For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മനസിലെപ്പോഴും പേടിയാണ്, ഡോക്ടറേ എനിക്കെന്തെങ്കിലും ഗുളിക തരുമോ എന്ന് ചോദിച്ചിട്ടുണ്ട്: ഹണി റോസ്

  |

  ഒരിടവേളയ്ക്ക് ശേഷം ബോക്‌സ് ഓഫീസലേക്ക് തിരികെ എത്തിയിരിക്കുകയാണ് ഹണി റോസ്. മോഹന്‍ലാല്‍ നായകനായ മോണ്‍സ്റ്റര്‍ എന്ന ചിത്രത്തിലൂടെയാണ് ഹണിയുടെ തിരിച്ചുവരവ്. ചിത്രത്തിലെ ഹണിയുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹണിയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമെന്നാണ് ചിത്രത്തിലെ വേഷത്തെക്കുറിച്ച് പ്രേക്ഷകര്‍ പറയുന്നത്.

  Also Read: 'എന്തായിത്? മട്ടൻ‌ വെന്തിട്ടില്ല, അതിഥിയായി ചെന്ന വീട്ടിൽ മമ്മൂട്ടി വെട്ടിത്തുറന്ന് പറഞ്ഞു; ആകെ പ്രശ്നമായി!'

  മലയാളികള്‍ ഹണി റോസിനെ ആദ്യമായി സ്‌ക്രീനില്‍ കാണുന്നത് വിനയന്‍ ഒരുക്കിയ ബോയ്ഫ്രണ്ട് എന്ന് ചിത്രത്തിലൂടെയായിരുന്നു. പിന്നീട് മലയാളത്തിലും മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലുമെല്ലാം ഹണി റോസ് സാന്നിധ്യം അറിയിച്ചു. മലയാളത്തില്‍ നിരവധി ഹിറ്റുകളിലെ നായികയായി അഭിനയിച്ചിട്ടുണ്ട് ഹണി റോസ്.

  ഇപ്പോഴിതാ തന്റെ ഭയത്തെക്കുറിച്ച് ഹണി റോസ് മനസ് തുറക്കുകയാണ്. മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഹണി റോസ് മനസ് തുറന്നത്. തന്നെ എപ്പോഴും അലട്ടുന്നൊരു ഭയമുണ്ടെന്നാണ് ഹണി റോസ് പറയുന്നത്. എന്നാല്‍ എന്താണ് അതിന്റെ കാരണമെന്ന് വ്യക്തമായി അറിയില്ലെന്നും ഹണി റോസ് പറയുന്നു. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  Also Read: നിങ്ങൾ സ്‌ക്രീനിൽ കാണുന്ന ആളല്ല ശരിക്കും റിമി ടോമി!, വീട്ടിൽ മറ്റൊരാളാണ്; മുക്ത പറഞ്ഞത്


  എനിക്ക് എപ്പോഴും ഒരു പേടിയുണ്ട് ഉള്ളില്‍. അതെന്തിനാണെന്ന് ചോദിച്ചാല്‍ എനിക്കും അറിയില്ല. ഉള്ളിന്റെ ഉള്ളിലുള്ളതായിരിക്കാം. ഒരു സംഭവം നടക്കുമ്പോള്‍ നമ്മള്‍ പറയും നിങ്ങള്‍ ഇങ്ങനെ ഇരുന്നാല്‍ പോരാ, ബോള്‍ഡായിരിക്കണം, നിങ്ങളൊരു സ്ത്രീയല്ലേ എന്നൊക്കെ. പക്ഷെ അവരുടെ ജീവിത സാഹചര്യം നമ്മള്‍ അറിയുന്നില്ല. അവരുടെ മാനസികാവസ്ഥ നമ്മള്‍ അറിയുന്നില്ല. അവര്‍ അത്ര ധൈര്യമുള്ള ഒരാളായിരിക്കണം എന്നില്ല. എനിക്ക് ഭയങ്കര ധൈര്യമാണെന്ന് പറയുന്നത് ഇഷ്ടമുള്ളയാളാണ് ഞാന്‍. പക്ഷെ എനിക്ക് ധൈര്യമൊന്നുമില്ല. അങ്ങനെയുള്ള ഒരാളല്ല.


