ഞങ്ങള്‍ വരില്ല, നിന്റെ സീസണ്‍ കഴിഞ്ഞു, നീ ഒറ്റയ്ക്ക് ഉദ്ഘടിച്ചാല്‍ മതി; ഹണി റോസിന് സൈബര്‍ ആക്രമണം

തനിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടേയും പൊതുവേദികളില്‍ വച്ചും അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് പരാതി നല്‍കിയതും തുടര്‍ന്ന് ബോചെ അകത്തായതുമെല്ലാം വലിയ വിവാദമായിരുന്നു. അഞ്ച് ദിവസത്തിന് ശേഷമാണ് ബോബിയ്ക്ക് ജാമ്യം ലഭിച്ചത്. ബോചെയ്‌ക്കെതിരായ ഹണി റോസിന്റെ തുറന്ന പോരിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

ഇതിനിടെ ഹണി റോസിന്റെ പുതിയ വീഡിയോക്ക് താഴെ അധിക്ഷേപ കമന്റുകളുമായി എത്തിയിരിക്കുകയാണ് ചിലര്‍. താന്‍ നടത്താന്‍ പോകുന്നൊരു ഉദ്ഘാടന ചടങ്ങിലേക്ക് ആരാധകരെ ക്ഷണിക്കുന്ന ഹണി റോസിന്റെ വീഡിയോയ്ക്ക് താഴെയാണ് നിരവധി ബോചെ അനുകൂലികള്‍ വിദ്വേഷ കമന്റുകളുമായി എത്തിയിരിക്കുന്നത്.

Honey Rose

'നിന്റെ സീസണ്‍ കഴിഞ്ഞു, ഒറ്റക്ക് അങ്ങോട്ട് ഉദ്ഘാടനം ചെയ്താല്‍ മതി. നമ്മളില്ലേ, ഞങ്ങള്‍ ഉണ്ടാവില്ലേ, ഇവളെ ഉദ്ഘാടനത്തിന് വിളിച്ച ഷോപ്പില്‍ നിന്നും ഒരു സാധനവും വാങ്ങരുത്, ഞാന്‍ പാലക്കാടാണ് ഇതറിഞ്ഞപ്പോള്‍ ഒരുപാട് സന്തോഷം ഞാന്‍ തീര്‍ച്ചയായും വരില്ല , ആരും പോവരുത് ഇവരെ കൊണ്ട് ആര്‍ക്കും ഒരു ഉപകാരം ഇല്ല, ഇവളെ ബോയ്കോട്ട് ചെയ്യുക , നാടിനും ജനങ്ങള്‍ക്കും ഗുണം ചെയ്യുന്ന ഒരാളെ കള്ളക്കേസില്‍ കുടുക്കിയ ഇത്തരക്കാരെ നമ്മള്‍ തിരിച്ചരികയുക , ഇവള്‍ എന്താണ് സമൂഹത്തിന് നല്‍കിയത് ?? ഞരമ്പ് രോഗികളായ കുറച്ചു പേര് മാത്രമാണ് നിങ്ങളുടെ ആരാധകര്‍ , തല മറന്ന് എണ്ണ തേയ്ക്കരുത്, പൈസ തരാന്നു പറഞ്ഞാലും വരുന്നില്ല ' എന്നായിരുന്നു ചിലരുടെ കമന്റുകള്‍.

