ഒരു പെണ്‍കുട്ടി അങ്ങനെ ചോദിച്ചത് ഞെട്ടിച്ചു, ഒരാളുടെ ശരീരത്തെക്കുറിച്ച് കമന്റ് പറയുന്നത് എന്തിന്? ഹണി റോസ്

മലയാള സിനിമയിലെ മിന്നും താരമാണ് ഹണി റോസ്. വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ടിലൂടെ കടന്നു വന്ന ഹണി റോസ് നിരവധി ഹിറ്റ് ചിത്രങ്ങളിലെ നായികയായി അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും സാന്നിധ്യം അറിയിക്കാന്‍ ഹണി റോസിന് സാധിച്ചു. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ശക്തമായി തിരികെ വന്ന ഹണി റോസ് ഇപ്പോള്‍ നിറ സാന്നിധ്യമായി മാറിയിരിക്കുകയാണ്.

സോഷ്യല്‍ മീഡിയയിലും വലിയ താരമാണ് ഹണി റോസ്. താരത്തിന്റെ ഫോട്ടോഷൂട്ടുകളും ഉദ്ഘാടന വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയുടെ നിരന്തരമുള്ള ബോഡി ഷെയ്മിംഗും ഹണി റോസിന് നേരിടേണ്ടി വന്നിട്ടുണ്ട്. ഈയ്യടുത്ത് ചില ഒരു അവതാരക ഹണി റോസിനെതിരെ നടത്തിയ പരാമര്‍ശം വലിയ വിവാദമായി മാറിയിരുന്നു.

Honey Rose

തനിക്കെതിരെ അറിയുന്നവര്‍ തന്നെ നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ച് പ്രതികരിക്കുകയാണ് ഹണി റോസ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹണി റോസ് മനസ് തുറന്നത്. ഹണി റോസ് മുന്നിലൂടെ നടന്നു പോയാല്‍ എന്തു തോന്നു, ഇതൊക്കെ കേള്‍ക്കുമ്പോള്‍ പ്രതികരിക്കണം എന്ന് തോന്നാറില്ലേ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഹണി റോസ്.

ഒരു പെണ്‍കുട്ടി അങ്ങനെ ചോദിച്ചതാണ് എന്നെ അതിശയിപ്പെടുത്തിയതെന്നാണ് ഹണി റോസ് പറയുന്നത്. അവരുടെ മുന്നില്‍ ഉത്തരം പറയാനിരുന്ന രണ്ടു പേരും എന്റെ സഹപ്രവര്‍ത്തകരാണ്. അവര്‍ ആ ചോദ്യത്തിലെ അപകടം മനസിലാക്കി വളരെ മാന്യമായി ഉത്തരം പറഞ്ഞ് ഒഴിയാന്‍ നോക്കുന്നുണ്ടെന്നും താരം ചൂണ്ടിക്കാണിക്കുന്നു.

പക്ഷെ പെണ്‍കുട്ടി അങ്ങനെയല്ല എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങള്‍ ആംഗ്യത്തിലൂടേയും ചിരിയിലൂടേയും ഒക്കെ നടത്തുന്നു. എന്ത് ആഹ്ലാദമാണ് ഇതിലൂടെ ലഭിക്കുന്നത്. അതേ അവതാരക ഇനി എന്നെങ്കിലും ഇന്റര്‍വ്യു ചെയ്യുവാണെങ്കില്‍ ആദ്യ ചോദ്യം തന്നെ ബോഡി ഷെയ്മിംഗ് അനുഭവിക്കേണ്ടി വന്നിട്ടുണ്ടോ എന്നാകുമെന്നും ഹണി റോസ് പറയുന്നു.

