For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിങ്ങള്‍ മൂടി പുതച്ച് അഭിനയിക്കാമെന്നാണോ വിചാരിച്ചത്, അപമാനിക്കപ്പെട്ടതായി തോന്നി: ഹണി റോസ്

  |

  മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ഹണി റോസ്. വിനയന്‍ ഒരുക്കിയ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ കടന്നു വന്ന ഹണി ഇന്ന് മലയാള സിനിമയിലെ മുന്‍നിര നായികയാണ്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മോണ്‍സ്റ്റര്‍ എന്ന ചിത്രത്തിലൂടെ ശക്തമായൊരു തിരിച്ചുവരവ് നടത്തി കയ്യടി നേടിയിരിക്കുകയാണ് ഹണി റോസ്. സോഷ്യല്‍ മീഡിയയിലും താരമാണ് ഹണി റോസ്.

  Also Read: സിനിമ വിട്ടു, കുട്ടികള്‍ വേണ്ടെന്നു വച്ചു; എല്ലാം സെയ്ഫിന്റെ കരിയറിനായി; എന്നിട്ട് അമൃതയ്ക്ക് സംഭവിച്ചത്!

  മോഡേണ്‍ ലുക്കിലും നാടന്‍ ലുക്കിലുമെല്ലാം ഹണി റോസ് എത്താറുണ്ട്. എന്നാല്‍ തന്റെ കരിയറിന്റെ തുടക്കത്തില്‍ സ്ലീവ്‌ലെസ് വസ്ത്രവും ഷോര്‍ട്ട്‌സുമൊക്കെ ധരിക്കാന്‍ തനിക്ക് ബുദ്ധിമുട്ടായിരുന്നുവെന്നാണ് ഹണി റോസ് പറയുന്നത്. ഈയ്യടുത്ത് മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഹണി റോസ് മനസ് തുറന്നത്. സ്ലീവ്ലെസ് ടോപ്പ് ഇടാന്‍ തന്നപ്പോള്‍ വഴക്കായിട്ടുണ്ടെന്നും ഡ്രസ് മാറ്റി തരുമോയെന്ന് ചോദിച്ചിട്ടുണ്ടെന്നും താരം പറയുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.

  Honey Rose

  മലയാളത്തില്‍ മാത്രമല്ല തമിഴിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് ഹണി റോസ്. അങ്ങനെ ഒരു തമിഴ് സിനിമയില്‍ ആദ്യമായി അഭിനയിക്കാന്‍ പോയപ്പോഴുണ്ടായ അനുഭവമാണ് ഹണി റോസ് പങ്കുവെക്കുന്നത്. ''ഞാന്‍ ആദ്യം സിനിമ ചെയ്യാനായി പോയപ്പോള്‍ എനിക്ക് ഒരു ടോപ്പ് തന്നു. സ്ലീവ്ലെസ് ആയിരുന്നു. എനിക്ക് ഭയങ്കര സങ്കടമായിരുന്നു അത് ഇടാന്‍. ഞാന്‍ അവിടെ വലിയ പ്രശ്നം ഉണ്ടാക്കി. സാര്‍ എനിക്ക് സ്ലീവ്ലെസ് വേണ്ട സാര്‍, അത് ഞാന്‍ ഇടില്ലെന്നൊക്കെ പറഞ്ഞു. അവരെ സംബന്ധിച്ച് അതെല്ലാം കോമഡി ആയിരിക്കും എന്താണ് ഈ കുട്ടി പറയുന്നത് എന്നായിരിക്കും അവര്‍ ചിന്തിക്കുക'' എന്നാണ് ഹണി റോസ് പറയുന്നത്.

  Also Read: കാമുകിയായ റാണി പിതാവ് അമിതാഭിനെ ചുംബിച്ചു; സഹിക്കാന്‍ കഴിയാതെ പ്രണയം ഉപേക്ഷിച്ച് അഭിഷേക് ബച്ചന്‍