'ഞങ്ങള്‍ ഉണ്ടാവില്ല. നിന്റെ സീസണ്‍ കഴിഞ്ഞു. ഞങ്ങളുടെ ബോച്ചേ വരട്ടെ.. അപ്പൊ ഞങ്ങള്‍ പോകും. പൈസ തരാം എന്ന് പറഞ്ഞാലും വരുന്നില്ല,
താങ്കളും അതിന്റ ഓണറും മാത്രം ഉണ്ടാകും ഇനി ഉദ്ഘാടനത്തിന്,
പങ്കെടുക്കാന്‍ പോകുന്നവരുടെ ശ്രദ്ധക്ക്, ജാമ്യത്തിന് ആളെ മുന്‍കൂടി കണ്ടെത്തിയിട്ട് പോയാ മതി, ഇനി അഥവാ ജാമ്യക്കാരനും പോന്ന് കഴിഞ്ഞാല്‍, ഇനി വല്ല ജോലിയും എടുത്ത് ജീവിക്കേണ്ടി വരുമല്ലോ, നിന്റെ ബന്ധുക്കളെ വിളിച്ചോണ്ട് പോയാല്‍ മതി അവര് സഹിച്ചോളും നിന്നെ ഒരുപാട് പേര്‍ക്ക് ഉപകാരം ചെയ്യുന്ന ഒരു മനുഷ്യനെ ആണ് നീ കൂറേ ഊളകളെയും കൂട്ടി ജയിലില്‍ ആക്കിയത് ഇതിലും വലിയ തെമ്മാടിത്തരം കാണിക്കുന്നവര്‍ക്ക് ഒരു നിയമ നടപടിയും ഇല്ല, ഒറ്റക്ക് പോയി ഉദ്ഘാടനം ചെയ്താല്‍ മതി വിവാദത്തിന് ശേഷമുള്ള ആദ്യ ഉദ്ഘാടനം നമുക്ക് കണ്ടറിയാം, ഉണ്ട വരും. കടക്കാര പ്ലാന്‍ മാറ്റിക്കോ. ഒരുത്തനും വരില്ല. ആ കട തന്നെ എല്ലാരും വെറുത്തു പോകും.' എന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്.

Honey Rose

അതേസമയം ഹണി റോസിനെ അനുകൂലിച്ചും ആളുകളെത്തുന്നുണ്ട്. 'ആദ്യ കമന്റ് വായിക്കാന്‍ നോക്കുമ്പോ ഫുള്‍ നെഗറ്റീവ്. അപ്പോളാണ് ഒരു കാര്യം ഓര്‍ത്തത് നമ്മന്റെ വില്ലന്റെ പിആര്‍ ആണെന്ന്, ഒരു മേഖലയും ആരുടെയോ വീട്ടുക്കാരുടെ വക അല്ല. ഓഹോ പിന്നെ നിങ്ങള്‍ ആരും പോയില്ലെങ്കില്‍ ആ ഉദ്ഘാടനചടങ്ങ് നടക്കില്ല. മറ്റവന്റെ പിആര്‍ എച്ചില്‍ തിന്ന് നന്നായി കൊഴുക്കുന്നുണ്ടല്ലോ ഇന്നലെ കുരുത്ത മണ്ണിരകള്‍ എല്ലാം. ഈ കൊഴുപ്പ് അധിക കാലം ഉണ്ടാവില്ല. അവരെ വിളിച്ച ഷോപ്പില്‍ അവര് പോവും ഉദ്ഘാടനം ചെയുകയും ചെയ്യും മറ്റവന്റെ കാശിനു തിന്നത് അന്തസ് ഉള്ള ആള്‍ക്കാര്‍ ഉദ്ഘാടനത്തിന് പങ്കെടുക്കാന്‍ പോവും.. ആ ബിസിനസ് വിജയിക്കുകയും ചെയ്യും, ഇപ്പൊഴും വിഷയം മനസ്സിലാകാത്ത നിഷ്‌കളങ്കരോട് ആണ്, ഇവിടെ കേസ് കൊടുത്തതും, ജയിലില്‍ പോയതും ആസ്വദിച്ചതിനോ, ആരും അറിയാതെ ബാത്ത്‌റൂമില്‍ പോയി ഒരെണ്ണം വിട്ടതിനോ അല്ല, പബ്ലിക് ആയി അപമാനിച്ചതിന് മാത്രം ആണ്, അതിനുള്ള അവകാശം ആര്‍ക്കും ഇല്ല' എന്നും ചിലര്‍ പറയുന്നുണ്ട്.

More from Filmibeat

Read more about: honey rose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X