'ഹണി പോയാല്‍ മോണാലിസ' ട്രോളുകള്‍ക്ക് മറുപടി; എന്റേത് വെച്ച് കെട്ടാണേല്‍ നിങ്ങള്‍ക്കെന്താ? തുറന്നടിച്ച് ഹണി
ഈയ്യടുത്ത് സോഷ്യല്‍ മീഡിയയേയും പൊതുസമൂഹത്തേയുമൊക്കെ പിടിച്ചുലച്ച സംഭവമാണ് ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് നടത്തിയ നിയമപോരാട്ടം. പൊതുവേദികളിലും സോഷ്യല്‍ മീഡിയയിലും തന്നെക്കുറിച്ച് അസഭ്യ പ്രസ്താവനകള്‍ നടത്തിയെന്നും മോശം രീതിയില്‍ പെരുമാറിയെന്നും ചൂണ്ടിക്കാണിച്ചാണ് ഹണി റോസ് പരാതി നല്‍കിയത്. തുടര്‍ന്ന് ബോബി ചെമ്മണ്ണൂര്‍ അകത്താവുകയും ചെയ്തിരുന്നു.
ഈ സംഭവം വലിയ വിവാദമായി മാറിയിരുന്നു. ഹണിയുടെ നിലപാടിന് പിന്തുണയുമായി വലിയൊരു വിഭാഗം പേര്‍ രംഗത്തെത്തി. താര സംഘടനകളായ അമ്മയും ഡബ്ല്യുസിസിയുമെല്ലാം ഹണിയ്ക്ക് പിന്തുണ അറിയിച്ചെത്തി. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും ശക്തമായ സൈബര്‍ ആക്രമണം തന്നെ ഹണിയ്ക്ക് നേരിടേണ്ടി വന്നിരുന്നു. പക്ഷെ അതിനെയെല്ലാം അതിജീവിച്ച് മുന്നോട്ട് പോകാന്‍ ഹണി റോസിന് സാധിച്ചു.

