ഇറച്ചിക്കട ഉദ്ഘാടനം ആണെന്ന് കരുതി! ട്രോളുന്നവര്‍ ഒരു പണിയുമില്ലാത്തവര്‍; തുറന്നടിച്ച് ഹണി റോസ്‌

മലയാള സിനിമയിലെ മുന്‍നിര നായികയാണ് ഹണി റോസ്. ഒരിടവേളയ്ക്ക് ശക്തമായി തിരികെ വന്ന ഹണി മലയാളത്തില്‍ മാത്രമല്ല തെലുങ്കിലും തിരിച്ചുവരവിലൂടെ കയ്യടി നേടുകയാണ്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ഹണി റോസ്. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.

അതേസമയം, ഉദ്ഘാടന വേദികളില്‍ സ്ഥിരമായി എത്തുന്നതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയുടെ നിരന്തരമുള്ള ട്രോളുകളും ഹണി റോസ് നേരിടാറുണ്ട്. ഇപ്പോഴിതാ ട്രോളുകളെക്കുറിച്ച് സംസാരിക്കുകയാണ് ഹണി റോസ്. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹണി റോസ് മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

Honey Rose

രസകരമായ ട്രോളുകളൊക്കെ അതേ വൈബോടെ ആസ്വദിക്കാറുണ്ട് താന്‍ എന്നാണ് ഹണി റോസ് പറയുന്നത്. റേച്ചലിന്റെ പോസ്റ്റര്‍ ഇറങ്ങിയപ്പോള്‍ കണ്ട രസകരമായ കമന്റ് ഇങ്ങനെയായിരുന്നു- 'ഞാനാദ്യം വിചാരിച്ചു ഇറച്ചിക്കട ഉദ്ഘാടനം ആയിരിക്കുമെന്ന്' എന്ന്. ഇതേപോലെയുള്ള രസകരമായ ട്രോളുകള്‍ കണ്ട് പൊട്ടിച്ചിരിച്ചിട്ടുണ്ട് എന്നാണ് താരം പറയുന്നത്. ഹണി റോസിന്റെ അയര്‍ലന്റ് യാത്രയും വൈറലായി മാറിയിരുന്നു. അതേക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്.

''അയര്‍ലന്റില്‍ പോയ സമയത്ത് ഗതാഗതമന്ത്രി ജാക്ക് ചാംബേഴ്സ് പങ്കുവച്ച സെല്‍ഫി വൈറലായി മാറി. അദ്ദേഹം പങ്കുവച്ച പോസ്റ്റ് പിറ്റേ ദിവസം നോക്കുമ്പോള്‍ താഴെ മൊത്തം മലയാളം കമെന്റുകള്‍. 'ഹായ് ജാക്കേട്ടാ സുഖാണോ' എന്ന് ചോദിച്ചാണ് തുടങ്ങുന്നത്. 'മോളുടെ കല്യാണം വിളിക്കാന്‍ വന്നവരും' മറ്റുമായി ആ പോസ്റ്റിന് താഴെ മലയാളികളെക്കൊണ്ട് നിറഞ്ഞു. ഇതിന് പുറമേ നല്ല കൂടിയ കമന്റ്‌സും ഉണ്ടായിരുന്നു. അതായിരുന്നു എന്റെ ടെന്‍ഷന്‍. മിനിസ്റ്റര്‍ എങ്ങാനും ട്രാന്‍സ്ലേറ്റ് ചെയ്ത് നോക്കിയാല്‍ അയര്‍ലന്റില്‍ നിന്ന് തിരിച്ച് പോരാന്‍ പറ്റാതാവുമോ എന്ന് ഭയന്നു'' എന്നാണ് ഹണി ഫറയുന്നത്. .

അതിരു വിടുന്ന ട്രോളുകളെക്കുറിച്ചും ഹണി സംസാരിക്കുന്നുണ്ട്. എന്നാല്‍ അത്തരം കമന്റുകള്‍ നമ്മളെ ബാധിക്കണമോ എന്ന് തീരുമാനിക്കുന്നത് നമ്മളാണെന്നാണ് ഹണിയുടെ കാഴ്ച്ചപ്പാട്. പറയുന്നവര്‍ പറയട്ടെ, നമ്മുടെ ജോലിയുമായി മുന്നോട്ട് പോവുക എന്നതാണ് ഹണിയുടെ നിലപാട്.

Honey Rose

ഇത്തരം കമന്റും മെസേജും ഇടുന്നവരില്‍ ഭൂരിഭാഗത്തിനും സ്വന്തമായി ഐഡന്റിറ്റി ഇല്ല എന്നതും ഹണി റോസ് ചൂണ്ടിക്കാണിക്കുന്നുണ്ട്. നമുക്കൊന്നും ഇങ്ങനെ ഒരു പോസ്റ്റിന് താഴെ കുത്തിയിരുന്ന് കമെന്റിടാന്‍ സമയം കാണില്ല, എനിക്ക് തോന്നുന്നു ഇത്തരത്തില്‍ നെഗറ്റിവിറ്റി പരത്തുന്നവര്‍ അങ്ങനെ ഒരു പണിയും ഇല്ലാത്ത, ഫ്രസ്‌ട്രേറ്റഡ് ആയ, കുറേ കഷ്ടപ്പാടും ബുദ്ധിമുട്ടും അനുഭവിക്കുന്ന ആരെങ്കിലുമൊക്കെയാവാം എന്നാണ് പറയുന്നത്.അതിനെ അങ്ങനെ അങ്ങനെ വിട്ട് കളഞ്ഞാല്‍ മതി. ജീവിതത്തിലേക്ക് എടുക്കണ്ട എന്നും താരം പറയുന്നു.

റേച്ചല്‍ ആണ് ഹണി റോസിന്റെ പുതിയ സിനിമ. ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലുമാണ് ചിത്രത്തില്‍ ഹണി റോസ് എത്തുന്നത്. നാട്ടിന്‍പുറത്തു കാരിയായ, ഇറച്ചിവെട്ടുകാരിയായിട്ടാണ് താരം അഭിനയിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.

Read more about: honey rose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X