ആദ്യ ഷെഡ്യൂളില്‍ നന്നായിരുന്നു, പിന്നെ സ്വഭാവം മാറി; സംവിധായകന്‍ മോശമായി പെരുമാറിയെന്ന് ഹണി റോസ്

മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് ഹണി റോസ്. വിനയന്‍ സംവിധാനം ചെയ്യുന്ന ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെ അരങ്ങേറിയ നടി ഇന്ന് മലയാളത്തിലും മറ്റ് ഭാഷകളിലുമെല്ലാം നിറ സാന്നിധ്യമാണ്. തന്റെ കരിയറിന്റെ തുടക്കകാലത്ത് നേരിട്ട ദുരനുഭവം പങ്കുവച്ചിരിക്കുകയാണ് ഹണി റോസ് ഇപ്പോള്‍. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഹണി റോസ്.

അന്നത്തെ ആ ഷോക്കില്‍ നിന്ന് മുകതായാകാന്‍ താന്‍ കുറേ സമയമെടുത്തെന്നും തന്റെ ആത്മവിശ്വാസത്തെയൊക്കെ അത് ബാധിച്ചെന്നുമാണ് ഹണി റോസ് പറയുന്നത്. സംവിധായകനില്‍ നിന്നുമുണ്ടായ മോശം അനുഭവവാണ് ഹണി പങ്കുവച്ചിരിക്കുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

പെരുമാറ്റത്തില്‍ കുറച്ച് മാറ്റങ്ങള്‍

' സിനിമയുടെ തുടക്കകാലത്തായിരുന്നു ആ സംഭവം. ആ സിനിമയുടെ ആദ്യത്തെ ഷെഡ്യൂള്‍ 15 ദിവസമായിരുന്നു. അത് ഭയങ്കര രസമായിട്ട് പോയി. ഒരു പ്രശ്നവുമില്ല. ഒരു ബുദ്ധിമുട്ടുമില്ല. എല്ലാവരുമായിട്ട് ഹാപ്പിയായി ഒരുമിച്ച് വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞു. എന്നാല്‍ സെക്കന്റ് ഷെഡ്യൂള്‍ ആയപ്പോഴേക്കും ഇദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ കുറച്ച് മാറ്റങ്ങള്‍ വന്നു'' എന്നാണ് ഹണി റോസ് പറയുന്നത്.

അദ്ദേഹം മെസ്സേജുകള്‍ അയക്കും. എന്തെങ്കിലുമൊക്കെ കാര്യങ്ങള്‍ പറഞ്ഞിട്ടുള്ള മെസ്സേജുകള്‍ ആയിരിക്കും അയക്കുകയെന്നാണ് ഹണി പറയുന്നത്. അപ്പോള്‍ അതിന് മറുപടി കൊടുക്കില്ല. അതിന്റെ ആവശ്യം ഇല്ല എന്നതുകൊണ്ടാണ് മറുപടി കൊടുക്കാത്തത്. എന്നാല്‍ അതിന് ശേഷം പിറ്റേ ദിവസം സെറ്റില്‍ വന്നാല്‍ അദ്ദേഹത്തില്‍ നിന്നുമുള്ള പ്രതികരണം ഭയങ്കരമായിരിക്കുമെന്നും ഹണി ഓര്‍ക്കുന്നുണ്ട്.

തിരിഞ്ഞു നോക്കുക പോലുമില്ല


ഭയങ്കരമായിട്ട് ചീത്ത വിളിക്കുക പോലുള്ള കാര്യങ്ങള്‍ ആയിരുന്നു ചെയ്തിരുന്നത്. നമ്മള്‍ ഇത് അറിയുന്നില്ല. നമ്മള്‍ സാധാരണ പറയുന്നതുപോലെ ഗുഡ് മോണിങ് സാര്‍ എന്ന് പറഞ്ഞാല്‍ തിരിച്ചുപറയില്ലായിരുന്നുവെന്നും ഹണി പറയുന്നത്. നമ്മള്‍ അവിടെ നില്‍ക്കുന്നതായിട്ടേ പരിഗണിക്കില്ല. കേള്‍ക്കാഞ്ഞിട്ടായിരിക്കുമെന്ന് കരുതി ഒന്ന് രണ്ട് തവണ കൂടി നമ്മള്‍ പറയും. യൂണിറ്റെല്ലാം ഇത് നോക്കി നില്‍ക്കുകയാണ്. പക്ഷെ അദ്ദേഹം പുള്ളി തിരിഞ്ഞു നോക്കുക പോലുമില്ലായിരുന്നുവെന്നും ഹണി പറയുന്നു.

