Don't Miss!
- Sports
IPL 2022: ഡിസിയെ തോല്‍പ്പിച്ചത് ടിം ഡേവിഡല്ല, റിഷഭ് പന്താണ് വില്ലന്‍!
- News
88-ാം ബൂത്തിലെ ക്രമനമ്പര്‍ 920 ഷൈജു ദാമോദരന്‍ ആണെങ്കില്‍ വോട്ട് അരിവാള്‍ ചുറ്റികക്ക്: ഷൈജു ദാമോദരന്‍
- Finance
കരടിയെ കാളകള്‍ പൂട്ടിയോ? അതോ വിപണിയില്‍ 'അയ്യപ്പനും കോശിയും' കളി തുടരുമോ! അടുത്തയാഴ്ച എങ്ങനെ?
- Travel
ഹൗസ്ബോട്ട്, ഓഫ്റോഡ് യാത്ര, ക്യാംപ് ഫയര്‍!! കെഎസ്ആര്‍ടിസിയുടെ ഈ യാത്ര പൊളിക്കും!!
- Lifestyle
വേനലെങ്കിലും മഴയെങ്കിലും തയ്യാറാക്കാം വീട്ടില്‍ മോയ്സ്ചുറൈസര്‍
- Technology
എസ്ബിഐ ഇന്റർനെറ്റ് ബാങ്കിങ് പാസ്വേഡ് റീസെറ്റ് ചെയ്യുന്നതെങ്ങനെ
- Automobiles
വരാനിരിക്കുന്ന Royal Enfield Scram 450 -ൽ പ്രതീക്ഷിക്കുന്ന 5 പ്രധാന ഹൈലൈറ്റുകൾ
പര്‍ദ്ദയിട്ട് ലുലുമാളില്‍ പോയപ്പോള്‍ ഒരാള്‍ വന്നു അസലാമു അലൈക്കും പറഞ്ഞു, എന്റെ മറുപടി അതായിരുന്നു
താരങ്ങളെ സംബന്ധിച്ച് പലപ്പോഴും സ്വകാര്യതയും വ്യക്തിജീവിതവുമൊക്കെ അന്യമായിരിക്കും. സോഷ്യല്‍ മീഡിയ ഇത്രത്തോളം സജീവമായ കാലത്ത് പ്രത്യേകിച്ചും. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങള്‍ എന്തു ചെയ്യുകയാണെന്ന് അറിയാനുള്ള ആകാംഷയും മറ്റും കാരണം സദാ മാധ്യമങ്ങളുടേയും സോഷ്യല്‍ മീഡിയയുടേയും കണ്ണുകള്‍ താരങ്ങള്‍ക്ക് പിന്നാലെയുണ്ടാകും. അതുകൊണ്ട് തന്നെ മറ്റ് ബന്ധനങ്ങളൊന്നുമില്ലാതെ പുറത്തിറങ്ങണമെങ്കില്‍ പലപ്പോഴും താരങ്ങള്‍ ഒളിച്ചും വേഷം മാറിയുമൊക്കേ പോകേണ്ടി വരും.
സ്റ്റൈലൻ ലുക്കിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട മേരി, നടിയുടെ പുതിയ ലുക്ക് കാണാം
ഇപ്പോഴിതാ അത്തരത്തിലൊരു അനുഭവം പങ്കുവച്ചിരിക്കുകയാണ് നടി ഹണി റോസ്. ഷോപ്പിംഗ് വളരെ ഇഷ്ടമുള്ള ഹണി റോസ് ആരും ശ്രദ്ധിക്കാതിരിക്കാന്‍ പര്‍ദ്ദയിട്ട് ലുലു മാളില്‍ പോയ കഥയാണ് പങ്കുവച്ചിരിക്കുന്നത്. ബിഹൈന്‍ഡ് വുഡ്സ് ഐസിന് നല്കിയ അഭിമുഖത്തിലാണ് ഹണി റോസ് മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

താന്‍ ലുലുവില്‍ സ്ഥിരം കറങ്ങുന്ന ആളാണെന്നും ഷോപ്പിങ് ഭയങ്കര ഇഷ്ടമാണെന്നുമാണ് ഹണി റോസ് പറയുന്നത്. എന്നാല്‍ താരമായതിനാല്‍ തന്നെ ആളുകള്‍ തിരിച്ചറിയും. ഇതില്‍ നിന്നും രക്ഷപ്പെടാന്‍ ഹണിയുടെ പക്കലൊരു പൊടി ടെക്നിക്കുണ്ട്. പര്‍ദ്ദയൊക്കെ ഇട്ടാണ് ഞാന്‍ പോകാറ്. അങ്ങനെ ആദ്യമായിട്ട് ഞാന്‍ ലുലുവില്‍ പര്‍ദ്ദയിട്ട് നടക്കുകയാണ്. അച്ഛനും അമ്മയും വേറെ എവിടെയോ ഷോപ്പ് ചെയ്യുന്നു. ഞാനിപ്പോള്‍ വരാമെന്ന് പറഞ്ഞ് ഇങ്ങനെ നടക്കുകയാണ്.പര്‍ദ്ദയിട്ട് നടക്കുമ്പോള്‍ ഒരു ഒതുക്കം വേണം. നമ്മള് പിന്നെ അങ്ങനെയല്ല. ആരും നമ്മളെ ശ്രദ്ധിക്കുകയൊന്നുമില്ല.
