For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇതുവരെ ഇന്ദ്രന്‍സ് പാവമാണെന്നാണ് പറഞ്ഞത്, പക്ഷെ ആ കുസൃതികള്‍ പറയാതെ വയ്യ; മഞ്ജു പിള്ള പറയുന്നു

  |

  ഹോം എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് ശക്തമായൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മഞ്ജു പിള്ള. ചിത്രം കണ്ടവരെല്ലാം പറയുന്നത് നാളിതുവരെ കണ്ട മഞ്ജുപിള്ളയല്ല ഹോമിലേത് എന്നത്. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പ്രേക്ഷകര്‍ക്ക് സ്വന്തം അമ്മമാരുമായി റിലേറ്റ് ചെയ്യാന്‍ സാധിക്കുന്നുണ്ടെന്നാണ് തനിക്ക് ലഭിക്കുന്ന സന്ദേശങ്ങളില്‍ പറയുന്നതെന്ന് മഞ്ജു പിള്ള തന്നെ പറയുന്നു. ആമസോണ്‍ പ്രൈമിലൂടെയായിരുന്നു ഹോമിന്റെ റിലീസ്. ചിത്രത്തില്‍ മഞ്ജുപിള്ളയും ഇന്ദ്രന്‍സുമാണ് പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നത്.

  അവധിക്കാലം ആഘോഷമാക്കി സാനിയ ഇയ്യപ്പന്‍; കാടും മലയും കയറിയിറങ്ങി താരസുന്ദരി

  ഇന്ദ്രന്‍സിന്റെ പ്രകടനവും കയ്യടി നേടുകയാണ്. ഒലിവര്‍ ട്വിസ്റ്റ് എന്ന പച്ചയായ മനുഷ്യനായി ഉള്ളു തൊടുകയാണ് ഇന്ദ്രന്‍സ്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് താരത്തെ അഭിനന്ദിച്ചു കൊണ്ട് രംഗത്ത് എത്തിയത്. കാലം കാത്തുവച്ച കതാപാത്രമെന്നാണ് ആരാധകർ പറയുന്നത്. ഇപ്പോഴിതാ ഇന്ദ്രന്‍സിനെക്കുറിച്ച് കുട്ടിയമ്മയായ മഞ്ജു പിള്ള പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ഇന്ദ്രന്‍സുമായുള്ള മുന്‍കാല അനുഭവങ്ങളാണ് മഞ്ജു പിള്ള പങ്കുവെക്കുന്നത്. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു പിള്ള മനസ് തുറന്നത്. വിശദമായി വായിക്കാം.

  ഇന്ദ്രേട്ടനെ കണ്ടാല്‍ പാവം എന്നൊക്കെ പറയും. ഇത്രയും ഇന്റര്‍വ്യൂകളില്‍ ഇന്ദ്രേട്ടന്‍ നിഷ്‌കളങ്കനാണെന്ന് പറഞ്ഞു, പക്ഷെ ഇത്രയും കുസൃതിയുള്ള ഒരു മനുഷ്യനില്ലെന്നാണ് മഞ്ജു പിള്ളയുടെ അഭിപ്രായം. ''അന്ന് ആ സിനിമാസെറ്റില്‍ വെച്ച് ആള്‍ അത്രയും കുസൃതിത്തരങ്ങള്‍ ഒപ്പിച്ചിരുന്നു. തിരുവനന്തപുരത്തൊക്കെ കുസൃതിയെ കുണ്ടണി എന്നും കുസൃതിക്കാരനായ ആളെ കുണ്ടണി പാച്ചു എന്നൊക്കെ പറയും. അങ്ങനെയായിരുന്നു ഇന്ദ്രേട്ടന്‍'' എന്നാണ് മഞ്ജു പിള്ള പറയുന്നത്.

