രാജി വെക്കുന്നത് ഒരു പരിഹാരമല്ല; കുറ്റം തെളിയുന്നതു വരെ ആരും തെറ്റുകാരല്ലെന്ന് നടി ശ്രീയ രമേഷ്

മലയാള സിനിമ മേഖല ഏറ്റവും വലിയ പ്രതിസന്ധികളിലൂടെയാണ് ഇന്ന് കടന്നു പോകുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിനു ശേഷം പല പ്രമുഖരുടേയും പേരുകൾ പുറത്ത് വന്നിട്ടുണ്ട്. എന്നാൽ ഒരു വിഭാ​ഗം ഈ ആരോപണ വിധേയരായവരെ ഇന്നും സപ്പോർട്ട് ചെയ്യുന്നുണ്ട്. അമ്മ സംഘടനയിൽ അഴിച്ചു പണി നടക്കുകയാണ്. ഈ അവസരത്തിൽ നടി ശ്രീയ രമേഷ് കൗമുദി മൂവീസിലൂടെ സംസാരിക്കുന്നു.

"എന്റെ അഭിപ്രായത്തിൽ രാജി വെക്കേണ്ട ആവശ്യമില്ലെന്നാണ് തോന്നുന്നത്. കാരണം ആരും എങ്ങോട്ടും ഓടിപ്പോകുന്നത് ഒരു പരിഹാരമല്ലല്ലോ. പിന്നെ മാധ്യമങ്ങൾ ഒരു പരിധിയിൽ അധികം അവരെയെല്ലാം വല്ലാതെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്. കാര്യങ്ങൾ കൃത്യമായി തുറന്ന് പറയാൻ ആർക്കും പേടിയില്ല. പക്ഷേ അവർ എല്ലാവരും മാനസികമായി തളർന്നിരുന്നു. എത്ര വർഷത്തെ അധ്വാനത്തിലൂടെയാണ് അവർ ഈ സ്ഥാനങ്ങളിൽ എത്തിയത്. ഒരു റിപ്പോർട്ടിന്റെ പേരിൽ വല്ലാത്ത പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ട്.

Actress Sreeya Ramesh

തെറ്റ് ചെയ്തുവെന്ന് പറഞ്ഞ് കല്ലെറിയുമ്പോൾ അവർ ശരിക്കും തെറ്റുകാരാണോ എന്ന് ആരും ചിന്തിക്കുന്നില്ല. ഒന്നിനും തെളിവില്ല. അത് തെളിയിക്കുന്നതു വരെ അവർ കുറ്റക്കാരല്ല. പേര് പുറത്തായവർ കുറ്റം ചെയ്തുവെന്നത് വ്യക്തമല്ല. മാത്രമല്ല പേരുകൾ വെളിപ്പെടുത്തിയവർ പറഞ്ഞത് സത്യമാണോ എന്നതും ഉറപ്പില്ല. രാജി വെച്ചു പോയവരെല്ലാം തിരിച്ചു വരട്ടെയെന്നാണ് എനിക്ക് പറയാനുള്ളത്. പക്ഷേ പുതിയ തിരഞ്ഞെടുപ്പിലൂടെ പുതിയ ആൾക്കാർ വരുമെന്നത് തീരുമാനിച്ചു കഴിഞ്ഞു." നടി ശ്രീയ രമേഷ് പറയുന്നു.

പുതിയ ഭരണ സമിതിയിൽ ആരു വരുമെന്നത് ഇപ്പോഴും ഏറെ ആശങ്ക ഉണ്ടാക്കുന്നുണ്ട്. പല താരങ്ങളുടേയും പേരുകൾ ഉയരുന്നുണ്ട്. സ്ത്രീകൾ മുന്നോട്ട് വരണമെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. "ആരു വന്നാലും ഇതൊരു ചാരിറ്റി ചെയ്യുന്ന സംഘടനയാണ്. അതിനാൽ അതിന്റെ തലപ്പത്ത് എത്തുന്നവർ അത്രക്കും സമയം കണ്ടെത്തിയാണ് ഓരോ കാര്യങ്ങളും ചെയ്യുന്നത്. ഈ സംഘടനയെ ആശ്രയിച്ച് ഒരുപാട് പ്രായമായവർ ഉണ്ട്. അതിനാൽ തന്നെ ഇതുവരെ ഭരണസമിതിയിൽ ഉണ്ടായിരുന്നവർ ചെയ്തതൊന്നും ചെറിയ കാര്യങ്ങളല്ല.

അതിനാൽ തന്നെ ഈ വ്യക്തി വന്നാൽ നല്ലതാണെന്ന് തുറന്ന് പറയാൻ സാധിക്കില്ല. ഇതുവരെ ഓരോരുത്തരും ചെയ്തതും നല്ല കാര്യങ്ങൾ തന്നെയാണ്." ശ്രീയ പറഞ്ഞു. മുൻപൊരിക്കൽ ശ്രീയ രമേഷ് പറഞ്ഞിരുന്നു സിദ്ധിഖ് തന്റെ നല്ലൊരു സുഹൃത്താണെന്ന്. അതിനാൽ തന്നെ സിദ്ധിഖിന്റെ ഭാ​ഗത്ത് നിന്ന് ഇത്തരമൊരു സംഭവം ഉണ്ടാവുമെന്ന് താരം വിശ്വസിക്കുന്നില്ലെന്ന് പറയുന്നു.

Actress Sreeya Ramesh

"മഴവിൽ അവാർഡ്സ് ഷോയിൽ ഞാനും പങ്കെടുക്കേണ്ടതായിരുന്നു. പക്ഷേ ആ സമയത്ത് പനി ആയതിനാൽ എനിക്ക് പങ്കെടുക്കാൻ സാധിച്ചില്ല. ഈ ഷോയുടെ റിഹേഴ്സൽ നടക്കുന്ന സമയത്ത് മറ്റൊരു സിനിമയുടെ ഷൂട്ടിം​ഗും നടക്കുന്നുണ്ടായിരുന്നു. എന്നാൽ സിദ്ധിഖ് ഇക്ക എന്നോട് പറഞ്ഞത് സമയം പോലെ ഷോ നടക്കുന്നതിന്റെ തലേ ദിവസം എത്തിയാൽ മതിയെന്നായിരുന്നു. നേരത്തെ വന്നിട്ട് സിനിമയുടെ ഷൂട്ടിം​ഗ് മിസ്സാക്കണ്ടല്ലോ എന്നാണ് അദ്ദേഹം പറഞ്ഞത്.

ഇപ്പോൾ പുറത്ത് വന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ആണെങ്കിൽ അദ്ദേഹത്തിന് എന്നോട് റൂം എടുത്ത് താമസിക്കാൻ ആവശ്യപ്പെടാമായിരുന്നു. അതൊന്നും ചെയ്തിട്ടില്ല. എന്നെ സംബന്ധിച്ച് എനിക്ക് ഒരു മോശം അനുഭവം ഉണ്ടായിട്ടില്ല." സിദ്ധിഖ് നല്ലൊരു സുഹൃത്തെന്ന് ശ്രീജ രമേഷ്.

More from Filmibeat

Read more about: hema committee report
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X