ഹണി റോസ് ശരീരം പ്രദര്‍ശിപ്പിക്കുന്നതാണോ? കമന്റുകള്‍ക്ക് വായടപ്പിക്കുന്ന മറുപടിയുമായി ഹണി

മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് ഹണി റോസ്. ഒരിടവേളയ്ക്ക് ശേഷം ഹണി റോസ് വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. മോഹന്‍ലാല്‍ നായകനായി എത്തിയ മോണ്‍സ്റ്ററിലൂടെയാണ് ഹണി റോസിന്‍റെ തിരിച്ചുവരവ്. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം എന്നാണ് മോണ്‍സ്റ്ററിനെ വിലയിരുത്തുന്നത്.

സോഷ്യല്‍ മീഡിയയിലും സജീവമാണ് ഹണി റോസ്. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയുടെ നെഗറ്റീവ് കമന്റുകളും ബോഡി ഷെയ്മിംഗുമൊക്കെ നിരന്തരം നേരിടുകയും ചെയ്യുന്നുണ്ട് ഹണി റോസ്. ഇപ്പോഴിതാ തനിക്കെതിരെയുള്ള നെഗറ്റീവ് കമന്റുകളെക്കുറിച്ച് സംസാരിക്കുകയാണ് ഹണി റോസ്.

Honey Rose

ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് ഹണി റോസ് മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

എന്തിനാണ് ഇങ്ങനെയുള്ള വസ്ത്രം ധരിക്കുന്നത്, എന്തിനാണ് ശരീരം പ്രദര്‍ശിപ്പിക്കുന്നത് എന്നൊക്കെ ചോദിക്കുന്നവരോട് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിനാണ് ഹണി റോസ് മറുപടി നല്‍കുന്നത്. ഞാന്‍ എന്ത് ഡ്രസ് ഇട്ടാലും, പര്‍ദ്ദ ഇട്ട് പോയാലും നെഗറ്റീവ് കമന്റുകള്‍ കിട്ടുമെന്നാണ് ഹണി റോസ് പറയുന്നത്. താന്‍ ധരിക്കുന്നത് തനിക്ക് കംഫര്‍ട്ടബിള്‍ ആയ വസ്ത്രമാണെന്നും ഹണി റോസ് പറയുന്നു.

ഓരോ സാഹചര്യത്തിന് അനുസരിച്ചു കൂടിയാണ് വസ്ത്രം ധരിക്കുന്നതെന്നും ഹണി റോസ് പറയുന്നു. തനിക്കോ അവിടെ നില്‍ക്കുന്ന ആളുകള്‍ക്കൊ ഒരു പ്രശ്‌നമുള്ളതായി ഇതുവരെ തോന്നിയിട്ടില്ലെന്നും ഹണി റോസ് പറയുന്നുണ്ട്. പിന്നെ ആര്‍ക്കാണ് പ്രശ്‌നം എന്ന് ചോദിച്ചാല്‍ അത് ഫോണിലുള്ളിലുള്ള വളരെ കുറച്ച് ശതമാനം ആള്‍ക്കാര്‍ക്ക് മാത്രമാണെന്നും ഹണി റോസ് പറയുന്നു. ഇതുവരെ ആരും തന്നോട് വന്ന് മോശമായി സംസാരിച്ചിട്ടില്ലെന്നും ഹണി റോസ് ചൂണ്ടിക്കാണിക്കുന്നുണ്ട്.

നമ്മള്‍ എന്ത് വസ്ത്രം ധരിച്ചാലും മറ്റുള്ളവര്‍ക്ക് എന്താണ് അതിലൊരു പ്രശ്‌നമെന്ന് ചോദിക്കുന്ന ഹണി റോസ് വസ്ത്രം ധരിക്കുന്നത് ആളുകളുടെ സ്വാതന്ത്ര്യമാണെന്ന് കൂടി കൂട്ടിച്ചേര്‍ക്കുന്നുണ്ട്. എല്ലാവര്‍ക്കും ഒരു ജീവിതമേയുള്ളൂ, എനിക്ക് ഇങ്ങനെ ചെയ്യണം ഈ വസ്ത്രം ധരിക്കണം എന്ന് തോന്നി ചെയ്യുമ്പോള്‍ അങ്ങനെ ചെയ്യരുതെന്ന് വേറെ ചിലര്‍ പറയുമ്പോള്‍ എങ്ങനെയാണ് ജീവിക്കുക എന്നാണ് ഹണി റോസ് ചോദിക്കുന്നത്.

നമ്മളുടെ ജീവിതത്തില്‍ യാതൊരു ബന്ധവുമില്ലാത്തവര്‍ ചെയ്യരുതെന്ന് പറയുമ്പോള്‍ അവരെ പേടിച്ച് ചെയ്യാതിരിക്കുമ്പോള്‍ നമ്മളുടെ ജീവിതത്തില്‍ എന്ത് ഗുമ്മാണുള്ളതെന്നും ഹണി റോസ് ചോദിക്കുന്നുണ്ട്. നെഗറ്റീവ് കമന്റുകള്‍ വളരെയധികം ബാധിക്കുന്ന വ്യക്തിയാണ് താനെന്നും എന്നാല്‍ അനുഭവങ്ങളിലൂടെയാണ് താന്‍ ഇപ്പോഴത്തേത് പോലെയായതെന്നും ഹണി റോസ് പറയുന്നത്.

Honey Rose

താന്‍ മാത്രമല്ല ഒട്ടുമിക്ക മലയാളികളും പല തരത്തിലായി അനുഭവിക്കുന്ന ഒന്നാണ് ബോഡി ഷെയ്മിംഗ് എന്നാണ് ഹണി റോസ് പറയുന്നത്. ചങ്ക്‌സ് എന്ന സിനിമയുടെ വിജയത്തിന് പിന്നാലെ തേടിയാണ് ഹണി റോസിനെ തേടി കൂടുതല്‍ സിനിമകളെത്തുന്നത്. എന്നാല്‍ തനിക്ക് ചില സിനിമകള്‍ വേണ്ടെന്ന് വെക്കേണ്ടി വന്നിട്ടുണ്ടെന്നുമാണ് ഹണി റോസ് പറയുന്നത്.

വീട്ടുകാരോട് ചോദിച്ചാണ് സിനിമ തിരഞ്ഞെടുക്കുന്നത്. അവര്‍ വേണ്ടെന്ന് പറഞ്ഞതിനാല്‍ ഒഴിവാക്കിയ സിനിമകളുണ്ടെന്നും ഹണി റോസ് പറയുന്നുണ്ട്. തനിക്ക് ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ വന്നത് ചങ്ക്‌സ് എന്ന സിനിമയ്ക്ക് ശേഷമാണെന്നാണ് ഹണി റോസ് പറയുന്നത്. ആ സമയത്ത് അതില്‍ ഗ്ലാമറായിരുന്നുവെന്ന് പറഞ്ഞ് നെഗറ്റീവുകളും വന്നിരുന്നു. അത് കുറച്ച് ബാധിച്ചിരുന്നുവെന്നും അതിനാല്‍ കുറച്ചുകൂടി ശ്രദ്ധിച്ച് ചെയ്യാമെന്ന് തീരുമാനിക്കുകയും അങ്ങനെ കുറേ സിനിമകള്‍ ഒഴിവാക്കിയിട്ടുണ്ടെന്നും ഹണി റോസ് പറയുന്നുണ്ട്.

Read more about: honey rose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X