For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സര്‍ജറി ചെയ്ത് മാറിയതാണോ? പാന്റ് എവിടുന്നാണ്? ഭയാനകമായ ബോഡി ഷെയ്മിംഗെന്ന് ഹണി റോസ്

  |

  മലയാള സിനിമയിലെ മിന്നും താരമാണ് ഹണി റോസ്. വിനയന്‍ ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെ മലയാളത്തിന് സമ്മാനിച്ച നായികയാണ് ഹണി റോസ്. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ഹണി റോസ് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ വീണ്ടും ഹണി റോസ് എത്തിയിരിക്കുകയാണ്. ഈയ്യടുത്തിറങ്ങിയ മോണ്‍സ്റ്റര്‍ എന്ന ചിത്രത്തിലൂടെയാണ് ഹണിയുടെ തിരിച്ചുവരവ്.

  Also Read: അതോടെ പണി കിട്ടാന്‍ തുടങ്ങി! സിനിമയില്‍ നിന്നും അകലാനുള്ള കാരണം പറഞ്ഞ് നിഷാന്ത് സാഗര്‍

  മോണ്‍സ്റ്ററിലെ ഹണി റോസിന്റെ പ്രകടനം ഏറെ ചര്‍ച്ചയായിരുന്നു. മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായിട്ടായിരുന്നു ഹണി റോസ് എത്തിയിരുന്നത്. തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഹണി റോസ് ചിത്രത്തില്‍ കാഴ്ചവച്ചതെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടത്. ചിത്രത്തിന്റെ ഒടിടി റിലീസ് ഉടനുണ്ടാകും.

  ഇതിനിടെ ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വരുന്ന ബോഡി ഷെയ്മിംഗിനെക്കുറിച്ച് മനസ് തുറക്കുകയാണ് ഹണി റോസ്. മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഹണി റോസ് മനസ് തുറന്നത്. സോഷ്യല്‍ മീഡിയയില്‍ വളരെ മ്ലേച്ഛമായ ഭാഷയിലുള്ള ബോഡി ഷെയ്മിംഗ് ആണല്ലോ ഹണി റോസിനെതിരെ നടക്കുന്നതെന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  Also Read: എന്റെ മോശം സ്വഭാവം അതായിരുന്നു; അത് ഞാനെന്റെ ജീവിതത്തില്‍ കറക്ട് ചെയ്തുവെന്ന് നടി മീര ജാസ്മിന്‍

  ബോഡി ഷെയ്മിംഗിന്റെ ഭയാനകമായ വേര്‍ഷനാണ് നടക്കുന്നത്. സര്‍ച്ച് ചെയ്യാറില്ല, താനെ മുന്നിലേക്ക് വരുമല്ലോ ഇതൊക്കെ. ഇതെന്താണ് ഇങ്ങനെ വരുന്നതെന്ന് ചിന്തിച്ചിരുന്നത്. പിന്നിലെ ഇതിലൊക്കെ എന്ത് ചെയ്യാനാണ്? എന്താണ് തെളിയിക്കേണ്ടത്? ഒന്നും ചെയ്യാനില്ല. ബോഡി ഷെയ്മിംഗിന്റെ എക്‌സ്ട്രീം ലെവല്‍. എന്താണ് ചെയ്യുക എന്നറിയില്ല. പലപ്പോഴും ഓപ്ഷനില്ല. ഇതൊക്കെ എഴുതുന്നവര്‍ തന്നെ ചിന്തിക്കേണ്ടതാണ്. ഇത്രയൊക്കെ വേണമോ, കുറേക്കൂടി പോസിറ്റീവായൊരു അന്തരീക്ഷത്തില്‍ ജീവിക്കുന്നതല്ലേ നല്ലതെന്ന് എന്നാണ് ഹണി റോസ് പറയുന്നത്.

  ഇതൊക്കെ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിന്റെ ചെറിയൊരു വിഭാഗം ആളുകള്‍ മാത്രമാണിത് ചെയ്യുന്നത്. നമ്മളുടെ കുടുംബത്തിലോ സുഹൃത്തുക്കള്‍ക്കിടയിലോ ഇങ്ങനെ ചെയ്യുന്നവരില്ല. കമന്റിടുന്നതില്‍ മിക്കവരും ഫേക്കായിരിക്കും. പുറത്തിറങ്ങുമ്പോള്‍ അവിടേയും ഇവിടേയും ഇരുന്ന് കമന്റടിക്കുന്നവരായിരിക്കും സോഷ്യല്‍ മീഡിയയില്‍ കമന്റിടുന്നത്. അത് അവസാനിക്കണമെന്ന് വളരെയധികം ആഗ്രഹമുണ്ട്. പക്ഷെ എങ്ങനെയെന്ന് എനിക്കും അറിയില്ലെന്നും ഹണി റോസ് പറയുന്നു.

  സര്‍ജറി ചെയ്ത് മാറിയതാണോ എന്ന് ചോദിക്കുന്നവരുണ്ടല്ലോ എന്ന് അവതാരക ഹണിയോട് ചോദിക്കുന്നുണ്ട്. ട്രിവാന്‍ഡ്രം ലോഡ്ജ് മുതല്‍ ഇത് കേള്‍ക്കുന്നുണ്ട്. പ്രശ്‌സതമായൊരു ഡയലോഗ് വരെയുണ്ട്. ഈയ്യടുത്ത് ഞാന്‍ ഒരു പാന്റ് യൂസ് ചെയ്യുന്നുവെന്നാണ് പറയുന്നത്. ഈ പാന്റ് എവിടുന്നാണ് എന്നൊക്കെയാണ് ചോദിക്കുന്നത്. എനിക്ക് വളരെ കംഫര്‍ട്ടബിള്‍ ആയൊരു ബ്രാന്റാണത്. അതുകൊണ്ട് യൂസ് ചെയ്യുന്നതാണെന്ന് ഹണി പറയുന്നു.

  എന്നെ ഇതൊന്നും ഇപ്പോള്‍ അലട്ടാറില്ല. ചോദിക്കുമ്പോള്‍ മറുപടി പറയുന്നുവെന്നല്ലാതെ. അങ്ങനെ പറഞ്ഞു ഇങ്ങനെ പറഞ്ഞുവെന്ന് ചിന്തിക്കാന്‍ തുടങ്ങിയാല്‍ നമുക്ക് മുന്നോട്ട് പോവുക സാധ്യമാകില്ല. പറയുന്നവര്‍ പറയട്ടെ, അവരത് ആസ്വദിക്കുന്നുണ്ടെങ്കില്‍ ആയിക്കോട്ടെ എന്നാണ് ഹണി റോസ് പറയുന്നത്. അഭിമുഖത്തില്‍ കല്യാണത്തെക്കുറിച്ച് മുമ്പ് ഹണി റോസ് പറഞ്ഞതിനെക്കുറിച്ചും ചോദിക്കുന്നുണ്ട്.

  കല്യാണം കഴിക്കില്ല എന്ന് പറഞ്ഞിരുന്നു. എട്ട് ര്‍ഷം മുമ്പായിരുന്നു അത്. പക്ഷെ ഇ്‌പ്പോള്‍ ആ തീരുമാനത്തില്‍ മാറ്റം വന്നിട്ടുണ്ട്. നല്ലൊരു ആള്‍ വന്നാല്‍ നോക്കാം എന്നായിട്ടുണ്ട്. പക്ഷെ ഇപ്പോഴില്ലെന്നാണ് ഹണി റോസ് പറയുന്നത്.

  English summary
  Honey Rose About Online Comments She Gets And Why She Decided To Ignore Them
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X