For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചോദിച്ചാല്‍ താല്‍പര്യമുണ്ടെങ്കില്‍ കാമത്തിന് വേണ്ടി പ്രണയം നടിക്കേണ്ട; ആദ്യ പ്രണയം ഡിഗ്രി കാലത്ത്: ജാനകി

  |

  ട്രെയിലര്‍ പുറത്ത് വന്നത് മുതല്‍ ചര്‍ച്ചയായി മാറിയ സിനിമയാണ് ഹോളി വൂണ്ട്. ലെസ്ബിയന്‍ പ്രണയ കഥ പറയുന്ന സിനിമയാണ് ഹോളി വൂണ്ട്. ട്രെയിലറിലെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്. ഈ ആഴ്ച സിനിമ പ്രേക്ഷകരിലേക്ക് എത്തും. ഒടിടിയിലൂടെയാണ് സിനിമയുടെ റിലീസ്. ബിഗ് ബോസ് താരം ജാനകി സുധീറാണ് ചിത്രത്തിലെ നായിക.

  Also Read: അമ്പിളി ചേട്ടൻ പകർന്ന് തന്ന വലിയ പാഠമാണത്; ജഗതി ശ്രീകുമാറിനെ കുറിച്ച് വാചാലനായി പ്രേംകുമാർ

  ബിഗ് ബോസ് മലയാളം സീസണ്‍ 4 ലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ജാനകി. തന്റെ മറയില്ലാത്ത സംസാരത്തിലൂടേയും ടാസ്‌കുകൡലും വീട്ടിലെ മറ്റ് കാര്യങ്ങളിലുമെല്ലാം നിറ സാന്നിധ്യമായരുന്നതിലൂടേയും ജാനകി ആരാധകരെ നേടിയിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ആദ്യ ആഴ്ച തന്നെ ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ട താരമാണ് ജാനകി.

  ജാനകിയെ തിരികെ കൊണ്ടു വരണമെന്ന് ബിഗ് ബോസ് വീടിന് അകത്തുള്ളവരും ആരാധകരുമെല്ലാം ഒരുപോലെ ആവശ്യപ്പെട്ടിരുന്നു. എന്തായാലും കുറഞ്ഞ നാളുകള്‍ കൊണ്ട് തന്നെ മലയാളികള്‍ക്കിടയില്‍ സുപരിചിതയായി മാറാന്‍ ജാനകിയ്ക്ക് സാധിച്ചു. നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു ജാനകി. തന്റെ ബോള്‍ഡ് ഫോട്ടോഷൂട്ടുകൡലൂടെയാണ് ജാനകി ശ്രദ്ധ നേടുന്നത്.

  ഇപ്പോഴിതാ ലെസ്ബിയന്‍ പ്രണയകഥയുമായി എത്തുകയാണ് ജാനകി. തന്റെ സിനിമയെക്കുറിച്ചും ചിത്രം പറയുന്ന വിഷയത്തെക്കുറിച്ചുമൊക്കെ ജാനകി മനസ് തുറന്നിരുന്നു. ഇപ്പോഴിതാ തന്റെ ആദ്യ പ്രണയത്തെക്കുറിച്ചം മറ്റും ജാനകി മനസ് തുറന്നിരിക്കുകയാണ്. ഇന്ത്യഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ജാനകി മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  എന്റെ ഡിഗ്രി കാലത്താണ് എനിക്ക് ആദ്യത്തെ പ്രണയം ഉണ്ടായതെന്നാണ് ജാനകി പറയുന്നത്. പിന്നീട് പ്രണയങ്ങള്‍ പലതും സംഭവിച്ചുവെന്നും ജാനകി പറയുന്നുണ്ട്. അതേസമയം താന്‍ ഇപ്പോള്‍ സിംഗിള്‍ ആണെന്നും താരം പറയുന്നു. പ്രണയത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും താരം പങ്കുവെക്കുന്നുണ്ട്. തന്റെ അഭിപ്രായത്തില്‍ ഒരു നേരത്തെ സമയം പോക്കിന് വേണ്ടി പ്രണയം നടിക്കരുതെന്നാണ് ജാനകി പറയുന്നത്. ആരുടെയും മനസ്സ് വേദനിപ്പിക്കരുതെന്നാണ് ജാനകിയുടെ അഭിപ്രായം.

