തമിഴ് നാട്ടിലെ ഗ്രാമത്തില്‍ ഒരു അമ്പലമുണ്ട്, അവിടെ പ്രതിഷ്ഠ ഞാനാണ്; വെളിപ്പെടുത്തി ഹണി റോസ്
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഹണി റോസ്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെ ഹണി റോസ് അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് ഹണി റോസ്. തന്റെ ഗ്ലാമറസ് ചിത്രങ്ങളിലൂടെ സോഷ്യല്‍ മീഡിയയിസല്‍ തരംഗം സൃഷ്ടിക്കാറുണ്ട് ഹണി റോസ്.
താരങ്ങളെ സംബന്ധിച്ച് ആരാധകരുടെ സ്‌നേഹവും ബഹുമാനവുമൊക്കെ വളരെ പ്രധാനപ്പെട്ടതാണ്. താരജീവിതത്തില്‍ ഒരിക്കലും ഒഴിച്ചു നിര്‍ത്താന്‍ പറ്റാത്ത ഒന്നാണ് ആരാധകര്‍ എന്നത്. എന്നാല്‍ ചിലപ്പോഴൊക്കെ ആരാധകരുടെ സ്‌നേഹം അതിരുകടക്കാറുണ്ട്. അത്തരത്തില്‍ തന്നെ അതിരുകടന്ന് സ്‌നേഹിക്കുന്നൊരു ആരാധകനെക്കുറിച്ച് സംസാരിക്കുകയാണ് ഹണി റോസ്.

ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു ഹണി റോസ്. ഇതിനിടെയാണ് താരം അനുഭവം പറയുന്നത്. തന്നെ നിരന്തരം ഫോണ്‍ ചെയ്യുന്നൊരു ആരാധകനെക്കുറിച്ചാണ് താരം പറഞ്ഞത്. 'തമിഴ് നാട്ടിലുള്ള വ്യക്തിയാണ്. സ്ഥിരമായി വിളിക്കും. തമിഴ് നാട്ടിലെ ഒരു ഗ്രാമ പ്രദേശത്തില്‍ നിന്നുമാണ് വിളിക്കുന്നത്. അദ്ദേഹം പറയുന്നത് അവിടെയൊരു അമ്പലമുണ്ടാക്കിയിട്ടുണ്ട്, ആ അമ്പലത്തിലെ പ്രതിഷ്ഠ ഞാന്‍ ആണെന്നുമാണ്' എന്നാണ് ഹണി റോസ് പറയുന്നത്.
ആ അമ്പലം പോയി കണ്ടിട്ടുണ്ടോ എന്ന് അവതാരകനായ ശ്രീകണ്ഠന്‍ നായര്‍ ചോദിക്കുമ്പോള്‍ ഇതുവരെ കണ്ടിട്ടില്ലെന്നാണ് ഹണി പറയുന്നത്. അതേസമയം ഇതെനിക്ക് ട്രോള്‍ കിട്ടാനുള്ള എല്ലാ സാധ്യതയുമുണ്ടെന്നും ഹണി റോസ് മുന്‍കൂര്‍ ജാമ്യമെടുക്കുന്നുണ്ട്. പരിപാടിയുടെ പ്രൊമോ വീഡിയോ ഹണി റോസ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുകയായിരുന്നു. നാളെയാണ് പരിപാടിയുടെ സംപ്രേക്ഷണം.
ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെ അരങ്ങേറിയ നടിയാണ് ഹണി റോസ്. പിന്നീട് ട്രിവാന്‍ഡ്രം ലോഡ്ജ്, അഞ്ച് സുന്ദരികള്‍, റിങ് മാസ്റ്റര്‍, കനല്‍, ചങ്ക്‌സ്, തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ബിഗ് ബ്രദര്‍ ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. മോണ്‍സ്റ്റര്‍ ആണ് പുതിയ സിനിമ. പിന്നാലെ തെലുങ്കിലും തമിഴിലുമെല്ലാം സിനിമകള്‍ ഒരുങ്ങുന്നുണ്ട്.


Click it and Unblock the Notifications