For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലാല്‍ സാറിന്റെ കാലിനടിയിലേക്ക് ഞാന്‍ വീണു, അതോടെ അദ്ദേഹവും വീണു; അമ്മ ഷോയ്ക്കിടെയുണ്ടായ സംഭവത്തെക്കുറിച്ച് ഹണി

  |

  മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് ഹണി റോസ്. വിനയന്‍ ഒരുക്കിയ ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെ അരങ്ങേറിയ ഹണി റോസ് അധികം വൈകാതെ തന്നെ മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളായി മാറുകയായിരുന്നു. മലയാളത്തിന് പുറമെ തമിഴിലടക്കം സാന്നിധ്യം അറിയിച്ചിട്ടുണ്ട് ഹണി. സിനിമ പോലെ തന്നെ സ്റ്റേജ് ഷോകളിലും മറ്റുമെല്ലാം സജീവമാണ് ഹണി റോസ്.

  Also Read: 'അമ്മയുടെ നിർബന്ധത്തിന് വഴങ്ങിയാണ് നടിയായത്, 14 വയസിൽ തഴയപ്പെട്ടപ്പോൾ വിഷാദത്തിലായി'; ഹേമമാലിനി പറയുന്നു!

  ഒരിക്കല്‍ അമ്മയുടെ ഒരു ഷോയില്‍ പങ്കെടുക്കവെ മോഹന്‍ലാല്‍ വീണത് വലിയ വാര്‍ത്തയായിരുന്നു. അന്ന് ആ വീഴ്ചയുടെ തുടക്കം തന്നില്‍ നിന്നുമായിരുന്നുവെന്നാണ് ഹണി റോസ് പറയുന്നത്. ഫ്‌ളവേഴ്‌സ് ചാനലില്‍ ശ്രീകണ്ഠന്‍ നായര്‍ അവതരിപ്പിക്കുന്ന ഒരു കോടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ഹണി റോസ് മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  നമിത പ്രമോദിനും ഹണി റോസിനും ഷംന കാസിമിനും ഇനിയയ്ക്കുമൊപ്പമായി ചുവടുവെക്കുകയായിരുന്നു മോഹന്‍ലാല്‍. ഇതിനിടെയാണ് ഹണി വീഴുന്നത്. മോഹന്‍ലാലിനെ ഇടിച്ചിട്ടതല്ല ചെറുതായി മറിച്ചിട്ടതായിരുന്നുവെന്നാണ് സംഭവത്തെക്കുറിച്ച് ഹണി റോസ് പറയുന്നത്. പിന്നാലെ എന്താണ് സംഭവിച്ചതെന്നും താരം വ്യക്തമാക്കുന്നുണ്ട്.

  ''നല്ല മഴയുള്ള സമയത്തായിരുന്നു പരിപാടി. ഫ്ളോര്‍ നനഞ്ഞിരിക്കുകയായിരുന്നു. എന്റെ ആദ്യത്തെ പരിപാടിയായിരുന്നു അത്. അതിന്റെ ടെന്‍ഷനിലായിരുന്നു ഞാന്‍. മറ്റുള്ളവരെല്ലാം അവിടെ വെള്ളമുണ്ട്, സൂക്ഷിക്കണമെന്നെല്ലാം പറയുന്നുണ്ടായിരുന്നു. ആ പാട്ട് കഴിയാറായിരുന്നു. ഒരു സൈഡില്‍ നിന്ന് ഓടിവന്ന് ഒരു മൂവ്മെന്റ് ചെയ്യാനുണ്ടായിരുന്നു. ലാല്‍ സാര്‍ നടുവില്‍ നിന്ന് ഡാന്‍സ് ചെയ്യുന്നുണ്ടായിരുന്നു. ഞാന്‍ സൈഡില്‍ നിന്നും ഓടിവന്നതും സ്ലിപ്പായി വീണു. രണ്ടുമൂന്ന് സ്റ്റെപ്പടുത്തപ്പോഴായിരുന്നു വീണത്. അതാരും കണ്ടിരുന്നില്ല. ലാല്‍ സാറിന്റെ കാലിന്റെ ഇടയിലായിരുന്നു ഞാന്‍ വീണത്'' എന്നാണ് ഹണി പറയുന്നത്.


