ചിരിയും പേടിയും ഒരുപോലെ വന്ന സെല്‍ഫി, സിനിമ നിര്‍ത്തേണ്ട ഒരുപാട് അവസരങ്ങളുണ്ടായി: ഹണി റോസ്
മലയാള സിനിമയിലെ മിന്നും താരമാണ് ഹണി റോസ്. ഒരിടവേളയ്ക്ക് ശേഷം ശക്തമായി തിരികെ വന്ന ഹണി റോസ് മലയാളത്തിലും തെലുങ്കിലുമൊക്കെ ഹിറ്റ് സിനിമകള്‍ ചെയ്ത് നിറ സാന്നിധ്യമായി മാറിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയിയലും താരമാണ് ഹണി റോസ്. ഹണി റോസ് പങ്കുവെക്കുന്ന ഫോട്ടോഷൂട്ടുകളും മറ്റും നിമിഷ നേരത്തിനുള്ളിലാണ് വൈറലായി മാറുന്നത്.
ഹണി റോസ് പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടികളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. താരത്തെ കാണാനായി തിങ്ങിക്കൂടുന്ന ആരാധകരുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും വൈറലാകാറുണ്ട്. ഈയ്യടുത്ത് അയര്‍ലന്‍ഡില്‍ വച്ചൊരു പരിപാടില്‍ ഹണി റോസ് പങ്കെടുത്തതും വലിയ ചര്‍ച്ചയായി മാറിയിരുന്നു.

അയര്‍ലന്‍ഡിലെ ഗതാഗതി മന്ത്രി ഹണി റോസിനൊപ്പം എടുത്ത സെല്‍ഫിയാണ് വൈറലായി മാറിയത്. ഇതേക്കുറിച്ച് ഇപ്പോഴിതാ ഹണി റോസ് മനസ് തുറന്നിരിക്കുകയാണ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹണി റോസ് മനസ് തുറന്നത്. തനിക്ക് ചിരിയും പേടിയും ഒരുപോലെ വന്ന സെല്‍ഫിയായിരുന്നു അതെന്നാണ് ഹണി റോസ് പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
ചിരിയും പേടിയും ഒരുപോലെ വന്ന സെല്‍ഫി ആയിരുന്നു അത്. അയര്‍ലന്‍ഡിലെ മൈന്‍ഡ് എന്ന എന്‍ജിഒ സംഘടനയുടെ സേവന പ്രവര്‍ത്തനങ്ങള്‍ കൂടി മുന്നില്‍ കണ്ടായിരുന്നു ആ പരിപാടി. അവിടുള്ള മലയാളികളെയെല്ലാം ക്ഷണിച്ച്, ഇന്ത്യന്‍ ഫെസ്റ്റ് എന്ന രീതിയിലാണ് സംഘടിപ്പിച്ചത്. ഞാനും ഒരു ഗസ്റ്റ് ആയിരുന്നു. അയര്‍ലന്‍ഡിലെ മന്ത്രിമാരും മേയര്‍മാരും ഒക്കെ പങ്കെടുത്തിരുന്നുവെന്നും ഹണി റോസ് പറയുന്നു.
അപ്പോഴാണ് ഗതാഗതമന്ത്രി ജാക്ക് ചാമ്പേഴ്‌സ് സെല്‍ഫിയെടുത്തത്. അദ്ദേഹമതു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ഞാനത് ഷെയര്‍ ചെയ്തതോടെ വൈറലായി മാറിയെന്നാണ് ഹണി പറയുന്നത്. സെല്‍ഫിയുടെ താഴെ വന്ന കമന്റുകള്‍ വായിച്ചാല്‍ ചിരിച്ചു പോകുമെന്നാണ് ഹണി പറയുന്നത്. ജാക്കേട്ടാ സുഖമാണോ? എന്റെ മകളുടെ പിറന്നാളാണ് ആശംസ പറയാമോ തുടങ്ങി പലതരം കമന്റുകളാണ് ലഭിച്ചതെന്ന് ഹണി ചൂണ്ടിക്കാണിക്കുന്നു. അതേസമയം, അദ്ദേഹം ഇതെങ്ങാനും ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് ചെയ്തു വായിക്കുമോ എന്നായിരുന്നു എന്റെ പേടിയെന്നും ഹണി റോസ് ചൂണ്ടിക്കാണിക്കുന്നു.
സിനിമയില്‍ സജീവമായി മാറുന്നതിനെക്കുറിച്ചും ഹണി റോസ് സംസാരിക്കുന്നുണ്ട്. താരത്തിന്റേതായി നിരവധി സിനിമകളാണ് തയ്യാറെടുക്കുന്നത്. ഈയ്യടുത്ത അഭിനയിച്ച സിനിമകളിലൊക്കെ ശ്രദ്ധ നേടാനും ഹണി റോസിന് സാധിച്ചിരുന്നു. അതേസമയം, സിനിമയ്ക്ക് എന്നെയല്ല ആവശ്യം, എനിക്ക് സിനിമയെയാണ്. അതെനിക്ക് നന്നായറിയാമെന്നാണ് ഹണി റോസ് പറയുന്നത്.

സിനിമ നിര്‍ത്തി പോകേണ്ട ഒരുപാട് അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ അതെല്ലാം മറികടക്കുന്നതു വലിയ വലിയ പ്രതീക്ഷകള്‍ മനസില്‍ സൂക്ഷിക്കുന്നതു കൊണ്ടാണെന്നും താരം വ്യക്തമാക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം സിനിമ ഒരു മിഷന്‍ ഓഫ് ഹോപ്പ് ആണ്. കിട്ടുന്ന കഥാപാത്രങ്ങളെല്ലാം നൂറ് ശതമാനം ആത്മാര്‍ത്ഥമായേ ചെയ്തിട്ടുള്ളൂവെന്നും ഹണി പറയുന്നു.
ഇപ്പോള്‍ നല്ല കഥാപാത്രങ്ങള്‍ തേടി വരുന്നു. ഉദ്ഘാടനങ്ങള്‍ ഉള്‍പ്പടെ ഒരുപാട് ഇവന്റ്‌സ്. ഇതൊക്കെ എന്നും ഒപ്പമുണ്ടാകും എന്ന വിശ്വാസവുമില്ല. പക്ഷെ പ്രതീക്ഷയുണ്ട്. അതിലാണ് നിലനില്‍ക്കുന്നത്. എല്ലാം ദൈവം തരുന്നതല്ലേ എന്നാണ് ഹണി പറയുന്നത്. അതേസമയം, സിനിമയില്‍ നില്‍ക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. സമ്മര്‍ദ്ദങ്ങള്‍ വലുതാണ്. അടുപ്പിച്ചു രണ്ട് സിനിമ വിജയിച്ചില്ലെങ്കില്‍ ഭാഗ്യമില്ലാത്ത നടിയെന്ന് മുദ്രകുത്തുമെന്നും താരം പറയുന്നു.
ഇതിനു പുറമെയുള്ള ബോഡി ഷെയ്മിങ്ങും സോഷ്യല്‍ മീഡിയ ആക്രമങ്ങളും വേറെ. ഇതിനെയൊക്കെ മറികടന്നു വേണം പിടിച്ചു നില്‍ക്കാനെന്നാണ് താരം പറയുന്നത്.


Click it and Unblock the Notifications