അഭിനയിക്കാൻ തുടങ്ങിയ കാലം മുതൽ ഉദ്ഘാടത്തിന് പോവാറുണ്ട്; അന്ന് ഇത്രയും ജനപ്രവാഹം ഉണ്ടാവാറില്ല

ഇനാ​ഗുറേഷൻ ക്വീൻ എന്ന് വിളിക്കാവുന്ന ഹണി റോസ്, സോഷ്യൽ മീഡിയയുടെ എക്കാലത്തേയും ചർച്ചാ വിഷയമാവുന്ന താരം. സിനിമയിൽ നിറ സാന്നിധ്യമായതിലും കൂടുതൽ ഉദ്ഘാടനങ്ങൾ ചെയ്ത് പേരെടുത്ത ഹണി റോസിന് നിരവധി സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. വസ്ത്ര ധാരണത്തെ കുറിച്ചും അശ്ലീല രീതിയിലുള്ള കമന്റുകളും ഹണി റോസിനെ തളർത്തിയില്ല. പിന്നെയും മുന്നോട്ട് കുതിച്ചുയർന്നു കൊണ്ടിരിക്കുന്നു.

കഥാമൂല്യമുള്ള സിനിമകളിലും തന്റേതായൊരു ഇടം നേടാൻ ഹണിക്ക് സാധിക്കാറുണ്ട്. റാണി ദി റിയൽ സ്റ്റോറി എന്ന ചിത്രത്തിലെ നിമ്മി എന്ന കഥാപാത്രം സ്ക്രീൻ സ്പെയ്സ് കുറവായിരുന്നെങ്കിലും ശക്തമായ വേഷമായിരുന്നു ലഭിച്ചത്. സിനിമക്കൊപ്പം തന്നെ ഹണിയെ പോപുലർ ആക്കിയത് ഉദ്ഘാടന വീഡിയോകൾ ആണ്. എന്നാൽ മുൻപും ഉദ്ഘാടനങ്ങൾ ചെയ്തിട്ടുണ്ടെന്നും തുടക്കകാലത്ത് ഇപ്പോഴത്തെ പോലെ ആളുകളുടെ തിരക്ക് ഒന്നും ഉണ്ടായിട്ടില്ലെന്നും ഹണി റോസ് പറഞ്ഞു.

Honey Rose

"സിനിമയിൽ ഒരുപാട് ആക്ടീവ് ആയിരിക്കുന്ന സമയത്ത് ഒരു സ്ഥലത്ത് ഉദ്ഘാടനത്തിന് പോകുമ്പോൾ തീർച്ചയായും നല്ല തിരക്ക് ഉണ്ടാവും. എന്നാൽ നമ്മൾ കുറച്ച് അധികം വലിയ ​ഗ്യാപ് ഉണ്ടാവുമ്പോൾ സ്വീകാര്യത കുറയും. അന്നൊന്നും എന്റെ ഉദ്ഘാനത്തിന് അധികം ആളുകൾ ഉണ്ടായിരുന്നില്ല. കാരണം എന്നെ പലർക്കും അറിയില്ലായിരുന്നു. എനിക്ക് അത്തരത്തിൽ ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. 17 വർഷത്തിനു മുകളിലായി ഞാൻ സിനിമ ചെയ്യുന്നു. സിനിമ ചെയ്യാൻ തുടങ്ങിയ കാലം മുതൽക്കേ ഞാൻ ഉദ്ഘാടനങ്ങൾ ചെയ്യുന്നുണ്ട്."

"ആ സമയത്ത് സോഷ്യൽ മീഡിയ അത്രക്കും ഉപയോ​ഗം ഇല്ലാത്തതിനാൽ വലിയ രീതിയിൽ ആളുകൾക്ക് അറിയില്ലായിരുന്നു. പക്ഷേ ഇപ്പോൾ അങ്ങനെയല്ല. ശരിക്കും പറഞ്ഞാൽ ലുലുവിൽ ഒരു ഫങ്ഷൻ ചെയ്തതിനു ശേഷമാണ് ഇത്രയും വലിയ ഹൈപ്പ് കിട്ടാൻ തുടങ്ങിയത്." ഹണി റോസ് പറഞ്ഞു. പൊതുവേ ഹണി റോസിനെ കുറിച്ച് നടക്കുന്ന ചർച്ചകളെല്ലാം ഉദ്ഘാടനത്തെ കുറിച്ചും ഹണിയുടെ രൂപത്തെ കുറിച്ചുമാണ്. എന്നാൽ ഹണി റോസ് ഇത്തരം പ്രശ്നങ്ങളെ കുറിച്ച് കൂടുതൽ മറുപടികൾ നൽകാറില്ല.

Honey Rose

കുറച്ച് നാളുകൾക്ക് മുന്നേ ഹണി റോസിന്റെ ഒരു അഭിമുഖം വൈറലായിരുന്നു. റാ​ഗിം​ഗ് ചെയ്യുന്ന പോലെ കുറച്ച് ചെറുപ്പക്കാർ ചേർന്ന് നിരവധി ചോദ്യങ്ങൾ ചോദിച്ച് ഹണി റോസിനെ അറ്റാക്ക് ചെയ്യുന്നുണ്ട്. ആ അഭിമുഖത്തിന്റെ ഭാ​ഗങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറൽ ആയിരുന്നു. റാ​ഗ് ചെയ്യാൻ ശ്രമിച്ചിട്ടും ഉറച്ച ശബ്ദത്തിൽ തന്നെ അഭിമുഖം തുടരാൻ ഒരു മടിയും കാണിച്ചിരുന്നില്ല ഹണി. എന്നാൽ ഒരു സ്ത്രീയെ ഇത്രക്കും തരം താഴ്ത്തുന്ന രീതിയിൽ ചോദ്യങ്ങൾ ചോദിച്ചെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു.

മറ്റൊരു ആർട്ടിസ്റ്റായിരുന്നെങ്കിൽ ഒരുപക്ഷേ ഇറങ്ങിപ്പോകാൻ സാധ്യത ഉണ്ടായിരുന്നു. അത്രക്കും മോശമായ രീതിയിലായിരുന്നു ചോദ്യങ്ങൾ വന്നത്. ആ അഭിമുഖത്തെ കുറിച്ച് സംസാരിച്ച ബിഹൈൻ്റ് വുഡ്സിലെ പഴയൊരു വീഡിയോ വീണ്ടും ചർച്ചയാവുന്നു. സിനിമാ മേഖലയിൽ പൊതുവേ കാണുന്ന കാര്യമാണ് ഒരു അഭിനേതാവ് തന്റെ രൂപത്തിൽ മാറ്റങ്ങൾ വരുത്തിയാൽ അതിനെ ഒരുകൂട്ടം ആളുകൾ വിമർശിച്ചു കൊണ്ടേയിരിക്കുന്നത്. അതിനു വലിയ ഉദാഹരണം ഹണി റോസ് തന്നെയാണ്. ബോയ് ഫ്രണ്ടിൽ വന്നപ്പോൾ പത്താം ക്ലാസിൽ പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു ഹണി. ഇന്ന് ബ്യൂട്ടി ക്വീൻ ആയി മാറിയിരിക്കുന്നു.

Read more about: honey rose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X