ഇന്റിമേറ്റ് രം​ഗം ഷൂട്ട് ചെയ്യുമ്പോൾ ടെൻഷനായി: അന്ന് നസുറിദ്ധീൻ ഷാ ചെയ്തതിനെ കുറിച്ച് ഹേമ മാലിനി

ബോളിവുഡ് സിനിമയിലെ എക്കാലത്തേയും മികച്ച ചിത്രങ്ങളിലൊന്നാണ് അരുണ രാജേ സംവിധാനം ചെയ്ത റിഹായി. സ്ത്രീ കേന്ദ്രീകൃതമായ പ്രമേയവുമായിട്ടാണ് റിഹായി എത്തുന്നത്. സൂപ്പർസ്റ്റാർ ചിത്രങ്ങൾക്കിടയിൽ വീണു പോവാതെ മികച്ച അഭിപ്രായങ്ങൾ ചിത്രത്തിനു നേടിയെടുക്കാൻ സാധിച്ചിരുന്നു. ബോളിവുഡിന്റെ സ്വപ്ന റാണിയായിരുന്ന ഹേമ മാലിനിയാണ് സുപ്രധാന വേഷത്തിൽ എത്തിയത്. ഒരു പക്കാ ​ഗ്രാമത്തിൽ ജീവിക്കുന്ന ശക്തയായ സ്ത്രീ കഥാപാത്രത്തെയാണ് ഹേമ മാലിനി അവതരിപ്പിച്ചത്.

വിനോദ് ഖന്ന, നസുറിദ്ദീൻ ഷാ, മോഹൻ ആകാശ് തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിച്ചു. സ്ത്രീകളെ ലൈം​ഗിക ആവശ്യങ്ങൾക്കു മാത്രം ഉപയോ​ഗിക്കുന്ന പുരുഷൻമാരുടെ ഒരു സമൂഹത്തെ കുറിച്ചാണ് ചിത്രത്തിൽ ചർച്ച ചെയ്യുന്നത്. സ്ത്രീകളുടെ ലൈം​ഗികതയെ കുറിച്ചും മുഖംമൂടിയിട്ട സമൂഹത്തെ കുറിച്ചും ചിത്രത്തിലുടനീളം സംസാരിക്കുന്നുണ്ട്. അതിനാൽ നിരവധി ബോൾഡ് സീനുകൾ ചിത്രത്തിൽ കാണാൻ സാധിക്കും. 1988ലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആ സമയത്ത് ഇത്രയും വലിയൊരു വിഷയത്തെ കുറിച്ച് സംസാരിക്കുന്നത് ശ്രദ്ധേയമാണ്.

Hema Malini

നസിറുദ്ദീൻ ഷായുമായി ഹേമ മാലിനി ഇന്റിമേറ്റ് രം​ഗത്തിൽ അഭിനയിക്കുന്നുണ്ട്. ആ സമയത്ത് അദ്ദേഹത്തിന് വല്ലാത്ത ടെൻഷനും പേടിയുമായിരുന്നെന്നും ഹേമ മാലിനി തന്നെ പഴയൊരു അഭിമുഖത്തിനിടെ പറയുന്നുണ്ട്. ഇത്രയും പേടിക്കുന്നതെന്തിനാണെന്ന് മനസിലായില്ലെന്നും താരം കൂട്ടിച്ചേർത്തു. ആ സമയത്ത് ഹേമ മാലിനി കരിയറിൽ ഏറ്റവും ഉയരത്തിൽ നിൽക്കുകയായിരുന്നു.