  ഇന്ദ്രേട്ടന്‍ സിനിമയിലെ മേക്കപ്പ് വിഭാഗത്തിലെ അസിസ്റ്റന്റുമാരോട് ചെന്ന് എന്റെ കൂടെ വന്നിട്ടുള്ള അസിസ്റ്റന്റുമാര്‍ വിളിക്കുന്നുവെന്ന് പറയും. അവര്‍ എന്റെ അസിസ്റ്റന്റായ ജ്യോതി വിളിക്കുന്നുവെന്ന് വിചാരിച്ച് ഇങ്ങോട്ടു വരും. ആ നേരം കൊണ്ട് ഇന്ദ്രേട്ടന്‍ എന്റെയടുത്ത് വരും, എന്നിട്ട് പറയും 'നിങ്ങള്‍ ഇവിടെയിങ്ങനെ ഇരുന്നോ ഒന്നും അറിയണ്ടല്ലോ. അവിടെ നിങ്ങളുടെ അസിസ്റ്റന്റിനെ എല്ലാവരും കൂടെ ആക്രമിക്കുന്നു. അവര്‍ ലൈനടിക്കുവാണ്. നിങ്ങള്‍ക്ക് ചീത്ത പേരാവും' എന്ന്.ഞാന്‍ അവിടേക്ക് ഓടിച്ചെല്ലുമ്പോഴാണ് ജ്യോതിചേച്ചി വിളിക്കുന്നുവെന്ന് ഇന്ദ്രേട്ടന്‍ പറഞ്ഞു എന്ന് അവര്‍ പറയുക. അങ്ങനെ കുറെ കാര്യങ്ങള്‍ അദ്ദേഹം ചെയ്യാറുണ്ടെന്നാണ് താരം പറയുന്നത്.

  ഇങ്ങനെ ചില കുസൃതികളൊക്കെയുണ്ടെങ്കിലും ഇന്ദ്രന്‍സ് വളരെ പാവവും നിഷ്‌കളങ്കനുമായ മനുഷ്യന്‍ തന്നെയാണെന്ന് മഞ്ജു പിള്ള യാതൊരു ശങ്കയുമില്ലാതെ തന്നെ അഭിപ്രായപ്പെടുന്നുണ്ട്. പ്രായമാകും തോറും ആളുകള്‍ ചെറുപ്പമാകുമെന്നും കുഞ്ഞുങ്ങളെ പോലെയാകുമെന്നും പറയുന്നത് ഇന്ദ്രന്‍സിലാണ് നേരിട്ടു കാണുന്നതെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.

  നേരത്തെ ഫില്‍മീബിറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലും മഞ്ജു പിള്ള ഇന്ദ്രന്‍സിനെക്കുറിച്ച് മനസ് തുറന്നിരുന്നു. വര്‍ഷങ്ങളായിട്ടുള്ള ബന്ധമാണ്. ഒരുപാട് വായിക്കുന്ന ആളാണ്. ഇടയ്ക്ക് ഞാന്‍ പറയും ചേട്ടാ നിങ്ങളെ കാണുന്നത് പോലല്ല ആളൊരു ഭീകരനാണെന്ന്. പക്ഷെ അപ്പോഴും ചിരിച്ചു കൊണ്ടേയിരിക്കും. എന്തും പറയാനുള്ള സ്വാതന്ത്ര്യം ഞങ്ങള്‍ക്കിടയിലുണ്ട്. അതുകൊണ്ടാകാം കുട്ടിയമ്മയും പപ്പയും തമ്മിലുള്ള കെമിസ്ട്രി ഇത്രത്തോളം വര്‍ക്ക് ആയതെന്നായിരുന്നു മഞ്ജു പിള്ള പറഞ്ഞത്.

  കുടക്കമ്പിയായി കണ്ടത് മുതല്‍ ഇന്നത്തെ ഒലിവര്‍ ട്വിസ്റ്റ് വരെ ഇന്ദ്രന്‍സിന്റെ സ്വഭാവത്തില്‍ ഒരു മാറ്റവും വന്നിട്ടില്ല. അഭിനയത്തില്‍ ഒരുപാട് തലങ്ങളിലേക്ക് കടന്നു. അദ്ദേഹത്തിന് വേണ്ടി സിനിമകള്‍ എഴുതപ്പെടുന്നു. പക്ഷെ ഇന്ദ്രന്‍സ് എന്ന വ്യക്തിയ്ക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. അദ്ദേഹത്തിന്റെ വിജയത്തിന് പിന്നില്‍ ആ നന്മയാണ്. ഇന്ദ്രേട്ടന്റെ ഈ വളര്‍ച്ചയില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നയാള്‍ ഞാനാണെന്നും മഞ്ജു പിള്ള പറഞ്ഞിരുന്നു.

