ഇനിയും സഹിക്കാനാകില്ല, മാനസികാരോഗ്യത്തെ ബാധിച്ചു; ഒരു സംഭവമാണ് ഇതിന് കാരണം; ഹണി റോസ് പറയുന്നു

തനിക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഹണി റോസ്. തന്നെ പിന്തുടര്‍ന്ന് പൊതുവേദികളിലും മറ്റും അവഹേളിക്കുന്ന വ്യക്തിയ്ക്ക് സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ കഴിഞ്ഞ ദിവസം ഹണി റോസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. പിന്നാലെ തന്നെക്കുറിച്ച് അശ്ലീല കമന്റുകള്‍ പങ്കുവച്ചവര്‍ക്കെതിരെ താരം പരാതി നല്‍കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ താന്‍ ഇത്തരത്തിലുള്ളൊരു പ്രതികരണത്തിലേക്ക് എത്തിയത് എന്തുകൊണ്ടാണെന്ന് വ്യക്മതാക്കുകയാണ് ഹണി റോസ്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് ഹണി റോസ് മനസ് തുറ്‌നത്. തന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കിയ സംഭവമാണിതെന്നാണ് ഹണി റോസ് പറയുന്നത്.

Honey Rose

''അടുത്ത കാലത്ത് നടന്ന ഒരു സംഭവമാണ് ഇതിന് കാരണം. പല തവണ അത് അവരെ അറിയിച്ചിട്ടും വീണ്ടും എന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രവൃത്തിയാണ് ഒരു വ്യക്തിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. എനിക്ക് മാത്രമല്ല ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നത്. എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും എല്ലാം മാനസിക ബുദ്ധിമുട്ടുണ്ട്.'' ഹണി റോസ് പറയുന്നു.

അതേസമയം തനിക്ക് ബുദ്ധിമുട്ടുണ്ടാകുന്നുവെന്ന കാര്യം ആ വ്യക്തിയേയും സ്ഥാപനത്തേയും അറിയിച്ചിരുന്നുവെന്നും താരം പറയുന്നു. പിന്നീടാണ് സോഷ്യല്‍ മീഡിയയിലൂടെ ജനങ്ങളെ അറിയിക്കാന്‍ തീരുമാനിക്കുന്നത്. എന്നാല്‍ തന്റെ അനുഭവം തുറന്ന് പറഞ്ഞ പോസ്റ്റില്‍ പോലും ഹീനമായ കമന്റുകളാണ് ലഭിച്ചതെന്നാണ് താരം ചൂണ്ടിക്കാണിക്കുന്നത്. ആളുകള്‍ക്ക് എങ്ങനെയാണ് അത്തരം കമന്റുമായി വരാന്‍ ധൈര്യമുണ്ടാകുന്നെതാണ് ഹണി ചോദിക്കുന്നത്.

ഇനിയും ഇത്തരം സംഭവങ്ങള്‍ തനിക്കും മറ്റൊരു സ്ത്രീയ്ക്കും ഉണ്ടാകരുതെന്നും അതിനാലാണ് താന്‍ നിയമപരമായി നീങ്ങാന്‍ തീരുമാനിച്ചതെന്നും ഹണി റോസ് പറയുന്നുണ്ട്. ''ഞാന്‍ അത്രമാത്രം അനുഭവിച്ചുകഴിഞ്ഞു. കേരളത്തില്‍ എന്നെപ്പോലെ സൈബര്‍ ബുള്ളീയിങ് അനുഭവിച്ച വേറൊരു വ്യക്തി ഉണ്ടാകില്ല. എന്റെ മാനസികാരോഗ്യത്തെ വരെ ഇതൊക്കെ ബാധിക്കുന്നുണ്ട്. എല്ലാ സ്ത്രീകള്‍ക്കും വേണ്ടി കൂടിയാണ് ഞാന്‍ നിയമപരമായി നീങ്ങാന്‍ തീരുമാനിച്ചത്.'' ഹണി റോസ് പറയുന്നു.