ഈ സിനിമയിലേക്ക് അഭിനയിക്കാനുണ്ടായ സാഹചര്യവും വേറിട്ടതായിരുന്നു. കാരണം സൂപ്പർസ്റ്റാറുകൾക്കൊപ്പം ഹിറ്റ് സിനിമകൾ മാത്രം ചെയ്തു കൊണ്ടിരുന്ന ഹേമ മാലിനി ഇതുപോലൊരു ചിത്രത്തിൽ അഭിനയിക്കേണ്ട ആവശ്യമില്ല. എന്നാൽ ഒരു സ്ത്രീ സംവിധായികക്കൊപ്പം വർക്ക് ചെയ്യണമെന്ന് തനിക്ക് ആ​ഗ്രഹം ഉണ്ടായതിനാലാണ് റിഹായി ചെയ്യാൻ തയ്യാറായതെന്ന് താരം പറയുന്നുണ്ട്.

എന്നാൽ അതുകൊണ്ട് മാത്രമായിരുന്നില്ല ഈ സിനിമക്കൊപ്പം ഭാ​ഗമാവാൻ ഹേമ മാലിനി തയ്യാറായത്. വേറിട്ട പ്രമേയമായിരുന്നു റിഹായി പറയുന്നത്. ഒപ്പം വ്യത്യസ്തമായ കഥാപാത്രം ചെയ്യണമെന്നും ഹേമ മാലിനിക്ക് ആ​ഗ്രഹമുണ്ടായിരുന്നു. ഇതിൽ ഒരു ​ഗ്രാമത്തിൽ താമസിക്കുന്ന സ്ത്രീയായിട്ടാണ് അഭിനയിക്കുന്നത്. മൊത്തത്തിൽ ഹേമ മാലിനിയുടെ കരിയറിലെ ഒരു വേറിട്ട സിനിമയാണ് റിഹായി. മാത്രമല്ല ഈ ചിത്രത്തിന്റെ മെയ്ക്കിം​ഗും വളരെ മനോഹരമാണെന്ന് താരം പറയുന്നുണ്ട്.

Hema Malini

കരിയറിൽ താരത്തിന്റെ അമ്മ പറയുന്ന ചില അഭിപ്രായങ്ങൾ വളരെ പ്രധാനപ്പെട്ടതാണെന്ന് ഹേമ മാലിനി പറയുന്നുണ്ട്. ഒരിക്കൽ അമിതാഭ് ബച്ചൻ നായകനായി എത്തിയ ഭ​ഗ്ഭൻ എന്ന ചിത്രത്തിലേക്ക് ഹേമ മാലിനിയെ ക്ഷണിച്ചു. ഒരു കുടുംബ ചിത്രമായിരുന്നു ഭ​ഗ്ഭൻ. "സംവിധായകൻ രവി ചോപ്ര കഥ പറയുമ്പോൾ അമ്മയും ഒപ്പം ഇരിക്കുന്നുണ്ടായിരുന്നു. അദ്ദേഹം പോയതിനു ശേഷം ഞാൻ പറഞ്ഞു ഇത്രയും വലിയ മക്കളുടെ അമ്മയായി ഞാൻ എങ്ങനെ അഭിനയിക്കും എന്ന്. പക്ഷേ അമ്മ പറഞ്ഞത് എന്തായാലും ആ സിനിമ ചെയ്യണമെന്നായിരുന്നു. ഇത് നല്ലൊരു കഥയാണെന്നും പറഞ്ഞു."

ആ ചിത്രം ഇന്നും പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട കുടുംബ ചിത്രങ്ങളിൽ ഒന്നാണ്. 2003ൽ റിലീസ് ചെയ്ത ചിത്രത്തിൽ സൽമാൻ ഖാൻ, അമൻ വർമ, ശരത് സക്സേന തുടങ്ങി നിരവധി താരങ്ങളും അഭിനയിച്ചിട്ടുണ്ട്. ഹേമ മാലിനി ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ല. 2020ൽ റിലീസ് ചെയ്ത ഷിംല മിർച്ചി എന്ന ചിത്രത്തിലാണ് അവസാനമായി ഹേമ മാലിനി അഭിനയിച്ചത്.

More from Filmibeat

Read more about: hema malini
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X