'പതിനെട്ട് വര്‍ഷത്തെ കരിയറില്‍ ആദ്യമായാണ് ഇങ്ങനെയൊരു അനുഭവം, ജീവിതത്തിലെ മറക്കാനാവാത്ത അധ്യായം': ഹണി റോസ്
മലയാളികൾക്ക് പ്രിയങ്കരിയാണ് നടി ഹണി റോസ്. മലയാള സിനിമയിലെ യുവ നായികമാരിൽ പ്രധാനിയാണ് താരം. ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ ഹണി കഴിഞ്ഞ പതിനെട്ട് വർഷമായി മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ്. മലയാളത്തിന് പുറമെ ഇതര ഭാഷകളിലും തിളങ്ങി നിൽക്കുകയാണ് താരം. ഓൺ സ്ക്രീനിന് പുറമെ ഓഫ്‌സ്ക്രീനിലും താരമാണ് ഹണി റോസ്. അഭിനേത്രി എന്നതിനൊപ്പം സോഷ്യൽ മീഡിയ സെൻസേഷനായാണ് ഹണിയെ ആരാധകർ വിശേഷിപ്പിക്കാറുള്ളത്.
സോഷ്യൽ മീഡിയയിൽ സജീവമായ ഹണിയുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ വൈറലായി മാറാറുണ്ട്. അതേസമയം നിരവധി വിമർശനങ്ങളും പരിഹാസങ്ങളുമെല്ലാം താരത്തിന് കേൾക്കേണ്ടി വരാറുണ്ട്. എന്നാൽ അതിനെയൊന്നും ഹണി കാര്യമാക്കാറില്ല. ഇപ്പോള്‍ പുതിയ ചിത്രം റേച്ചലിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് താരം. എബ്രിഡ് ഷൈന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് ഹണി എത്തുന്നത്. പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ ചിത്രമാണിത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഹണി റോസിന്റെ ലുക്കുമെല്ലാം വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ റേച്ചലുമായി ബന്ധപ്പെട്ട പുതിയൊരു സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് ഹണി റോസ്. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ഹണി റോസ് സന്തോഷം അറിയിച്ചത്. 18 വര്‍ഷത്തെ കരിയറില്‍ ആദ്യമായാണ് വനിത സംവിധായികയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് എന്നാണ് താരം കുറിച്ചത്. ആനന്ദിനി ബാലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായികയ്‌ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് പോസ്റ്റ്.
'റേച്ചലിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. കഴിഞ്ഞ 30 ദിവസം എന്റെ ജീവിതത്തിലെ മറക്കാനാവാത്ത അധ്യായമായിരുന്നു. ഈ പാന്‍ ഇന്ത്യന്‍ പ്രൊജക്റ്റിലെ റേച്ചൽ എന്ന കഥാപാത്രമായി മാറുക എന്നത് വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു. നടി എന്ന നിലിയിലുള്ള എന്റെ 18 വര്‍ഷത്തെ കരിയറില്‍ ആദ്യമായാണ് ഊര്‍ജസ്വലയായ വനിതാ സംവിധായികയ്‌ക്കൊപ്പം വര്‍ക്ക് ചെയ്യുന്നത്. റേച്ചല്‍ എന്ന കഥാപാത്രത്തെ അനന്ദിനി ബാല കൂടുതല്‍ മികച്ചതാക്കി',
'നിങ്ങള്‍ക്കൊപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട് സുഹൃത്തേ. പ്രമുഖ സംവിധായകന്‍ എബ്രിഡ് ഷൈനിന്റെ ആശയവും ഉപദേശവുമില്ലായിരുന്നെങ്കില്‍ ഇത് ഒരിക്കലും സംഭവിക്കില്ലായിരുന്നു. റേച്ചലിനെ ലോകത്തിന് സമ്മാനിച്ചതിന് നന്ദി', ഹണി റോസ് കുറിച്ചു. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കും ഒപ്പമുള്ള മറ്റു അഭിനേതാക്കൾക്കും നന്ദി പറയാനും താരം മറന്നില്ല. ഓരോരുത്തരുടെയും പേരെടുത്ത് പറഞ്ഞുകൊണ്ടാണ് ഹണി നന്ദി പറഞ്ഞത്.

ബാബുരാജ്, കലാഭവൻ ഷാജോൺ, ജാഫർ ഇടുക്കി, രാധിക, എന്നിവരൊക്കെയാണ് റേച്ചലിൽ എത്തുന്ന മറ്റു താരങ്ങൾ. നടൻ സലിം കുമാറിന്റെ മകൻ ചന്ദുവും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് എന്നാണ് വിവരം. അതേസമയം റേച്ചൽ കൂടാതെ തേരി മേരി എന്നൊരു സിനിമയും ഹണിയുടേതായി അണിയറയിൽ ഉണ്ട്. ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണ് തേരി മേരി.
മോണ്‍സ്റ്റര്‍ ആണ് ഹണി റോസിന്റെ ഒടുവില്‍ പുറത്തിറങ്ങിയ മലയാളം സിനിമ. പൂക്കാലത്തിലെ അതിഥി വേഷത്തിലാണ് താരത്തെ ഒടുവിലായി സ്‌ക്രീനില്‍ കണ്ടത്. ഈയ്യടുത്ത് വീര സിംഹ റെഡ്ഡിയിലൂടെ തെലുങ്കിലേക്കും ഹണി റോസ് തിരിച്ചെത്തിയിരുന്നു. തെലുങ്കിൽ വലിയ സ്വീകാര്യതയാണ് വീര സിംഹ റെഡ്ഢിയിലൂടെ ഹണിക്ക് ലഭിച്ചത്. ചിത്രത്തിന് ശേഷം ഹൈദരാബാദിലും മറ്റുമൊക്കെയായി ഒരുപാട് ഉദ്‌ഘാടനങ്ങളും ഹണി റോസിന് ലഭിച്ചിരുന്നു.


Click it and Unblock the Notifications