  ഓരോ ദിവസവും സ്വയം പഠിപ്പിച്ചാണ് മുന്നോട്ട് പോകുന്നത്. എന്നെക്കൊണ്ട് പറ്റും, എനിക്ക് ധൈര്യമുണ്ടെന്ന് സ്വയം പറഞ്ഞ് പഠിപ്പിച്ചാണ് പോകുന്നത്. എന്നെ സംബന്ധിച്ച് അങ്ങനെയേ പറ്റൂ. ഞാന്‍ അങ്ങനെയൊരാളാണ്. ഞാന്‍ ഭയങ്കര ധൈര്യശാലിയല്ല. ധൈര്യം ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്. ഒരു പേടി എല്ലായിപ്പോഴുമുണ്ട്. വര്‍ക്ക് കമ്മിറ്റ് ചെയ്യുന്നതിന്റെ കാര്യത്തിലാണെങ്കില്‍ പോലും. ഞാനിത് നന്നായി ചെയ്യുമോ, അല്ലെങ്കില്‍ മോശമാകുമോ എന്നൊക്കെ.

  അടുത്തിടെ എനിക്ക് ഭയങ്കര പേടിയുള്ളത് വിമാനത്തില്‍ കയറാനാണ്. ദൈവമേ ഇത് പൊട്ടിത്തെറിച്ച് താഴേക്ക് വീഴല്ലേ എന്ന് പ്രാര്‍ത്ഥിക്കും. നേരത്തെ ആ പേടിയുണ്ടായിരുന്നില്ല. ഈയ്യടുത്ത് ആരംഭിച്ചതാണ്. ഞാന്‍ ഡോക്ടറെ വിളിച്ച് ഡോക്ടറേ എനിക്കെന്തെങ്കിലും മരുന്ന് തരൂ, എന്നെക്കൊണ്ട് പറ്റുന്നില്ലെന്ന് പറഞ്ഞിട്ടുണ്ട്. എനിക്ക് ഒരു പ്രശ്‌നവും തോന്നിയിരുന്നില്ല. ഈയ്യടുത്ത് ഒരു തവണ യാത്ര ചെയ്തപ്പോള്‍ ഭയങ്കര ടര്‍ബുലന്‍സ് ആയിരുന്നു. അതായിരിക്കണം കാരണം. വേറെ എങ്ങനെ ചത്താലും വിമാനത്തില്‍ വച്ച് ചാകണ്ട. ബോഡിയെങ്കിലും തിരിച്ച് കിട്ടണമെന്നും ഹണി റോസ് പറയുന്നു.

  അതേസമയം തനിക്ക് നേരിടേണ്ടി വരുന്ന ബോഡി ഷെയ്മിംഗിനെക്കുറിച്ചും ഹണി റോസ് മനസ് തുറക്കുന്നുണ്ട്. ബോഡി ഷെയ്മിംഗിന്റെ ഭയാനകമായ വേര്‍ഷനാണ് നടക്കുന്നത്. സര്‍ച്ച് ചെയ്യാറില്ല, താനെ മുന്നിലേക്ക് വരുമല്ലോ ഇതൊക്കെ. ഇതെന്താണ് ഇങ്ങനെ വരുന്നതെന്ന് ചിന്തിച്ചിരുന്നത്. പിന്നെ ഇതിലൊക്കെ എന്ത് ചെയ്യാനാണ്? എന്താണ് തെളിയിക്കേണ്ടത്? ഒന്നും ചെയ്യാനില്ല. ബോഡി ഷെയ്മിംഗിന്റെ എക്സ്ട്രീം ലെവല്‍. എന്താണ് ചെയ്യുക എന്നറിയില്ലെന്നും ഹണി റോസ് പറയുന്നു.

  ട്രിവാന്‍ഡ്രം ലോഡ്ജ് മുതല്‍ ഇത് കേള്‍ക്കുന്നുണ്ട്. പ്രശ്സതമായൊരു ഡയലോഗ് വരെയുണ്ട്. ഈയ്യടുത്ത് ഞാന്‍ ഒരു പാന്റ് യൂസ് ചെയ്യുന്നുവെന്നാണ് പറയുന്നത്. ഈ പാന്റ് എവിടുന്നാണ് എന്നൊക്കെയാണ് ചോദിക്കുന്നത്. എനിക്ക് വളരെ കംഫര്‍ട്ടബിള്‍ ആയൊരു ബ്രാന്റാണത്. അതുകൊണ്ട് യൂസ് ചെയ്യുന്നതാണെന്ന് ഹണി പറയുന്നു.

  English summary
  Honey Rose Reveals The Constant Fear She Is Having And How She Asked For Help
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X