For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരു ഉദ്ഘാടനത്തിന് എത്ര രൂപ കിട്ടും? ആ പരിപാടിയോടെയാണ് കൂടിയതെന്ന് ഹണി റോസ്‌

  |

  മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഹണി റോസ്. വിനയന്‍ ഒരുക്കിയ ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെയായിരുന്നു ഹണിയുടെ അരങ്ങേറ്റം. പിന്നീട് മറ്റ് ഭാഷകളിലുമെല്ലാം സാന്നിധ്യം അറിയിച്ചു കൊണ്ട് സിനിമാ ലോകത്ത് സജീവമായി മാറുകയായിരുന്നു ഹണി. അഭിനയ ജീവിതത്തില്‍ പതിനേഴ് വര്‍ഷം പിന്നിട്ടിരിക്കുകയാണ് ഹണി റോസ്.

  Also Read: 'റാംപ് വാക്ക് ചെയ്തപ്പോൾ മുമ്പുകേട്ട കളിയാക്കലുകളായിരുന്നു ഉള്ളിൽ, ശരിയാകുമോയെന്ന് മമ്മൂക്ക ചോദിച്ചു'; ബിബിൻ

  സോഷ്യല്‍ മീഡിയയിലും താരമാണ് ഹണി റോസ്. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഹണി റോസിന്റെ ഉദ്ഘാടനങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറാറുണ്ട്. ഇതിന്റെ പേരില്‍ സോഷ്യല്‍ മീഡിയ നിരന്തരം ഹണി റോസിനെ ട്രോളുകളയും ചെയ്യാറുണ്ട്.

  തന്റെ ഉദ്ഘാടനങ്ങളെക്കുറിച്ചുള്ള ട്രോളുകള്‍ ഹണി റോസ് തന്നെ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചും വാര്‍ത്തയായിരുന്നു. കഴിഞ്ഞ കൊല്ലത്തെ മികച്ച ഉദ്ഘാടകയ്ക്കുള്ള പുരസ്‌കാരം ഹണി റോസിന് എന്ന് തുടങ്ങുന്ന ട്രോളുകള്‍ പങ്കുവച്ചാണ് ഹണിയും സോഷ്യല്‍ മീഡിയയുടെ വൈബിനൊപ്പം ചേര്‍ന്നത്. ഇപ്പോഴിതാ തന്റെ ഉദ്ഘാടനങ്ങളെക്കുറിച്ച് ഹണി തന്നെ മനസ് തുറന്നിരിക്കുകയാണ്.

  Also Read: യേശുദാസിനൊപ്പം പാടാന്‍ പേടിച്ചിട്ട് പിന്മാറിയതോ? ദാസേട്ടനുമായി വഴക്കാണോന്ന ചോദ്യത്തിന് എംജി ശ്രീകുമാര്‍

  ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് ഹണി റോസ് മനസ് തുറന്നത്. തന്റെ ഉദ്ഘാടനങ്ങള്‍ വൈറലായി മാറുന്നതിനെക്കുറിച്ചാണ് ഹണി റോസ് മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.


  കുറേ സിനിമകള്‍ ചെയ്യുമ്പോള്‍ നമ്മള്‍ വരുന്നുവെന്ന് പറയുമ്പോള്‍ കാണാന്‍ ആളുകള്‍ക്കൊക്കെ ഇഷ്ടമാണ്. പക്ഷെ കുറേനാള്‍ അനക്കമില്ലാതെ, ഫോട്ടോസൊന്നും ഇടാതെ, ഇരുന്ന ശേഷം ചെല്ലുമ്പോള്‍ ആള്‍ക്കൂട്ടം കുറവായിരിക്കും. ഞാനിപ്പോള്‍ പതിനേഴ് വര്‍ഷമായില്ലേ. സിനിമ ചെയ്യുന്ന സമയം തൊട്ട് തന്നെ ഉദ്ഘാടനങ്ങളും എന്റെ കൂടെ തന്നെയുണ്ട്. അന്ന് പക്ഷെ സോഷ്യല്‍ മീഡിയയൊന്നുമില്ലല്ലോയെന്നും ഹണി റോസ് ചൂണ്ടിക്കാണിക്കുന്നുണ്ട്.