എന്തെങ്കിലും ചെറിയ ചെറിയ തെറ്റുകള്‍ക്ക് പോലും ഭയങ്കരമായിട്ട് ഒച്ചയിടുകയും ചീത്തപറയുകയും ചെയ്യുമായിരുന്നുവെന്നും ഹണി പറയുന്നു. നിരവധി പേര്‍ക്ക് മുന്നില്‍ വച്ചാണ് ഇതൊക്കെ ചെയ്യുന്നതെന്ന് ഹണി ചൂണ്ടിക്കാണിക്കുന്നുണ്ട്. സിനിമയില്‍ പുതിയൊരു വ്യക്തിയായിരുന്നുവെന്നും പരിചയമില്ലാത്ത സമയമായിരുന്നുവെന്നും ആ സമയത്തായിരുന്നു ഈ സംഭവങ്ങളെന്നും ഹണി പറയുന്നുണ്ട്.

പ്രണയം പോലെ

ഇതോടെ ഞങ്ങള്‍ സിനിമയുടെ പ്രൊഡ്യൂസറുടെ അടുത്തൊക്കെ പരാതി പറഞ്ഞു. പക്ഷേ അദ്ദേഹത്തിന് ഒന്നും ചെയ്യാന്‍ പറ്റില്ല. ഈ രീതി എന്റെ അടുത്ത് മാത്രമാണ്. ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട് അത് പുള്ളി ഒരു പ്രണയം പോലെയങ്ങ് മാറ്റി. ബിഹേവിയര്‍ അങ്ങനെ മാറി. നമ്മള്‍ വേറെ ഒരാളുടെ അടുത്ത് സംസാരിച്ചാല്‍ ഇദ്ദേഹത്തിന് പ്രശ്നമാകും. അപ്പോഴേക്കും ആളെ വിട്ടിട്ട് എന്തിനാണ് അങ്ങനെ സംസാരിക്കുന്നത് എന്നൊക്കെ ചോദിക്കുമായിരുന്നുവെന്നും ഹണി പറയുന്നു.

തനിക്കത് വല്ലാത്തൊരു അനുഭവമായിരുന്നുവെന്നാണ് ഹണി പറയുന്നത്. ആ സമയത്ത് അച്ഛനും അമ്മയും കൂടെയുണ്ടായിരുന്നുവെങ്കിലും എന്തെങ്കിലും ചെയ്യാനുള്ള അറിവുണ്ടായിരുന്നില്ല അന്നെന്നാണ് താരം പറയുന്നത്. അതേസമയം അസോസിയേഷന്‍ വഴി പോകാനുള്ള ധൈര്യമൊന്നും അന്ന് കാണിച്ചില്ലെന്നും താരം പറയുന്നു. ആ സിനിമ വിജയിച്ചില്ലെന്നും ഹണി ചൂണ്ടിക്കാണിക്കുന്നുണ്ട്.

പിന്നീട് ഇതുവരെ താന്‍ കണ്ടിട്ടില്ല

ആ സംവിധായകനെ പിന്നീട് ഇതുവരെ താന്‍ കണ്ടിട്ടില്ലെന്നാണ് ഹണി റോസ് പറയുന്നത്. അയാളെ കുറിച്ച് പിന്നെ ഒരറിവുമില്ലെന്നും താരം പറയുന്നു. പക്ഷേ അതില്‍ നിന്നും മുക്തയാകാന്‍ ഞാന്‍ കുറേ സമയമെടുത്തു. എന്റെ കോണ്‍ഫിഡന്‍സിനെയൊക്കെ അത് മോശമായി ബാധിച്ചുവെന്നും ഹണി റോസ് പറയുന്നു.

തനിക്ക് അന്ന് സിനിമയില്‍ അങ്ങനെ സൗഹൃദമൊന്നുമില്ലായിരുന്നുവെന്നും ഹണി പറയുന്നുണ്ട്. അന്നും ഇന്നും അത്ര വലിയ സൗഹൃദങ്ങള്‍ സിനിമയില്‍ ഇല്ല. പക്ഷേ ഇന്നാണെങ്കില്‍ ഒരു രീതിയിലും അങ്ങനെയൊരാള്‍ എന്നെ ട്രീറ്റ് ചെയ്യില്ലെന്ന് ഹണി റോസ് ഉറപ്പിച്ചു പറയുന്നുണ്ട്.

Read more about: honey rose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X