  പിന്നാലെ മോഹന്‍ലാലും വീഴുകയായിരുന്നു. അതേസമയം അദ്ദേഹത്തിനെന്നല്ല ആര്‍ക്കും ഒന്നും മനസിലായിരുന്നില്ലെന്നും ഹണി പറയുന്നു. ഈ സംഭവം നടന്നതോടെ തനിക്ക് ഭൂമിയിലേക്കങ്ങ് താഴ്ന്ന് പോയാല്‍ മതിയെന്നായിരുന്നുവെന്നും അത്രയ്ക്കും താന്‍ തകര്‍ന്നു പോയിരുന്നുവെന്നും ഹണി പറയുന്നു. എന്നാല്‍ പെട്ടെന്ന് തന്നെ മോഹന്‍ലാല്‍ ചാടിയെഴുന്നേറ്റ് ആ പെര്‍ഫോമന്‍സ് കംപ്ലീറ്റ് ചെയ്തുവെന്നും മോഹന്‍ലാല്‍ പറയുന്നു.

  ഞങ്ങളെയെല്ലാം പിടിച്ച് എഴുന്നേല്‍പ്പിച്ചിരുന്നു. ഗ്രീന്‍ റൂമില്‍ പോയി ഞാന്‍ അദ്ദേഹത്തോട് സോറി പറഞ്ഞുവെന്നും ഹണി പറയുന്നു. എന്നാല്‍ വെള്ളം ഉള്ളത് കൊണ്ടല്ലേ എനിക്കറിയാം. കുഴപ്പമില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മോഹന്‍ലാലിനെ മറിച്ചിട്ട നടി എന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ അത് വലിയ ചര്‍ച്ചയായിരുന്നുവെന്നും സംഭവത്തെക്കുറിച്ച് ഹണി റോസ് പറയുന്നു.


  കോഡിനേറ്ററായും മോഹന്‍ലാല്‍ നില്‍ക്കാറുണ്ട്. എല്ലാവരുടേയും കാര്യങ്ങള്‍ നോക്കാറുണ്ട്. അത്രയധികം സപ്പോര്‍ട്ടീവാണ്. ഒരു ബോണ്‍ ആക്ടര്‍ എന്നാണ് അദ്ദേഹത്തെ ആളുകള്‍ പറയാറുള്ളത്. അദ്ദേഹം എടുക്കുന്ന ഹാര്‍ഡ് വര്‍ക്ക് എന്താണെന്ന് നേരിട്ട് കാണാനായിട്ടുണ്ടെന്നും മോഹന്‍ലാലിനെക്കുറിച്ച് ഹണി റോസ് പറയുന്നു. ഹണിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ മോഹന്‍ലാല്‍ നായകനായി എത്തിയ ബിഗ് ബ്രദര്‍ ആയിരുന്നു.

  മോഹന്‍ലാലിനെ പോലെ കുറച്ച് പേരെ ഇന്‍ഡസ്ട്രിയിലുള്ളൂ. നന്നായി അധ്വാനിച്ചാണ് അദ്ദേഹം ഇന്നത്തെ അവസ്ഥയിലേക്കെത്തിയതെന്നും ഹണി റോസ് പറയുന്നു. അദ്ദേഹത്തിനൊപ്പം മോണ്‍സ്റ്റര്‍ എന്ന ചിത്രം ചെയ്തിരുന്നുവെന്നും മേക്കപ്പില്ലാത്ത ക്യാരക്ടറായിരുന്നു അതെന്നും ഹണി റോസ് പറയുന്നുണ്ട്. മോണ്‍സ്റ്റര്‍ ആണ് ഹണിയുടെ പുതിയ സിനിമ. പിന്നാലെ പട്ടാംപൂച്ചിയെന്ന തമിഴ് സിനിമയും അണിയറയിലുണ്ട്. തുടര്‍ന്ന് തെലുങ്കില്‍ ബാലയ്യയുടെ നായികയായും ഹണി റോസ് എത്തും.


  ബോയ്ഫ്രണ്ടിലൂടെ അരങ്ങേറിയ ഹണി റോസ് പിന്നീട് ട്രിവാന്‍ഡ്രം ലോഡ്ജിലൂടെയാണ് താരമായി മാറുന്നത്. തുടര്‍ന്ന് അഞ്ച് സുന്ദരികള്‍, റിംഗ് മാസ്റ്റര്‍, കനല്‍, ചങ്ക്‌സ്, ഇട്ടിമാണി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

  English summary
  Honey Rose Opens Up About Falling During An Event With Mohanlal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X