  പിന്നാലെ കാമവും പ്രേമവും വിശദീകരിക്കാമോ എന്ന ചോദ്യമായിരുന്നു ജാനകിയ്ക്ക് നേരിടേണ്ടി വന്നത്. തുറന്ന് പറഞ്ഞാല്‍ സമ്മതിയ്ക്കുന്ന, താത്പര്യമുള്ള വിഷയമാണ് എങ്കില്‍ അത് പറയുക. അല്ലാതെ അതിന് വേണ്ടി പ്രണയം നടിച്ച് അത് കഴിഞ്ഞ് ഇട്ടിട്ട് പോകുന്ന അവസ്ഥ ഉണ്ടാവരുത്. മനസ്സാണ് വേദനിയ്ക്കുമെന്നാണ് ജാനകി നല്‍കി മറുപടി. തന്റെ കൂടുംബത്തെക്കുറിച്ചും കുടുംബത്തില്‍ നിന്നുമുള്ള പിന്തുണയെക്കുറിച്ചുമെല്ലാം ജാനകി സംസാരിക്കുന്നുണ്ട്.


  വീട്ടുകാര്‍ തന്നെ ഒന്നിനും തടയാറില്ല എന്നാണ് ജാനകി പറയുന്നത്. ഞാന്‍ എന്താണെന്നും എങ്ങിനെയാണും വീട്ടുകാര്‍ക്ക് അറിയാമെന്നാണ് താരം പറയുന്നു. ലെസ്ബിയന്‍ സിനിമയില്‍ അഭിനയിച്ചപ്പോള്‍ തനിക്ക് വധ ഭീഷണി വന്നിരുന്നു. പക്ഷെ അപ്പോഴും വീട്ടുകാരോട് പറഞ്ഞിരുന്നു. അതൊന്നും അവര്‍ക്ക് പ്രശ്നം ആയിരുന്നില്ലെന്നും ജാനകി പറയുന്നു. ചിത്രം കണ്ട് താന്‍ ലെസ്ബിയന്‍ ആണോ എന്ന് ചോദിക്കുന്നവര്‍ക്കും ജാനകി മറുപടി നല്‍കുന്നുണ്ട്. ലെസ്ബിയനായി അഭിനയിച്ചത് കൊണ്ട് ലെസ്ബിന്‍ ആകണമെന്നില്ലെന്നാണ് ജാനകി പറയുന്നത്.

  Recommended Video

  Dr. Robin Mass Speech: റിയാസിന്റെ നാട്ടിലെത്തി കട്ടക്കലിപ്പിൽ മറുപടി നൽകി റോബിൻ | *BiggBoss


  അതേസമയം ഹോളി വൂണ്ട് ആഗസ്റ്റ് 12ന് ഒടിടി പ്ലാറ്റ്‌ഫോമായ എസ്.എസ് ഫ്രെയിമ്‌സിലൂടെ പ്രേക്ഷകരിലേക്ക് എത്തും. ചിത്രത്തിന്റെ ട്രെയിലര്‍ ചര്‍ച്ചയായി മാറിയിരുന്നു. ചിത്രത്തിലെ രംഗങ്ങള്‍ക്കെതിരെ സദാചാരവാദികളും മറ്റും രംഗത്തെത്തിയിരന്നു. അതേസമയം ജാനകിയുടേതായി പുറത്തിറങ്ങാനുള്ള മറ്റൊരു പ്രധാന ചിത്രം ഈറന്‍നിലാവാണ്.

  തേനും വയമ്പും തുടങ്ങിയ സീരിയലുകളിലൂടെയും ജാനകി സുധീര്‍ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയ നടിയാണ്. ബിഗ് ബോസിലൂടെയാണ് കൂടുതല്‍ ശ്രദ്ധ നേടുന്നത്. ഷോയിലേക്ക് തിരികെ വരണമെന്ന് ആഗ്രഹിക്കുന്ന താരം ആരെന്ന ചോദ്യത്തിന് പലരും ജാനകിയുടെ പേരായിരുന്നു പറഞ്ഞിരുന്നത്.

  Read more about: bigg boss
  English summary
  Holy Wound Actress Janaki Sudheer Opens Up About Her First Love And Criticism For Trailer
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X