നിയമം അനുവദിക്കാത്ത വസ്ത്രം ധരിച്ച് വന്നിട്ടില്ല; അസഭ്യഅശ്ലീലഭാഷ പണ്ഡിതമാന്യന്മാരോട് യുദ്ധം പ്രഖ്യാപിച്ച് ഹണി

സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ക്കെതിരെ തുറന്നടിച്ച് നടി ഹണി റോസ്. അശ്ലീല കമന്റുകളും പരാമര്‍ശങ്ങളും നടത്തുന്നവര്‍ക്കെതിരെ താന്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നാണ് ഹണി റോസ് പറയുന്നത്. വിമര്‍ശനങ്ങള്‍ ആകാം, എന്നാല്‍ അതിരു കടക്കരുതെന്നാണ് ഹണി റോസ് പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ഹണി റോസിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം തന്നെ പിന്തുടര്‍ന്ന് അവഹേളിക്കുന്ന വ്യക്തിയ്‌ക്കെതിരെ താരം രംഗത്തെത്തിയത് വാര്‍ത്തയായിരുന്നു.

'സമൂഹമാധ്യമങ്ങളിലെ അസഭ്യഅശ്ലീലഭാഷ പണ്ഡിതമാന്യമാരെ നിങ്ങളോട് ഇതേ അവസ്ഥയില്‍ കടന്നു പോകുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടി ഹണി റോസ് എന്ന ഞാന്‍ യുദ്ധം പ്രഖ്യാപിക്കുന്നു' എന്നാണ് ഹണീ റോസ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

Honey Rose

''ഇന്ത്യയിലെ നിയമസംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച് ഞാന്‍ പൊതുവേദിയില്‍ എത്തിയിട്ടില്ല. നിങ്ങള്‍ ഓരോരുത്തരും അവരവരുടെ ചിന്തകള്‍ അനുസരിച്ച് സ്വയം നിയമസംഹിതകള്‍ സൃഷ്ടിക്കുന്നതില്‍ ഞാന്‍ ഉത്തരവാദി അല്ല. ഒരു അഭിനേത്രി എന്ന നിലയില്‍ എന്നെ വിളിക്കുന്ന ചടങ്ങുകള്‍ക്ക് പോകുന്നത് എന്റെ ജോലിയുടെ ഭാഗമാണ്.

എന്റെ വസ്ത്രധാരണത്തെക്കുറിച്ചോ എന്നെക്കുറിച്ചോ ക്രിയാത്മകമായോ സര്‍ഗാത്മകമായോ വിമര്‍ശിക്കുന്നതിലും തമാശ ഉണ്ടാക്കുന്നതിലും എനിക്ക് വിരോധം ഇല്ല. പക്ഷെ അത്തരം പരാമര്‍ശങ്ങള്‍ക്ക്, ആംഗ്യങ്ങള്‍ക്ക് ഒരു റീസണബിള്‍ റെസ്ട്രിക്ഷന്‍ വരണം എന്ന് ഞാന്‍ വിശ്വസിക്കുന്നു. ആയതിനാല്‍ എന്റെ നേരെ ഉള്ള വിമര്‍ശനങ്ങളില്‍ അസഭ്യഅശ്ശീല പരാമര്‍ശങ്ങള്‍ ഉണ്ടെങ്കില്‍ ഭാരതീയ ന്യായ സംഹിത അനുസരിച്ച് സ്ത്രീക്ക് തരുന്ന എല്ലാ സംരക്ഷണ സാധ്യതകളും പഠിച്ച് ഞാന്‍ നിങ്ങളുടെ നേരെ വരും.

ഒരിക്കല്‍ കൂടെ പറയുന്നു, സമൂഹമാധ്യമങ്ങളിലെ അസഭ്യഅശ്ലീലഭാഷ പണ്ഡിതമാന്യമാരെ നിങ്ങളോട് ഇതേ അവസ്ഥയില്‍ കടന്നു പോകുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടി ഹണി റോസ് എന്ന ഞാന്‍ യുദ്ധം പ്രഖ്യാപിക്കുന്നു''.

Honey Rose

അതേസമയം ഹണി റോസിന്റെ സോഷ്യല്‍ മീഡിയപോസ്റ്റില്‍ അശ്ലീല കമന്റിട്ട യുവാവിനെ പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. നേരത്തെ തന്നെ അവഹേളിച്ച് കമന്റിട്ട 27 പേര്‍ക്കെതിരെ ഹണി റോസ് സ്‌ക്രീന്‍ഷോട്ട് സഹിതം പരാതി നല്‍കിയിരുന്നു. തടുര്‍ന്നാണ് കുമ്പളം സ്വദേശിയായ യുവാവിനെ പൊലീസ് പിടികൂടുന്നത്. തന്നെ അവഹേളിക്കാന്‍ ശ്രമിക്കുന്നവരെ നിയമത്തിന്റെ വഴിയിലൂടെ നേരിടുമെന്ന് കഴിഞ്ഞ ദിവസത്തെ പോസ്റ്റില്‍ ഹണി റോസ് വ്യക്തമാക്കിയിരുന്നു.

Read more about: honey rose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X