  എന്നാല്‍ കുറച്ച് കാലം കഴിഞ്ഞപ്പോള്‍ അതില്‍ എന്ത് കുഴപ്പമാണ് ഉള്ളതെന്നായി തന്റെ ചിന്തയെന്നും ഒരു ഡ്രസ് എന്നതിലപ്പുറം വേറെ ഒന്നുമില്ലെന്ന് ചിന്തിക്കാന്‍ തുടങ്ങിയെന്നും ഹണി റോസ് പറയുന്നുണ്ട്. പക്ഷെ നമ്മുടെ മൈന്‍ഡ് സെറ്റ് അങ്ങനെയാണല്ലോ. അതെല്ലാം നമ്മുടെ കുഴപ്പമാണെന്നും താരം അഭിപ്രായപ്പെടുന്നുണ്ട്. ഇതിന്റെ പേരില്‍ ഹണി റോസിന് ചീത്തയും കേട്ടിട്ടുണ്ട്. തമിഴില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ കുറേ ചീത്ത വരെ ഞാന്‍ കേട്ടിട്ടുണ്ട്. നിങ്ങള് മൂടി പുതച്ച് വന്ന് അഭിനയിക്കാമെന്നാണോ വിചാരിച്ചതെന്നൊക്കെ അവരെന്നോട് ചോദിച്ചിട്ടുണ്ടെന്നാണ് ഹണി റോസ് പറയുന്നത്.

  തമിഴ് ഇന്‍ഡസ്ട്രിയെക്കുറിച്ച് അന്ന് എനിക്ക് പ്രോപ്പറായ അറിവില്ലായിരുന്നു. ആരെങ്കിലും പറയുന്നത് കേട്ടിട്ടാകും പോയി അഭിനയിക്കുക. അതില്‍ ചെല്ലുമ്പോഴാണ് ഗ്ലാമറസായ വേഷങ്ങള്‍ ധരിക്കണമെന്നൊക്കെ അറിയുകയെന്നും പിന്നീട് അതിന്റെ പേരില്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ടാകുമായിരുന്നുവെന്നും ഹണി റോസ് ഓര്‍ക്കുന്നുണ്ട്. സിനിമയില്‍ അഭിനയിക്കാനുള്ള കരാര്‍ ഒപ്പിട്ട ശേഷമായിരിക്കും ഇതൊക്കെ ഉണ്ടാവുകയെന്നും അപമാനിക്കുന്നത് പോലെയായിരുന്നു ആ സമയത്ത് അങ്ങനെയൊക്കെ ഉണ്ടാകുമ്പോള്‍ തോന്നിയിരുന്നതെന്നും ഹണി റോസ് പറയുന്നുണ്ട്. എന്നാല്‍ പിന്നീട് ശീലമാകുമെന്നും താരം പറയുന്നു.

  Honey Rose

  താന്‍ ആദ്യമായി ഷോര്‍ട്ട്‌സ് ധരിച്ച് അഭിനയിച്ചത് ചങ്ക്‌സിലാണെന്നാണ് ഹണി റോസ് പറയുന്നത്. ഗോവയില്‍ ചങ്ക്സ് സിനിമയുടെ സമയത്താണ് ഞാന്‍ ആദ്യമായിട്ട് ഷോട്സ് ഇടുന്നത്. ഭയങ്കര ബുദ്ധിമുട്ടായിരുന്നു. പക്ഷെ അവിടെ നമ്മളെ ആരും നോക്കില്ല. അവര്‍ നമ്മള്‍ ഷോര്‍ട്സാണ് ഇട്ടതെന്നൊന്നും ശ്രദ്ധിക്കുന്നേ ഇല്ലായിരുന്നുവെന്നും ഹണി ഓര്‍ക്കുന്നുണ്ട്.

  മുതല്‍ കനവ് ആണ് ഹണിയുടെ ആദ്യത്തെ തമിഴ് ചിത്രം. പിന്നീട് തമിഴിലും കന്നഡയിലും തെലുങ്കിലുമൊക്കെ താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ മലയാളത്തിലാണ് അഭിനയിക്കുന്നത്. അതേസമയം ഒരിടവേളയ്ക്ക് ശേഷം മോണ്‍സ്റ്ററിലൂടെ മികച്ചൊരു തിരിച്ചുവരവാണ് ഹണി റോസ് നടത്തിയിരിക്കുന്നത്. മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ നെഗറ്റീവ് ഷേയ്ഡുള്ള, ലെസ്ബിയന്‍ കഥാപാത്രമായിട്ടാണ് ഹണി റോസ് എത്തിയത്. തെലുങ്ക് ചിത്രം വീര സിംഹ റെഡ്ഡിയാണ് ഹണിയുടെ പുതിയ സിനിമ.

  Read more about: honey rose
  English summary
  Honey Rose Says She Felt Insulted When She Was Asked To Wear Short Dress For The First Time
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X