  അയ്യപ്പനും കോശിയും ഹിന്ദി റീമേക്കില്‍ നിന്നും അഭിഷേക് പിന്മാറി; കാരണം കേട്ട് നെറ്റിചുളിച്ച് ആരാധകര്‍

  Recommended Video

  Actor Indrans thanks to everyone for home movie success-Video

  ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു സംവിധാനം ചെയ്ത ചിത്രമാണ് ഹോം. റോജിന്‍ തോമസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഇന്ദ്രന്‍സിനും മഞ്ജു പിള്ളയ്ക്കുമൊപ്പം ശ്രീനാഥ് ഭാസി, നസ്ലെന്‍, ജോണി ആന്റണി, ദീപ തോമസ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നത്. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ചത്.


  ചിത്രം കണ്ടവരെല്ലാം പറയുന്നത് തങ്ങളുടെ അമ്മമാരുമായി എവിടെയൊക്കയോ റിലേറ്റ് ചെയ്യാന്‍ സാധിക്കുന്നുണ്ടെന്നാണ്. അതു തന്നെയാണ് മഞ്ജു പിള്ളയ്ക്കും പറയാനുള്ളത്. ഒരുപാട് കാര്യങ്ങള്‍ റിലേറ്റ് ചെയ്യാന്‍ പറ്റിയിട്ടുണ്ട്. ഞാനുമൊരു അമ്മയാണല്ലോ. ഞാന്‍ അവതരിപ്പിച്ചിരിക്കുന്നത് റോജിന്റെ അമ്മയെ അല്ല. ഞാന്‍ അവതരിപ്പിച്ചത് എന്റെ അമ്മയെയാണ്. എന്റെ അമ്മയുടെ മാനറിസങ്ങളാണ് കൊണ്ടു വന്നിരിക്കുന്നത്. അതില്‍ നിന്നും മനസിലാകുന്നത് ലോകത്തുള്ള എല്ലാ അമ്മമാരിലും ഒരു കുട്ടിയമ്മയുണ്ടെന്നാണെന്നാണ് മഞ്ജു പിള്ള പറയുന്നത്.

  എനിക്ക് വന്ന മെസേജുകളെല്ലാം അതായിരുന്നു. എല്ലാവര്‍ക്കും റിലേറ്റ് ചെയ്യാന്‍ പറ്റുന്നുണ്ട്. പല സംഭവങ്ങളും എല്ലാ വീടുകളിലും നടക്കുന്നതാണ്. എന്റെ വീട്ടിലും നടക്കുന്നതാണ്. പപ്പ എന്നത് എന്റെ അച്ഛന്‍ തന്നെയാണ്. ഞാന്‍ എന്റെ അച്ഛനുമായി വഴക്കൊക്കെ ഉണ്ടാക്കാറുണ്ട്. അമ്മയുമായാണ് കൂടുതല്‍ അറ്റാച്ച്‌മെന്റ്, പക്ഷെ സിനിമ കണ്ട് ഞാന്‍ കരഞ്ഞത് എന്റെ അച്ഛനെ ഓര്‍ത്തായിരുന്നുവെന്നും മഞ്ജു പിള്ള പറഞ്ഞിരുന്നു.

  എനിക്ക് വന്ന മെസേജുകളെല്ലാം അതായിരുന്നു. എല്ലാവര്‍ക്കും റിലേറ്റ് ചെയ്യാന്‍ പറ്റുന്നുണ്ട്. പല സംഭവങ്ങളും എല്ലാ വീടുകളിലും നടക്കുന്നതാണ്. എന്റെ വീട്ടിലും നടക്കുന്നതാണ്. പപ്പ എന്നത് എന്റെ അച്ഛന്‍ തന്നെയാണ്. ഞാന്‍ എന്റെ അച്ഛനുമായി വഴക്കൊക്കെ ഉണ്ടാക്കാറുണ്ട്. അമ്മയുമായാണ് കൂടുതല്‍ അറ്റാച്ച്‌മെന്റ്, പക്ഷെ സിനിമ കണ്ട് ഞാന്‍ കരഞ്ഞത് എന്റെ അച്ഛനെ ഓര്‍ത്തായിരുന്നുവെന്നും മഞ്ജു പിള്ള പറഞ്ഞിരുന്നു.

  Read more about: manju pillai indrans
  English summary
  Home Actress Manju Pillai Opens Up About Co Actor Indrans And His Pranks
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X