വിവാദങ്ങള്‍ക്ക് പിന്നാലെ ബോബി ചെമ്മണ്ണൂര്‍ കുംഭമേളയിലെ വൈറല്‍ താരം മോണാലിസയെ ഉദ്ഘാടനത്തിന് എത്തിച്ചത് ചര്‍ച്ചയായിരുന്നു. ''ഹണി പോയാല്‍ മോണാലിസ'' എന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ ചിലര്‍ ആ സമയത്ത് നടത്തിയ പ്രചരണം. ഇപ്പോഴിതാ ന്യൂസ് 18 കേരളയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അതേക്കുറിച്ച് പ്രതികരിക്കുകയാണ് ഹണി റോസ്.
''ഞാന്‍ അതിനെ പരിഹാസത്തോടെ കാണാന്‍ ആഗ്രഹിക്കുന്നില്ല. എനിക്ക് ഉണ്ടായൊരു ബുദ്ധിമുട്ടിനെയാണ് ഞാന്‍ ഫേസ് ചെയ്തത്. അതിനപ്പുറം അദ്ദേഹം മറ്റൊരു വ്യക്തിയാണ്. തന്റെ ജീവിതത്തില്‍ അദ്ദേഹത്തിന് എന്തു വേണമെങ്കിലും ചെയ്യാം. അദ്ദേഹത്തിന്റെ ബിസിനസും മറ്റുമെല്ലാം അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണ്. അദ്ദേഹം ആരെ കൊണ്ടു വന്നാലും ഞാന്‍ പോയി അതില്‍ ഇടപെടേണ്ടതില്ല. എനിക്കെതിരെ എന്ന രീതിയിലാണ് ഡോട്ട്‌സ് ബന്ധിപ്പിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ എന്നെക്കൊണ്ട് ആ കുട്ടിയ്ക്ക് ഗുണമുണ്ടായെങ്കില്‍ നല്ല കാര്യമല്ലേ, സന്തോഷം മാത്രമേയുള്ളൂ'' എന്നാണ് താരം പറയുന്നത്.
ഒത്തിരി പേര്‍ കടന്നു വരട്ടെ. ഹണി റോസ് മാത്രം ചെയ്യേണ്ട ഒന്നല്ല ഉദ്ഘാടനങ്ങള്‍. എത്രയോ ആളുകള്‍ ഇവിടെ ഉദ്ഘാടനങ്ങള്‍ ചെയ്യുന്നു. അതിനാല്‍ അതൊന്നും ഒരു വിഷയമേയല്ലെന്നാണ് ഹണി റോസ് പറയുന്നത്. തന്നെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയ അധിക്ഷേപങ്ങള്‍ക്കും ഹണി റോസ് മറുപടി നല്‍കുന്നുണ്ട്.
വച്ച് കെട്ടിയിട്ടാണ് പോകുന്നത്, പിന്നെന്തിനാണ് ബഹളം എന്ന് ചോദിക്കുന്നവര്‍ക്കാണ് ഹണി റോസ് മറുപടി നല്‍കുന്നത് അവരോടായി ഹണി റോസ് ചോദിക്കുന്നത് വച്ചുകെട്ടിയാല്‍ എന്താണ് പ്രശ്‌നം? എന്നാണ്. ഇനിയിപ്പോള്‍ ഞാന്‍ വച്ചു കെട്ടിയിട്ടാണ് പോകുന്നതെങ്കില്‍ അത് ആരെയാണ് ബാധിക്കുന്നത്. അതൊക്കെ എന്നെ മാത്രം ബാധിക്കുന്നതല്ലേ എന്നും ഹണി റോസ് തുറന്നടിക്കുന്നുണ്ട്.
ഇതൊക്കെ നിങ്ങളുടെ പ്രശ്‌നമാകുന്നത് എങ്ങനെയെന്ന് എനിക്ക് മനസിലാകുന്നില്ല. എന്റെ ശരീരത്തില്‍ ഞാന്‍ നൂറ് ശതമാനവും അഭിമാനിക്കുന്നു. ഇനി എനിക്ക് വെച്ചുകെട്ടാന്‍ തോന്നിയാല്‍ അത് ചെയ്യാനുള്ള അധികാരവും അവകാശവും എനിക്കുണ്ട്. എന്റെ ശരീരത്തിലല്ലേ വേറെ ആരുടേയും ശരീരത്തിലല്ലല്ലോ. ഇതൊന്നും ആരേയും ബോധിപ്പിക്കേണ്ട കാര്യമല്ലെന്നും താരം വ്യക്തമാക്കുന്നു.

കണ്ണടച്ച് ഒന്ന് ചിന്തിച്ചാല്‍ നമുക്ക് മനസിലാകും എന്തൊരു വൃത്തികേടാണിതെന്ന്. ഞാനിത് എങ്ങനെ തെളിയിക്കണമെന്നാണ് നിങ്ങള്‍ പറയുന്നത് എന്നും ഹണി റോസ് ചോദിക്കുന്നുണ്ട്. കെട്ടിയൊരുങ്ങി നടന്നാല്‍ നിങ്ങളെ തെറി വിളിക്കാന്‍ ഞങ്ങള്‍ക്ക് അധികാരമുണ്ടെന്നത് ഭയങ്കര ഫ്രസേ്ട്രറ്റഡ് ആയ കുറച്ച് ആളുകള്‍ ഉണ്ടാക്കിയെടുക്കുന്ന ചിന്താഗതിയാണ് എന്നും ഹണി റോസ് അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ അങ്ങനെ യാതൊരു അധികാരവും നിങ്ങള്‍ക്കില്ല. അതിനെതിരെ ശക്തമായ നിയമമുണ്ട്. ആ നിയമം അതിന്റെ ജോലി ചെയ്യുമെന്നും താരം പറയുന്നു.
മാന്യമായി പെരുമാറുക. സമൂഹത്തില്‍ എങ്ങനെ പെരുമാറണം എന്നത് അടിസ്ഥാനമായ കാര്യമാണ്. വേറെ ഒരാളെ ഉപദ്രവിക്കാന്‍ പോകാത്തിടത്തോളം കാലം എന്റെ ശരീരം എന്റെ സ്വാതന്ത്ര്യം തന്നെയാണ് എന്നാണ് സോഷ്യല്‍ മീഡിയയിലെ വിമര്‍ശകരോടായി ഹണി റോസിന് പറയാനുള്ളത്.


Click it and Unblock the Notifications











