ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല, കമന്റുകള്‍ തളര്‍ത്തി; മോഹന്‍ലാലുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഹണി റോസ്
മലയാള സിനിമയിലെ മിന്നും താരമാണ് ഹണി റോസ്. ഒരിടവേളയ്ക്ക് ശേഷം മോണ്‍സ്റ്ററിലൂടെ തിരികെ വന്ന ഹണി റോസ് ഇപ്പോള്‍ മലയാളത്തിന് പുറമെ തെലുങ്കിലും സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. സിനിമയ്ക്ക് പുറമെ സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ഹണി റോസ്. താരം പങ്കുവെക്കുന്ന ഫോട്ടോഷൂട്ടുകളും വീഡിയോകളുമൊക്കെ വൈറലായി മാറാറുണ്ട്.
ഉദ്ഘാടന വേദികളെ ഇളക്കി മറിക്കുന്ന താരം കൂടിയാണ് ഹണി റോസ്. അതേസമയം സോഷ്യല്‍ മീഡിയയില്‍ നിന്നും നിരന്തരം ബോഡി ഷെയ്മിംഗും വിമര്‍ശനങ്ങളുമൊക്കെ ഹണി റോസ് നേരിടുന്നുണ്ട്. ഒരിക്കല്‍ ഹണി റോസ് മോഹന്‍ലാലിനെക്കുറിച്ച് പറയാത്ത കാര്യം വാര്‍ത്തയായി പ്രചരിച്ചിരുന്നു. ഇതേക്കുറിച്ചുള്ള ഹണി റോസിന്റെ പ്രതികരണം ശ്രദ്ധ നേടുകയാണ്.

കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഹണി റോസ് മോഹന്‍ലാലുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് സംസാരിച്ചത്. അവതാരകനായ അഖില്‍ മാരാര്‍ മോഹന്‍ലാല്‍ എന്തായിരുന്നു പറഞ്ഞതെന്ന് ചോദിച്ചപ്പോഴാണ് ഹണി റോസ് മനസ് തുറന്നത്.
ഞാന്‍ പറഞ്ഞൊരു പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ വരുമ്പോള്‍ ഒന്നെങ്കില്‍ ഞാന്‍ പറഞ്ഞതാകണം, അല്ലെങ്കിലും ക്രിയേറ്റ് ചെയ്തത് ആകണം. അതിനൊരു പര്‍പ്പസ് ഉണ്ടാകണം. നമ്മള്‍ പറയാത്തൊരു പ്രസ്താവന, നമ്മള്‍ പറഞ്ഞുവെന്ന തരത്തില്‍ എവിടെ വന്നാലും അതിന് ജെനുവിനായൊരു ഉദ്ദേശമല്ല ഉള്ളത്. അവര്‍ ഉപയോഗിച്ച ഫോട്ടോസൊക്കെ കാണുമ്പോള്‍ അറിയാം. എന്റെ ജീവിതത്തില്‍ വര്‍ഷങ്ങളായി ഒരു കൈത്താങ്ങായി അദ്ദേഹം ഉണ്ടെന്നാണ് കൊടുത്തിരിക്കുന്നത്. അങ്ങനെയല്ലെന്നാണ് ഹണി റോസ് പറയുന്നത്.
അത് ശരിയായിട്ടുള്ള കാര്യമല്ല. അങ്ങനൊരു പ്രസ്താവന എന്റെ ഭാഗത്തു നിന്നും വന്നിട്ടില്ല. ഇത് വീണ്ടും പലയിടത്തും പ്രത്യേക്ഷപ്പെടാന്‍ തുടങ്ങിയപ്പോള്‍ സ്വാഭാവികമായും ഞാനിത് പറഞ്ഞതായി ഒത്തിരി പേര്‍ വിശ്വസിക്കും. അത് അങ്ങനെയല്ലെന്ന് തെളിയിക്കണമെങ്കില്‍ പരാതിയൊക്കെയായി പുറകെ പോകേണ്ടി വരും. എനിക്ക് മാനസികമായി ബുദ്ധിമുട്ടായി. എനിക്ക് പലരും അയച്ചു തരുന്നുണ്ട്. അതുപോലെ തന്നെ ലാല്‍ സാറിനും അയച്ചു കൊടുക്കുന്നുണ്ടാകും. അദ്ദേഹം അത് കാണുമ്പോള്‍ അയ്യേ ഈ കുട്ടിയെന്താ ഇങ്ങനെ പറഞ്ഞതെന്ന് ചിന്തിച്ചേക്കാമെന്നും ഹണി റോസ് പറയുന്നു.
അത് വേണ്ട. അതിനാല്‍ ഞാന്‍ സ്‌ക്രീന്‍ ഷോട്ട് എടുത്ത് അദ്ദേഹത്തിന് അയച്ചു കൊടുത്തു. വിട്ടു കളയാനാണ് അദ്ദേഹം പറഞ്ഞത്. അവരൊക്കെ ഓരോ ദിവസവും ഇങ്ങനെയുള്ള പല ഫേക്ക് സാധനങ്ങള്‍ കാണുന്നവരും അതിനെയൊന്നും മനസിലേക്ക് എടുക്കാതെ വിട്ടു കളയുന്നവരാണ്. അതങ്ങ് വിട്ടേക്കൂവെന്ന് പറഞ്ഞുവെന്നാണ് ഹണി പറയുന്നത്.

ഞാനൊരു ഫോട്ടോയിട്ടാല്‍ അതിന് താഴെ വരുന്ന കമന്റുകള്‍ എത്രത്തോളം മോശമാണ്. ഒരു സമൂഹം മൊത്തം അങ്ങനെയാണെന്നല്ല, സമൂഹത്തിലെ കുറച്ച് പേര്‍. സോഷ്യല്‍ മീഡിയ മനോഹരമായി ഉപയോഗിക്കുന്ന ആളുകളുണ്ട്. അവര്‍ പോസിറ്റീവ് എനര്‍ജിയാണ് ഉണ്ടാക്കുന്നത്. ഇത് ഒരു പോസ്റ്റിട്ടാല്‍ അതിന് താഴെ വന്ന് അയ്യേ അങ്ങനല്ലേ ഇങ്ങനല്ലേ എന്ന് കമന്റിടും. എന്താണ് അങ്ങനെയുള്ള ആളുകളെ പറയുക എന്ന് അറിയില്ലെന്നും താരം പറയുന്നു.
തെലുങ്ക് ചിത്രം വീര സിംഹ റെഡ്ഡിയാണ് ഹണിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ബാലയ്യയായിരുന്നു ചിത്രത്തിലെ നായകന്‍. മലയാളത്തില്‍ ഹണിയുടേതായി അവസാനം പുറത്തിറങ്ങിയ സിനിമ മോണ്‍സ്റ്റര്‍ ആണ്. ഹണി റോസിന്റെ പുതിയ സിനിമ റേച്ചല്‍ ആണ്. ഹണി റോസ് ടൈറ്റില്‍ റോളിലെത്തുന്ന ചിത്രമാണിത്.


Click it and Unblock the Notifications