ക്രോണിക് ബാച്ചിലറില്‍ അഭിനയിക്കുമ്പോഴായിരുന്നു അത്. ഭാവനയുമുള്ള രംഗമായിരുന്നു. കുറച്ച് ഇമോഷണലായ ആ രംഗത്തില്‍ മമ്മൂട്ടി ഡയലോഗ് പറയുന്നത് കണ്ട് താന്‍ നിന്നു പോയെന്നാണ് ഹരിശ്രീ അശോകന്‍ പറയുന്നത്. മമ്മൂട്ടിയുടെ അഭിനയം കാണുമ്പോള്‍ കൊതി തോന്നിപ്പോകുമെന്നാണ് ഹരിശ്രീ അശോകന്‍ അഭിപ്രായപ്പെടുന്നത്.

മമ്മൂക്കയുടെ ഒപ്പം നിന്ന് അഭിനയിക്കാനും പേടിയാവും. പുള്ളി എല്ലാത്തിലും പുതിയ സംഭവം കാണിക്കാന്‍ നോക്കുമെന്നാണ് ഹരിശ്രീ അശോകന്‍ പറയുന്നത്. അതേസമയം എന്തുകൊണ്ടാണ് മമ്മൂട്ടിയ്‌ക്കൊപ്പം അധികം സിനിമകള്‍ ചെയ്യാതിരുന്നതെന്നും അദ്ദേഹം പറയുന്നുണ്ട്. മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ച രണ്ട് സിനിമകള്‍ വിജയിച്ചിരുന്നുവെങ്കില്‍ കൂടുതല്‍ കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിക്കുമായിരുന്നുവെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.
മമ്മൂട്ടിയ്‌ക്കൊപ്പം ഹരിശ്രീ അശോകന്‍ അഭിനയിച്ച മറ്റൊരു ചിത്രമാണ് ബാവൂട്ടിയുടെ നാമത്തില്‍. രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തിലെ ഹരിശ്രീ അശോകന്റെ കഥാപാത്രം തീര്‍ത്തും വ്യത്യസ്തമായ ഒന്നായിരുന്നു. പക്ഷെ ആ സിനിമ ഹിറ്റാലിയില്ല. ആ സിനിമ ഹിറ്റായിരുന്നുവെങ്കില്‍ തനിക്ക് കിട്ടിയിരുന്ന കഥാപാത്രങ്ങളില്‍ മാറ്റം വന്നിരുന്നേനെ എന്നാണ് ഹരിശ്രീ അശോകന്‍ പറയുന്നത്. ചിത്രത്തിലെ ഹരിശ്രീ അശോകന്റെ പ്രകടനം കയ്യടി നേടിയതായിരുന്നു. അതുപോലെ നല്ല കഥാപാത്രമായിരുന്നിട്ടും പരാജയപ്പെട്ട മറ്റൊരു ചിത്രം കടല്‍ കടന്നൊരു മാത്തുക്കുട്ടിയാണെന്നും ഹരിശ്രീ അശോകന്‍ പറയുന്നു.


Click it and Unblock the Notifications