സിനിമകൾ തുടരെ പരാജയപ്പെട്ടു; ഹണി റോസ് എന്ന പേര് മാറ്റിയാൽ പ്രശ്നം പരിഹരിക്കാമെന്ന് അനൂപ് മേനോൻ പറഞ്ഞു

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഹണി റോസ്. സിനിമകളിലൂടെ വന്ന് ഇന്ന് സോഷ്യൽ മീഡിയയിലൂടെ ഹണിയെ അറിയാത്ത മലയാളികൾ ആരും തന്നെ ഉണ്ടാവില്ല. ബോഡി ഷെയ്മിം​ഗിന്റെ പേരിൽ സോഷ്യൽ മീഡിയയിലൂടെ സൈബർ ആക്രമണം നേരിടുന്ന ഒരു താരം എന്ന നിലയിൽ ഹണിയുടെ എല്ലാ വിശേഷങ്ങളും അറിയാൻ മലയാളികൾക്ക് വലിയ ആകാംഷയാണ്.

ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് ഹണി റോസ് അഭിനയരം​ഗത്ത് എത്തുന്നത്. അന്നത്തെ ഹണിയിൽ നിന്നും വളരെ മാറ്റങ്ങളുണ്ട് ഇന്ന്. രൂപത്തിലും അഭിനയത്തിലും വളരെ മാറിപ്പോയി. സൂപ്പർസ്റ്റാറുകൾക്കൊപ്പം അഭിനയിച്ച ഹണിയുടെ സിനിമാ അരങ്ങേറ്റവും സിനിമയിൽ നിന്ന് ഹണിയുടെ കരിയറിൽ ഉണ്ടായ മാറ്റങ്ങളും ബിഹൈന്റ് വുഡ്സ് ചാനലിലൂടെ മുൻപൊരിക്കൽ ഹണി റോസ് സംസാരിച്ചത് വീണ്ടും ചർച്ചയാവുന്നു.

Honey Rose

"ബോയ്ഫ്രണ്ട് ചെയ്യുമ്പോൾ പത്താം ക്ലാസിലേക്ക് എത്തുന്നതേ ഉണ്ടായിരുന്നുള്ളൂ. അതിനു മുന്നേ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് വിനയൻ സാറിനെ കാണാൻ പോകുന്നത്. അന്ന് പക്ഷേ അദ്ദേഹം പറഞ്ഞു ഒരു പ്ലസ്ടു കഴിയട്ടെ എന്നിട്ട് നോക്കാമെന്ന്. എന്നാൽ പിന്നെയും ഞാൻ അദ്ദേഹത്തിന് എന്റെ ഫോട്ടോസ് എല്ലാം അയച്ചു കൊടുക്കുകയായിരുന്നു. അങ്ങനെയാണ് സിനിമയിൽ എത്തുന്നത്. സത്യത്തിൽ എനിക്ക് ഇങ്ങനെ അഭിനയിക്കാൻ കഴിവുണ്ട് എന്ന് സുഹൃത്തുക്കൾക്ക് പോലും വിശ്വസിക്കാനായില്ല."

"ഒന്നാമത് ഞാൻ അത്തരത്തിൽ ഒരു പരിപാടികൾക്കും പങ്കെടുക്കുകയോ എനിക്കിങ്ങനെ അഭിനയത്തോട് താത്പര്യമുണ്ടെന്നും അവർക്കറിയില്ല. ഞാൻ സിനിമയിൽ എത്തുന്നതിനു മുന്നേ വിനയൻ സാറിനെ പോയി കണ്ടപ്പോഴെ നാട്ടുകാർ പറഞ്ഞു നടന്നത് ആ കുട്ടിയെ സിനിമയിൽ എടുത്തു എന്നായിരുന്നു. അന്നു പക്ഷേ ഞാൻ ഏഴാം ക്ലാസിൽ പഠിക്കുകയായിരുന്നു. അങ്ങനെ വിനയൻ സാറിന്റെ ബോയ്ഫ്രണ്ടിലൂടെയാണ് സിനിമയിലെത്തിയത്. ഇതുവരെ വലിയ പ്രശ്നങ്ങൾ ഒന്നുമില്ലാതെ സിനിമയിൽ തുടരാൻ സാധിക്കുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം."

തുടക്ക കാലത്ത് ഹണി റോസിന്റെ സിനിമകൾ ഒന്നും തന്നെ അത്രയും പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നില്ല. പല ചിത്രങ്ങളും പരാജയമായിരുന്നു. അതിനൊരു ബ്രെയ്ക്ക് കൊണ്ടു വന്നത് 2012ൽ റിലീസ് ചെയ്ത ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രമാണ്. അതിലെ കഥാപാത്രം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. അതിനു ശേഷം നിരവധി കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. പിന്നെ സ്വാഭാവികമായ പ്രതിസന്ധികൾ ഹണി റോസിന്റെ കരിയറിലും ഉണ്ടായിട്ടുണ്ടെന്ന് താരം വ്യക്തമാക്കി.

Honey Rose

"സിനിമകൾ തുടരെ പരാജയപ്പെട്ടപ്പോൾ വി.കെ പ്രകാശും അനൂപ് മേനോനും ചേർന്ന് ഹണി റോസ് എന്ന പേര് മാറ്റിയാലോ എന്ന് സംസാരിച്ചിരുന്നു. ഹണി റോസിന് പകരം 'ധ്വനി' എന്നായിരുന്നു അവർ നിർദ്ദേശിച്ച പേര്. ആ പേര് നല്ലതാണ്. പക്ഷേ എനിക്ക് ചേരില്ല. അതിനാൽ അത് ഉപേക്ഷിച്ചു. പരാജയങ്ങൾക്കു കാരണം പേര് മാറ്റിയാൽ മാറിയേക്കാം എന്നൊരു ചിന്തയിൽ നിന്നാണ് അങ്ങനെയൊരു നിർദ്ദേശം വെച്ചത്. എന്നാൽ അത് വേണ്ടെന്ന് വെച്ചു."

സിനിമയിൽ വന്നപ്പോൾ നേരിട്ട എല്ലാ പ്രതിസന്ധികൾക്കും ഒപ്പം ഉണ്ടായിരുന്നത് അച്ഛനും അമ്മയും തന്നെയായിരുന്നു. ഏതൊരു കാര്യത്തിലും എന്റെ കൂടെ നിൽക്കാൻ അവർ മാത്രമാണ് ഉള്ളത്. ഹണി റോസ് പറയുന്നു. മോഹൻലാൽ, മമ്മൂട്ടി, സുരേഷ്​ഗോപി, അനൂപ് മേനോൻ, ജയസൂര്യ തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പമെല്ലാം ഹണി റോസ് സിനിമ ചെയ്തിട്ടുണ്ട്. റാണി ദ റിയൽ സ്റ്റോറി എന്ന ചിത്രമാണ് ഹണി റോസിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. ഇനി റെയ്ച്ചൽ, തെരി മേരി എന്നീ ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്നത്.

Read more about: honey rose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X