twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നടിമാരെ കെട്ടിപ്പിടിക്കുന്നത് എന്തിനാ? പെണ്ണുകാണാന്‍ പോയ ബാലചന്ദ്രമേനോന്‍ നല്‍കിയ തഗ്ഗ് മറുപടി

    |

    മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനും നിര്‍മ്മാതാവുമാണ് മണിയന്‍പിള്ള രാജു. മലയാളികള്‍ ഒരിക്കലും മറക്കാത്ത കഥാപാത്രങ്ങളും സിനിമകളും അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. ഇന്നും അഭിനയത്തിലും നിര്‍മ്മാണത്തിലുമെല്ലാം നിറഞ്ഞു നില്‍ക്കുന്നുണ്ട് മണിയന്‍പിള്ള രാജു. കോമഡി കഥാപാത്രങ്ങളിലൂടെയും മറ്റും ഒരുകാലത്ത് മലയാള സിനിമയില്‍ ഒഴിച്ചു കൂടാനാകാത്ത ഘടകമായിരുന്നു മണിയന്‍പിള്ള രാജു. പിന്നീട് നിര്‍മ്മാതാവിന്റെ കുപ്പായം അണിഞ്ഞപ്പോഴും മണിയന്‍പിള്ള രാജു മലയാളികള്‍ക്ക് ഒരുപാട് വിജയങ്ങള്‍ സമ്മാനിച്ചു.

    എന്തൊരു നോട്ടമാണ്! മനം മയക്കും ചിത്രങ്ങളുമായി ഭാവനഎന്തൊരു നോട്ടമാണ്! മനം മയക്കും ചിത്രങ്ങളുമായി ഭാവന

    ഇപ്പോഴിതാ തന്റെ കലാജീവിതത്തെക്കുറിച്ചുള്ള മണിയന്‍പിള്ള രാജുവിന്റെ വാക്കുകള്‍ വൈറലാവുകയാണ്. കൗമുദി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. തന്റെ യഥാര്‍ത്ഥ പേരും മണിയന്‍പിള്ള രാജു എന്ന പേരിലേക്ക് എങ്ങനെയെത്തിയെന്നും എല്ലാം അഭിമുഖത്തില്‍ മനസ് തുറക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം.

    Balachandra Menon

    തന്നെ രക്ഷപ്പെടുത്തിയത് സംവിധായകന്‍ ബാലചന്ദ്രമേനോന്‍ ആണെന്നാണ് രാജു പറയുന്നത്. എന്നെയൊന്ന് രക്ഷപ്പെടുത്തിയത് ബാലചന്ദ്രമേനോന്‍ ആണ്. അദ്ദേഹം മണിയന്‍പിള്ള എന്ന മണിയന്‍പിള്ള എന്ന സിനിമ തന്നില്ലായിരുന്നുവെങ്കില്‍ ഞാനിപ്പോഴും വല്ല ജൂനിയര്‍ ആര്‍ട്ടിസ്‌റ്റോ മറ്റോ ആയി ഒതുങ്ങി പോകുമായിരുന്നു എന്നായിരുന്നു മണിയന്‍പിള്ള രാജു പറയുന്നത്. ഒരു കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടുക എന്നത് എല്ലാവര്‍ക്കും ലഭിക്കുന്ന ഭാഗ്യമല്ലെന്നും അതില്‍ സന്തോഷമുണ്ടെന്നും മണിയന്‍പിള്ള രാജു പറയുന്നു. പിന്നാലെ എങ്ങനെയാണ് തന്റെ സിനിമയിലെ പേര് സ്വന്തം പേരായി മാറിയതെന്നും മണിയന്‍പിള്ള രാജു പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

    എന്റെ വീട്ടിലെ പേര് രാജുവെന്നാണ്. എന്റെ സര്‍ട്ടിഫിക്കറ്റിലെ പേര് സൂധീര്‍ കുമാര്‍ എന്നാണ്. എന്റെ ആധാര്‍ കാര്‍ഡും പാസ്‌പോര്‍ട്ടും ബാങ്ക് അക്കൗണ്ടും എല്ലാം സുധീര്‍ കുമാര്‍ എന്നാണ്. രാജു ചേട്ടാ എന്ന് വിളിക്കുന്നവര്‍ ഒരുപാടുണ്ട്. പണ്ട് സിനിമയിലെ തുടക്കകാലത്ത് രാജു എന്ന പേരുള്ള ഒരുപാട് പേരുണ്ടായിരുന്നു. നടിമാരുടെ ടച്ച് അപ്പ് ആയി വരുന്ന ആളുകള്‍ വരെ. അപ്പോള്‍ ലോഡ്ജിലേക്ക് വിളിക്കുമ്പോള്‍ രാജുവില്ലേ എന്ന് ചോദിക്കുമ്പോള്‍ ഏത് രാജുവെന്നായിരിക്കും ചോദ്യം. മറ്റേ മണിയന്‍പിളളയിലെ രാജു എന്ന് പറയുമ്പോള്‍ മനസിലാകും. അങ്ങനെയാണ് ഞാന്‍ മണിയന്‍പിള്ള രാജുവാകുന്നത്. അല്ലാതെ ഞാന്‍ ലെറ്റര്‍ പാഡില്‍ അടിച്ചിറക്കിയതല്ല. എന്നായിരുന്നു മണിയന്‍പിള്ള രാജുവിന്റെ വാക്കുകള്‍.