എന്തിനാണ് ഒരാളുടെ ശരീരഭാഗങ്ങളെക്കുറിച്ച് അനാവശ്യമായി കമന്റു പറയുന്നതും പരാമര്‍ശിക്കുന്നതും. ദൈവത്തിന്റെ സൃഷ്ടിയല്ലേ നമ്മളെല്ലാം. അപ്പോള്‍ എന്തിനാണീ പരിഹാസങ്ങള്‍ എന്നും ഹണി റോസ് പറയുന്നു. പിന്നാലെ ഒരു ചാനലിലെ പരിപാടിയില്‍ നടത്തിയ പരോക്ഷമായ പ്രതികരണത്തെക്കുറിച്ചും ഹണി റോസ് തുറന്നടിക്കുന്നുണ്ട്.

മറ്റൊരു ചാനലിലെ കോമഡി ഷോയിലും ശരീരത്തെ കളിയാക്കി കൊണ്ട് ഒരു സ്‌കിറ്റ് കണ്ടു. ഒപ്പമുള്ള ഒരു പെണ്‍കുട്ടിയെയാണ് അപഹസിക്കുന്നതെന്ന് ഓര്‍ക്കാതെ അവര്‍ അഭിനയിക്കുകയാണ്. അതുകണ്ടു കുറേപ്പേര്‍ അലറി ചിരിക്കുകയാണ്. അതുഭയങ്കര ഷോക്കിങ് ആയെന്നാണ് താരം പറയുന്നത്. സോഷ്യല്‍ മീഡിയയിലെ പരിഹാസങ്ങള്‍ കാണുമ്പോള്‍ തനിക്ക് വിഷമം തോന്നാറുണ്ടെന്നാണ് ഹണി റോസ് പറയുന്നത്.

അടുത്ത കാലത്ത് സോഷ്യല്‍ മീഡിയ അറ്റാക്ക് ഇത്രയും നേരിട്ട മറ്റാരെങ്കിലും ഉണ്ടാകുമോ എന്നറിയില്ല. പല കമന്റുകളും ആദ്യമൊക്കെ കാണുമ്പോള്‍ വലിയ സങ്കടം തോന്നിയിരുന്നുവെന്നാണ് ഹണി പറയുന്നത്. തുടക്കകാലത്ത് വീട്ടിലുള്ളവരും ഇതൊക്കെ വായിച്ചു വിഷമിക്കും. പിന്നെ കുറേക്കാലം കേട്ട് കേട്ട് വലിയ സംഭവമല്ലാതായി. ജീവിതത്തില്‍ വലിയൊരു തിരിച്ചടിയുണ്ടായാല്‍ ആദ്യമൊരു ഞെട്ടലുണ്ടാകും. പിന്നീടതു ശീലമായി മാറും. നമ്മളെ ബാധിക്കാതാകും. അതാണ് ഇപ്പോഴത്തെ അവസ്ഥയെന്നാണ് താരം പറയുന്നത്.

Honey Rose

ഒന്നും ഇപ്പോള്‍ ആലോചിക്കാറില്ല. വെറുതെ എന്തിനാണ് മനസ് തളര്‍ത്തുന്നത്. അങ്ങനെ ഡിപ്രഷന്‍ അടിക്കുന്നതിലും നല്ലത് അതിലൊന്നും ശ്രദ്ധകൊടുക്കാതെ വിട്ടു കളയുന്നതാണ്. എനിക്ക് എന്നില്‍ വലിയ വിശ്വാസമാണ്. ആ വിശ്വാസം മതി ഇതൊന്നും കണ്ടില്ലെന്ന് നടിക്കാന്‍ എന്നാണ് ഹണി റോസ് പറയുന്നത്.

മോണ്‍സ്്റ്റര്‍ ആണ് ഹണി റോസ് അഭിനയിച്ച് പുറത്തിറങ്ങിയ അവസാന മലയാള ചിത്രം. പിന്നീട് തെലുങ്ക് ചിത്രം വീര സിംഹ റെഡ്ഡിയിലും അഭിനയിച്ചു. റേച്ചല്‍ ആണ് ഹണി റോസിന്റെ പുതിയ സിനിമ. ഇതിനിടെ പൂക്കാലത്തില്‍ അതിഥി വേഷത്തിലും ഹണി റോസ് എത്തിയിരുന്നു.

Read more about: honey rose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X