'ഭാഷയിലുള്ള നിയന്ത്രണം സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോള്‍ ഇല്ല'; രാഹുലിന്റെ വായടപ്പിച്ച് ഹണി റോസ്
രാഹുല്‍ ഈശ്വറിനെതിരെ തുറന്നടിച്ച് നടി ഹണി റോസ്. ബോബി ചെമ്മണ്ണൂര്‍ വിഷയത്തില്‍ കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ രാഹുല്‍ ഈശ്വര്‍ ഹണ റോസിനെ വിമര്‍ശിച്ചിരുന്നു. ഹണി റോസിന്റെ വസ്ത്ര ധാരണത്തെയായിരുന്നു രാഹുല്‍ ഈശ്വര്‍ വിമര്‍ശിച്ചത്. ഹണി റോസിന്റെ വസ്ത്രധാരണത്തെക്കുറഇച്ച് ചര്‍ച്ച ചെയ്യുന്നതില്‍ തെറ്റില്ല. ഹണി തന്റെ വിപണ സാധ്യത പ്രയോജനപ്പെടുത്തിയെന്നുമാണ് രാഹുല്‍ വിമര്‍ശിച്ചത്.
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ഹണി റോസ് മറുപടി നല്‍കിയിരിക്കുന്നത്. ഭാഷയില്‍ നിയന്ത്രണമുള്ള രാഹുല്‍ ഈശ്വറിന് സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോള്‍ ഇല്ല എന്നാണ് ഹണി റോസ് പ്രതികരിച്ചിരിക്കുന്നത്. എപ്പോഴെങ്കിലും രാഹുല്‍ ഈശ്വറിന്റെ മുന്നില്‍ വരേണ്ടി വന്നാല്‍ ശ്രദ്ധിച്ചു കൊള്ളാമെന്നും ഹണി റോസ് പറയുന്നുണ്ട്. താരത്തിന്റെ വാക്കുകളിലേക്ക്.

താങ്കളുടെ ഭാഷയുടെ മുകളില്‍ ഉള്ള നിയന്ത്രണം കേമം ആണ്. ഒരു വിഷയത്തില്‍ ചര്‍ച്ച നടക്കുമ്പോള്‍ രണ്ട് ഭാഗവും ഉണ്ടെങ്കിലേ ചര്‍ച്ചയ്ക്ക് പ്രസക്തിയുള്ളൂ. അതുകൊണ്ട് നത്‌നെ രാഹുല്‍ ഉണ്ടെങ്കില്‍ ഒരു പക്ഷത്ത് അതിമനോഹരമായ ഭാഷാ നിയന്ത്രണത്തോടെ രാഹുല്‍ നില്‍ക്കും. ചര്‍ച്ചകള്‍ക്ക് രാഹുല്‍ ഈസ്വര്‍ എന്നും ഒരു മുതല്‍ക്കൂട്ടാണ്. സ്ത്രീകള്‍ എത്ര വലിയ പ്രശ്‌നം അഡ്രസ് ചെയ്താലും രാഹുല്‍ ഈശ്വര്‍ ഉണ്ടെങ്കില്‍ അദ്ദേഹം അദ്ദേഹത്തിന്റെ അസാമാന്യ ഭാഷാജ്ഞാനം കൊണ്ടും ഭാഷാ നിയന്ത്രണം കൊണ്ടും സ്ത്രീകള്‍ അഡ്രസ് ചെയ്യുന്ന പ്രശ്‌നങ്ങളെ നിര്‍വ്വീര്യം ആക്കും.
പക്ഷെ തന്ത്രി കുടുംബത്തില്‍ പെട്ട രാഹുല്‍ ഈശ്വര്‍ ക്ഷേത്രത്തിലെ പൂജാരി ആവാതിരുന്നത് നന്നായി. കാരണം അദ്ദേഹം പൂജാരി ആയിരുന്നു എങ്കില്‍ അദ്ദേഹം പൂജാരിയ ആയ ക്ഷേത്രത്തില്‍ വരുന്ന സ്ത്രീകള്‍ക്ക് അദ്ദേഹം ഒരു ഡ്രസ് കോഡ് ഉണ്ടാക്കിയേനെ. കാരണം സ്ത്രീകളെ ഏതു വേഷത്തില്‍ കണ്ടാല്‍ ആണ് അദ്ദേഹത്തിന്റെ നിയന്ത്രണം പോകുന്നത് എന്നറിയില്ലല്ലോ. ഭാഷയുടെ കാര്യത്തില്‍ ഉള്ള നിയന്ത്രണം അദ്ദേഹത്തിന് സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോള്‍ ഇല്ല എന്നാണ് എനിക്ക് മനസിലായത്.
എപ്പോഴെങ്കിലും താങ്കളുടെ മുന്നില്‍ വരേണ്ടി വന്നാല്‍ ഞാന്‍ ശ്രദ്ധിച്ചു കൊള്ളാം.


Click it and Unblock the Notifications