  ലുലുവില്‍ ഒരു ഫങ്ഷന്‍ ചെയ്തതിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ വൈറലായിരുന്നു. അതിന് ശേഷമാണ് ഉദ്ഘാടനങ്ങള്‍ കൂടിയതെന്നും ഹണി റോസ് പറയുന്നുണ്ട്. ഒരു ഉദ്ഘാടനത്തിന് എത്ര രൂപയാണെന്ന അവതാരകയുടെ ചോദ്യത്തിന് ചിരിച്ചു കൊണ്ട് വലിയ കുഴപ്പമില്ലാതെ, ബുദ്ധിമുട്ടൊന്നുമില്ലാതെ ജീവിച്ചു പോവുകയാണെന്നായിരുന്നു ഹണി റോസിന്റെ മറുപടി.

  ഉദ്ഘാടനത്തിന് ഭയങ്കര പോസിറ്റീവ് വൈബാണെന്നാണ് ഹണി റോസ് പറയുന്നത്. ഒരുപാട് സന്തോഷിക്കുന്ന മുഖങ്ങളായിരിക്കും ചുറ്റുമെന്നും ഹണി പറയുന്നുണ്ട്. പിന്നാലെ തനിക്ക് ഒരു ഷോയില്‍ നിന്നും നേരിടേണ്ടി വന്ന അപമാനത്തെക്കുറിച്ചും ഹണി റോസ് മനസ് തുറക്കുന്നുണ്ട്.

  ഒരു ഷോയില്‍ അതിഥിയായി എത്തിയ ഹണിയെ കാഴ്ചക്കാരില്‍ നിന്നും ചിലര്‍ റാഗ് ചെയ്യുന്നതിന്റെ വീഡിയോ ഈയ്യടുത്ത് സോഷ്യല്‍ മീഡിയയില്‍ വീണ്ടും പൊന്തി വന്നിരുന്നു. ഇതേക്കുറിച്ചാണ് ഹണി മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  അത് അങ്ങനൊരു പരിപാടിയാണെന്ന് എനിക്കറിയില്ലായിരുന്നു. അവര്‍ വിളിച്ചപ്പോഴും ഒന്നും പറഞ്ഞില്ല. അവര്‍ പറഞ്ഞത് വളരെ ഫണ്‍ ആയിട്ടുള്ളൊരു പരിപാടിയാണെന്നായിരുന്നു. കുറച്ചാളുകളുണ്ടാകും. ചോദ്യങ്ങളൊക്കെ നേരത്തേ തന്നെ തരും. ഒട്ടും ടെന്‍ഷന്‍ വേണ്ടെന്ന് പറഞ്ഞു. ഞാന്‍ ഈ പരിപാടി നേരത്തെ കണ്ടിട്ടില്ല എന്നതാണ് ഇതിലെ തമാശ എന്നും ഹണി റോസ് പറയുന്നു.

  അവിടെ ചെന്നു. അവര്‍ സ്വീകരിച്ചിരുത്തി. ചോദ്യങ്ങള്‍ ആരംഭിച്ചു. നിങ്ങള്‍ കാണുന്നത് എഡിറ്റ് ചെയ്ത വേര്‍ഷനാണ്. അത് ഷൂട്ട് ചെയ്ത മുപ്പത്-നാല്‍പ്പത്തിയഞ്ച് മിനുറ്റ് ഭയങ്കര ഹരാസ്‌മെന്റായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല. എന്റെ ജീവിതത്തില്‍ ഒരാളും എന്നോട് അങ്ങനെ സംസാരിച്ചിട്ടില്ല. അങ്ങനൊരു അനുഭവം നേരിടേണ്ടി വന്നിട്ടില്ല. അങ്ങനൊരു സാഹചര്യമുണ്ടായിട്ടില്ലെന്നും ഹണി റോസ് പറയുന്നുണ്ട്.

  മോണ്‍സ്റ്റർ ആണ് ഹണി റോസിന്റെ ഒടുവിലായി പുറത്തിറങ്ങിയ സിനിമ. ഇപ്പോഴിതാ തെലുങ്കിലേക്കും സജീവമാവുകയാണ് ഹണി റോസ്. ബാലയ്യയുടെ ചിത്രത്തിലൂടെയാണ് ഹണി തെലുങ്കില്‍ വീണ്ടും അഭിനയിക്കുന്നത്.

  Read more about: year ender 2022 honey rose
  English summary
  Honey Rose Opens Up About Her Inagurations Being Viral And Viral Channel Program
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X