നമുക്ക് എല്ലാവരേയും നോക്കി നടക്കുകയും ചെയ്യാം. ഹണി പറയുന്നു.
പിന്നാലെയാണ് രസകരമായ സംഭവം നടക്കുന്നത്.
ഒരു മനുഷ്യന് അടുത്ത് വന്നിട്ട് അസ്സലാമു അലൈക്കും എന്ന് പറഞ്ഞു. തിരിച്ച് എന്തുപറയുമെന്നറിയാതെ ഞെട്ടിയ ഞാന്‍ കൈകൂപ്പി താങ്ക് യൂ എന്ന് തിരിച്ചുപറഞ്ഞു. പിന്നെ എങ്ങനെയോ അവിടെ നിന്നും ഓടി. ഇങ്ങനെ ആരെങ്കിലും അടുത്ത് വന്ന് പറയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അതുകൊണ്ട് തന്നെ തിരിച്ച് എന്താണ് പറയേണ്ടതെന്നും പെട്ടെന്ന് കിട്ടിയില്ലെന്നുമാണ് ഹണി പറയുന്നത്. ഇപ്പോള്‍ ആ കാര്യമൊക്കെ മനസിലായെന്നും ചിരിച്ചു കൊണ്ട് ഹണി റോസ് പറയുന്നുണ്ട്..
മണിക്കുട്ടനൊപ്പം ബോയ്ഫ്രണ്ടിലൂടെയാണ് ഹണി റോസ് അരങ്ങേറുന്നത്. പിന്നീട് മലയാളത്തിലും തമിഴഇലും തെലുങ്കിലും കന്നഡിയിലുമൊക്കെ താരമായി മാറുകയായിരുന്നു. ട്രിവാന്‍ഡ്രം ലോഡ്ജിലൂടെയാണ് കരിയറില്‍ വലിയൊരു മാറ്റമുണ്ട്. ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിലെ സൂപ്പര്‍ താരങ്ങളുടെ നായികയായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. റിംഗ് മാസ്റ്റര്‍, കനല്, ചങ്ക്സ്, തുടങ്ങിയ ഹിറ്റുകളിലെ നായികയാണ്. മോഹന്‍ലാല്‍ ചിത്രങ്ങളാണ് ഇട്ടിമാണി, ബിഗ് ബ്രദര്‍ എന്നിവയിലാണ് അവസാനമായി ഹണി റോസിനെ കണ്ടത്. പട്ടാംപൂച്ചി വരാല്, അക്വോറിയം തുടങ്ങിയ സിനിമകളാണ് ഇനി പുറത്തിറങ്ങാനുള്ളത്.
ഹണി റോസ് ഒരു കോസ്റ്റിയൂം ഇട്ടുകഴിഞ്ഞാല്‍ അത് ട്രെന്റിങ് ആണല്ലോ എന്താണ് അതിന്റെ രഹസ്യം എന്ന ചോദ്യത്തിനും താരം അഭിമുഖത്തില്‍ മറുപടി നല്‍കുന്നുണ്ട്. തനിക്ക് കോസ്റ്റിയൂമുകള്‍ ഭയങ്കര ഇഷ്ടമാണെന്നും അതിന് വേണ്ടിയാണ് താന്‍ തന്റെ പൈസയും സമയവുമൊക്കെ ചിലവഴിക്കുന്നത് എന്നുമായിരുന്നു താരം പറഞ്ഞത്. കടയില്‍ ചെന്നാല്‍ ആ കടയിലുള്ള സാധനം മുഴുവന്‍ എടുത്ത് നോക്കും. ചിലപ്പോള്‍ ഒരെണ്ണമായിരിക്കും എടുക്കുക. ചിലപ്പോള്‍ എടുത്തില്ലെന്നും വരും. പക്ഷേ അതൊന്നും കുഴപ്പമില്ല. ആക്സസറീസൊന്നും എനിക്ക് ഇഷ്ടമല്ല. പക്ഷേ കോസ്റ്റിയൂമിനോട് ഭയങ്കര ഭ്രാന്താണെന്നാണ് ഹണി പറയുന്നത്.
അതേസമയം സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ഹണി റോസ്. താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഈയ്യടുത്ത് താരം സംരംഭകയായും മാറിയിരുന്നു. നിരവധി സിനിമകളാണ് താരത്തിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്.