പത്തിരുപതു വര്‍ഷമായി ഞാന്‍ സിനിമയില്‍ എത്തിയിട്ട്. ആരെയും ബുദ്ധിമുട്ടിക്കാന്‍ ഇഷ്ടപ്പെടാത്ത ഒരാളാണ് ഞാന്‍, ആരോടും മോശമായി പെരുമാറിയിട്ടില്ല. എന്റെ ജോലിയുമായി ആരെയും ബുദ്ധിമുട്ടിക്കാതെ മുന്നോട്ട് പോകുകയാണെന്നും താരം പറയുന്നു. തുടരെ ഇങ്ങനെ എന്നെ മാനസികമായി ബുദ്ധിമുട്ടിക്കുമ്പോള്‍ ഇനിയും ഇത് സഹിക്കേണ്ട കാര്യമില്ല എന്ന് തീരുമാനിച്ചെന്നാണ് താരം പറയുന്നത്.

ഈ പറഞ്ഞ സ്ഥാപന ഉടമ എനിക്കെതിരെ അധിക്ഷേപിക്കുന്ന കമന്റുകള്‍ പറഞ്ഞാല്‍ അയാള്‍ക്കെതിരെയും നിയമപരമായി മുന്നോട്ട് പോകുമെന്ന മുന്നറിയിപ്പും ഹണി റോസ് നല്‍കുന്നുണ്ട്. വിദ്വേഷകമന്റുകള്‍ ഇടുന്നവരെയും നമ്മളെ അപമാനിക്കുന്ന പ്രതികരണങ്ങള്‍ നടത്തുന്നവരെയും നിയമത്തിന്റെ മുന്നില്‍ എത്തിക്കാനാണ് തീരുമാനം എന്നും താരം വ്യക്തമാക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിലെ അസഭ്യഅശ്ലീലഭാഷ പണ്ഡിതമാന്യമാരോട് താന്‍ യുദ്ധം പ്രഖ്യാപിക്കുന്നതായി ഹണി റോസ് നേരത്തെ പറഞ്ഞിരുന്നു.

Honey Rose

''ഇന്ത്യയിലെ നിയമസംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച് ഞാന്‍ പൊതുവേദിയില്‍ എത്തിയിട്ടില്ല. നിങ്ങള്‍ ഓരോരുത്തരും അവരവരുടെ ചിന്തകള്‍ അനുസരിച്ച് സ്വയം നിയമസംഹിതകള്‍ സൃഷ്ടിക്കുന്നതില്‍ ഞാന്‍ ഉത്തരവാദി അല്ല. ഒരു അഭിനേത്രി എന്ന നിലയില്‍ എന്നെ വിളിക്കുന്ന ചടങ്ങുകള്‍ക്ക് പോകുന്നത് എന്റെ ജോലിയുടെ ഭാഗമാണ്.'' എന്നാണ് ഹണി റോസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

'' എന്റെ നേരെ ഉള്ള വിമര്‍ശനങ്ങളില്‍ അസഭ്യഅശ്ശീല പരാമര്‍ശങ്ങള്‍ ഉണ്ടെങ്കില്‍ ഭാരതീയ ന്യായ സംഹിത അനുസരിച്ച് സ്ത്രീക്ക് തരുന്ന എല്ലാ സംരക്ഷണ സാധ്യതകളും പഠിച്ച് ഞാന്‍ നിങ്ങളുടെ നേരെ വരും. ഒരിക്കല്‍ കൂടെ പറയുന്നു, സമൂഹമാധ്യമങ്ങളിലെ അസഭ്യഅശ്ലീലഭാഷ പണ്ഡിതമാന്യമാരെ നിങ്ങളോട് ഇതേ അവസ്ഥയില്‍ കടന്നു പോകുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടി ഹണി റോസ് എന്ന ഞാന്‍ യുദ്ധം പ്രഖ്യാപിക്കുന്നു'' എന്നും താരം തുറന്നടിക്കുന്നുണ്ട്.

Read more about: honey rose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X