    പിന്നാലെ പണ്ട് കാലത്ത് സിനിമ താരങ്ങള്‍ക്ക് വിവാഹാലോചന സമയത്ത് നേരിടേണ്ടി വരാറുള്ള ബുദ്ധിമുട്ടുകളെ കുറിച്ചും മണിയന്‍പിള്ള രാജു മനസ് തുറക്കുന്നുണ്ട്. എന്നാല്‍ അത്തരത്തില്‍ ഒരാളുടെ ചോദ്യത്തിന് ബാലചന്ദ്രമേനോന്‍ നല്‍കിയ മറുപടിയും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. ആ കാലത്ത്, ഇന്നത്തെ കാലത്തെ പോലയല്ല. അന്ന് സ്ത്രീകളെ കെട്ടിപ്പിടിക്കുന്ന രംഗങ്ങളൊക്കെയുണ്ട് എന്നൊക്കെ പറഞ്ഞ് ഒഴിവാകുമായിരുന്നു. ഒരിക്കല്‍ ബാലചന്ദ്രമേനോന്‍ തന്നെ എന്നോടൊരു കഥ പറഞ്ഞിട്ടുണ്ട്. ഇടയ്ക്ക് പെണ്ണുകാണാന്‍ പോയപ്പോള്‍ ആരോ ചോദിച്ചുവത്രെ, സ്ത്രീകളെ കെട്ടിപ്പിടിക്കുമോ എന്ന്. ആം കെട്ടിപ്പിടിക്കുമെന്ന് മേനോന്‍ പറഞ്ഞു. അപ്പോള്‍ പുള്ളിയുടെ ചോദ്യം അതെന്തിനാണ് കെട്ടിപ്പിടിക്കുന്നത്. പൂവ് കൊണ്ട് തൊട്ടാല്‍ പോരെ എന്ന്. അതിന് മേനോന്‍ പറഞ്ഞ മറുപടി എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. മണിയന്‍പിള്ള രാജു പിന്നാലെ ആ വാക്കുകള്‍ ഓര്‍ക്കുകയാണ്.

    പരസ്യമായി എന്റെ യൂണിഫോം ഉയർത്തി നോക്കിയിട്ടുണ്ട്, വേദന നിറഞ്ഞ ബാല്യത്തെ കുറിച്ച് മോഡൽ ദീപ്തി കല്യാണിപരസ്യമായി എന്റെ യൂണിഫോം ഉയർത്തി നോക്കിയിട്ടുണ്ട്, വേദന നിറഞ്ഞ ബാല്യത്തെ കുറിച്ച് മോഡൽ ദീപ്തി കല്യാണി

    Recommended Video

    കുഞ്ഞാലി മരക്കാറായി മമ്മൂട്ടി,സംവിധാനം സന്തോഷ് ശിവൻ,കിടിലൻ തിരക്കഥ | FilmiBeat Malayalam

    നിങ്ങള്‍ ഒരു ഡോക്ടറെയാണ് കല്യാണം കഴിക്കുന്നത് എന്നിരിക്കുക. അതൊരു ഗൈനക്കോളജിസ്റ്റ് ആണെന്നും കരുതുക. അദ്ദേഹം എങ്ങനെയാകും പ്രസവം എടുക്കുക? നിങ്ങള്‍ പറയുന്നത് പോലെ ദൂരെ നിന്ന് പൂവ് കൊണ്ട് തൊട്ടിട്ടാണോ? അപ്പോള്‍ അതില്‍ കാര്യമില്ല. ഓരോരുത്തരുടേയും പ്രൊഫഷനെ ബഹുമാനിക്കാന്‍ പഠിക്കുകയാണ് വേണ്ടത്. എന്നായിരുന്നു ബാലചന്ദ്രമേനോന്റെ വാക്കുകളെന്നാണ് അദ്ദേഹം പറയുന്നത്.

    English summary
    Here's How Balachandra Menon Replied When Asked Why He Hugs In Cinema, Maniyanpilla Opens Up
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X