ക്ഷണം നിരസിച്ചതിന്റെ പ്രതികാരം, ദ്വയാര്‍ത്ഥ പ്രയോഗം നടത്തി പുറകെ നടന്ന് അപമാനിക്കുന്നു: ഹണി റോസ്

ഒരു വ്യക്തി ദ്വയാര്‍ത്ഥപ്രയോഗങ്ങളിലൂടെ മനപ്പൂര്‍വം തുടര്‍ച്ചയായി പിന്നാലെ നടന്ന് അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്ന് നടി ഹണി റോസ്. പ്രസ്തുത വ്യക്തി ചടങ്ങുകള്‍ക്ക് ക്ഷണിച്ചപ്പോള്‍ വിസമ്മതം പ്രകടിപ്പിച്ചതിന് പ്രതികാരമെന്നോണം ഞാന്‍ പോകുന്ന ചടങ്ങുകളില്‍ മനപ്പൂര്‍വം വരാന്‍ ശ്രമിക്കുകയും കഴിയുന്ന ഇടത്തെല്ലാം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ എന്റെ പേര് മാധ്യമങ്ങളിലൂടെ പറയുകയും ചെയ്യുന്നു എന്നാണ് ഹണി റോസ് പറയുന്നത്.

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു ഹണിയുടെ പ്രതികരണം. ആ വ്യക്തിയുടെ പേരെടുത്ത് പറയാതെയാണ് ഹണി റോസിന്റെ പ്രതികരണം. ഹണി റോസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് വായിക്കാം തുടര്‍ന്ന്.

Honey Rose

നമസ്‌കാരം. ഒരു വ്യക്തി ദ്വയാര്‍ത്ഥ പ്രയോഗങ്ങളിലൂടെ മനപ്പൂര്‍വം തുടര്‍ച്ചയായി പിന്നാലെ നടന്ന് അപമാനിക്കാന്‍ ശ്രമിക്കുമ്പോഴും പ്രതികരിക്കാത്തത് അത്തരം സ്റ്റേറ്റ്‌മെന്റസ് ആസ്വദിക്കുന്നത് കൊണ്ടാണോ അതോ പറയുന്നതെല്ലാം അംഗീകരിക്കുന്നത് കൊണ്ടാണോ എന്ന് അടുപ്പം ഉള്ളവര്‍ ചോദിക്കുന്നു. പ്രസ്തുത വ്യക്തി പിന്നീടും ചടങ്ങുകള്‍ക്ക് എന്നെ ക്ഷണിച്ചപ്പോള്‍ ഞാന്‍ പോകാന്‍ വിസമ്മതം പ്രകടിപ്പിച്ചതിന് പ്രതികാരമെന്നോണം ഞാന്‍ പോകുന്ന ചടങ്ങുകളില്‍ മനപ്പൂര്‍വം വരാന്‍ ശ്രമിക്കുകയും കഴിയുന്ന ഇടത്തെല്ലാം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ എന്റെ പേര് മാധ്യമങ്ങളിലൂടെ പറയുകയും ചെയ്യുന്നു.

പണത്തിന്റെ ധാര്‍ഷ്ട്യത്താല്‍ ഏതു സ്ത്രീയേയും ഒരാള്‍ക്ക് അപമാനിക്കാന്‍ കഴിയുമോ, അതിനെ എതിര്‍ക്കാന്‍ ഇന്ത്യയിലെ നിയമസംവിധാനം ഒരു സംരക്ഷണവും നല്‍കുന്നില്ലേ എന്ന് ചോദിച്ചാല്‍ ഇയാളുടെ പ്രവര്‍ത്തികളില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ സ്ത്രീകള്‍ക്കെതിരെ ലൈംഗികദ്യോതകമായ ഉദ്ദേശത്തോടെ സംസാരിക്കുകയും അതേ ഉദ്ദേശത്തോടെ പിന്തുടരുകയും ചെയ്യുന്നു എന്ന കുറ്റകൃത്യങ്ങള്‍ പ്രഥമദൃഷ്ട്യാ
നിലനില്‍ക്കുന്നതാണ് എന്നാണ് അറിയാന്‍ സാധിച്ചത്. ഞാന്‍ വ്യക്തിപരമായി, മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണ് പതിവ്, അതിന് എനിക്ക് പ്രതികരണശേഷി ഇല്ല എന്നര്‍ത്ഥം ഇല്ല. ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ വ്യാഖ്യാനത്തില്‍ മറ്റൊരാളുടെ വ്യക്തിസ്വാതന്ത്ര്യത്തെ അപമാനിക്കാന്‍ ഉള്ള സ്വാതന്ത്ര്യം ഇല്ല..

Honey Rose

പിന്നാലെ നിരവധി പേരാണ് താരത്തിന് പിന്തുണയുമായി എത്തിയിരിക്കുന്നത്. 'നിയമപരമായി നേരിടണം.. ഇല്ലെങ്കില്‍ വീണ്ടും,വീണ്ടും പരിഹാസം ആവര്‍ത്തിക്കപ്പെടുക തന്നെ ചെയ്യും! പ്രതികരിക്കപ്പെടേണ്ട സമയത്ത് പ്രതികരിക്കുക തന്നെ വേണം, പ്രതികരണം നന്നായി. ഇന്ത്യയിലെ നിയമവ്യവസ്ഥ നോക്കുകുത്തി ആണ്. തോന്നിയവാസം കാണിക്കുന്ന കാശുകാരനെ തൊടാന്‍ പോലീസിനോ സ്റ്റെയ്റ്റിനോ താല്‍പര്യമില്ല. നിയമസംവിധാനം നോക്കുകുത്തി ആയത് കൊണ്ട് നേരിട്ട് ആരില്‍ നിന്നെങ്കിലും തല്ല് കിട്ടുന്നത് വരെ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ തുടരും. നാണമില്ലാത്തവന്‍ ആയത് കൊണ്ട് തല്ല് കിട്ടിയാലും തുടരും, തമാശക്കാണെങ്കിലും പൊതു വേദിയില്‍ ഒരാളെ ബോഡി ഷെയ്മിംഗ് നടത്തുന്നതിനോട് ഒട്ടും യോജിപ്പില്ല. അനിഷ്ടം പ്രകടിപ്പിച്ചു കഴിഞ്ഞു പിന്നീട് പുറകേ നടന്നു ശല്യപ്പെടുത്തിയാല്‍ നിയമത്തിന്റെ സഹായം തേടുക' എന്നിങ്ങനെയാണ് താരത്തെ അനുകൂലിച്ചെത്തുന്നവര്‍ പറയുന്നത്.

അതേസമയം താരത്തോട് ആ വ്യക്തിയുടെ പേര് പറയാന്‍ ആവശ്യപ്പെടുന്നവരും കുറവല്ല. 'ഈ അവഹേളിച്ചതൊക്കെ ഒരു സാധാരണകാരന്‍ ആയിരുന്നെങ്കില്‍ അവന്റെ പേരും ജാതകവും വിളിച്ചുപറഞ് അവന്റെ കുടുംബവും കുളം തോണ്ടിയേനെ നീയൊക്കെ. ഇതിപ്പോ അയാളുടെ പേര് പറയാന്‍ പോലും നട്ടെല്ലുറപ്പില്ല' എന്നാണ് ചിലരുടെ കമന്റുകള്‍.

Read more about: honey rose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X