മമ്മൂക്ക മാത്രം എന്തുകൊണ്ട് ഇത്ര നല്ല സിനിമള്‍ ചെയ്യുന്നു? ദുല്‍ഖര്‍ നല്‍കിയ മറുപടി പറഞ്ഞ് ഐശ്വര്യ
താരമെന്ന നിലയിലും നടന്‍ എന്ന നിലയിലും മമ്മൂട്ടി തിരിച്ചു വന്ന വര്‍ഷമായിരുന്നു 2022. ഭീഷ്മ പര്‍വ്വം, പുഴു, റോഷാക്ക് തുടങ്ങിയ സിനിമകള്‍ പ്രമേയം കൊണ്ടും അവതരണം കൊണ്ടുമെല്ലാം പ്രേക്ഷകര്‍ക്ക് പുതിയ കാഴ്ച സമ്മാനിച്ചവയായിരുന്നു. നടനായും താരമായും മ്മമൂട്ടി തന്നെ വീണ്ടെടുക്കുകയായിരുന്നു പോയ വര്‍ഷം. 2023 മമ്മൂട്ടി തീയേറ്ററില്‍ കുതിപ്പോടെയാണ് തുടങ്ങിയിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ നന്‍പകല്‍ നേരത്ത് മയക്കം ആരാധകരെ അമ്പരപ്പിച്ച ചിത്രമായി മാറിയിരിക്കുകയാണ്.
എങ്ങനെയാണ് മിക്ക താരങ്ങളും വിജയം കണ്ടെത്താന്‍ ബുദ്ധിമുട്ട ഈ ഘട്ടത്തില്‍ മമ്മൂട്ടി ഇങ്ങനെ വ്യത്യസ്തമായ സിനിമകളും കഥാപാത്രങ്ങളും ചെയ്ത് തന്റെ കരിയറിലൊരു പുത്തന്‍ ഉണര്‍വ് കൊണ്ടു ന്നിരിക്കുകയാണ്. ഇത് മമ്മൂട്ടിയ്ക്ക് മാത്രം സാധിക്കുന്നത് എങ്ങനെയെന്നാണ് മിക്ക ആരാധകരും ചോദിക്കുന്നത്. ആ ചോദ്യത്തിനുള്ള ഉത്തരം ഇപ്പോഴിതാ ലഭിച്ചിരിക്കുകയാണ്.

നടി ഐശ്വര്യ ലക്ഷ്മിയാണ് ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നത്. മമ്മൂട്ടി നായകനായ ക്രിസ്റ്റഫര്‍ എന്ന ചിത്രത്തിന്റെ പ്രസ് മീറ്റിലായിരുന്നു ഐശ്വര്യ ലക്ഷ്മിയുടെ പ്രതികരണം. ചിത്രത്തിലൊരു പ്രധാന വേഷത്തില്‍ ഐശ്വര്യയും എത്തുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.
മമ്മൂക്ക ഒരുപാട് നല്ല സിനിമകള്‍ ചെയ്യുന്നത് കാണുന്നുണ്ട്. ഇത് മമ്മൂക്കയ്ക്ക് മാത്രം സാധിക്കുന്നത് എങ്ങനെയാണെന്ന് ഞാന്‍ ചോദിച്ചു. മമ്മൂക്കയ്ക്ക് മാത്രം എങ്ങനെയാണ് ഇത്രയും നല്ല വിഷയങ്ങളും സംവിധായകരുമൊക്കെ കിട്ടുന്നത് എങ്ങനെയാണെന്ന് ഞാന്‍ ദുല്‍ഖറിന്റെയടുത്ത് ചോദിക്കു. അപ്പോള്‍ ദുല്‍ഖര്‍ പറഞ്ഞത് ഹീ ഈസ് ഹാവിംഹ് ഫണ്‍ എന്നാണ്. സിനിമയുടെ റിസള്‍ട്ടോ ആളുകള്‍ എന്ത് പറയുമെന്നോ ചിന്തിക്കാതെ സ്വന്തം ഇഷ്ടം എക്‌സ്പ്രസ് ചെയ്യാന്‍ നോക്കുകയാമെന്നാണ് പറഞ്ഞത്. ഇതുപോലൊരു സ്ഥാനത്തിരിക്കുന്ന താരത്തിന് അത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നാണ് ഐശ്വര്യ പറയുന്നത്.
പിന്നാലെ പതിവ് ശൈലിയില്‍ മമ്മൂട്ടി ഇതിന് കൗണ്ടറടിക്കുകയും ചെയ്യുന്നുണ്ട്. ഒരേ വീട്ടിലെ രണ്ടു പേരുടെ കൂടെ അഭിനയിച്ച് എന്തോരം രഹസ്യങ്ങളാണ് അറിയാന്‍ പറ്റിയിട്ടുള്ളതെന്നാണ് മമ്മൂട്ടി പറയുന്നത്. ദുല്‍ഖര്‍ സല്‍മാനും ഐശ്വര്യ ലക്ഷ്മിയും കിങ് ഓഫ് കൊത്ത എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിക്കുന്നുണ്ട്. അതേസമയം മമ്മൂട്ടിയുടെ കൂടെ അഭിനയിക്കുന്നതിനെക്കുറിച്ചും പ്രസ് മീറ്റില്‍ ഐശ്വര്യ ലക്ഷ്മി സംസാരിക്കുന്നുണ്ട്.
'മമ്മൂക്കയുടെ കൂടെ വര്‍ക്ക് ചെയ്യുകയാണെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ എല്ലാ അഭിമുഖങ്ങളിലും എന്നോട് ചോദിക്കുന്ന ചോദ്യമാണ് മമ്മൂക്കക്കൊപ്പമുള്ള എക്സ്പീരിയന്‍സ് എങ്ങനെയുണ്ടായിരുന്നു എന്ന്. ശരിക്കും ഇതൊരു ക്ലീഷേ ചോദ്യമാണ്'' എന്നാണ് ഐശ്വര്യ പറയുന്നത്. അതേസമയം, ഏത് ആക്ടറിന്റെ കൂടെ വര്‍ക്ക് ചെയ്താലും ഈ ചോദ്യങ്ങളുണ്ടാകാറുണ്ടെന്നും താരം പറയുന്നുണ്ട്.

മമ്മൂക്കക്കൊപ്പമുള്ള അനുഭവങ്ങള്‍ ചോദിക്കുമ്പോള്‍, എന്റെ ഭാവം കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാകുമായിരിക്കുമല്ലോ എനിക്ക് എത്ര മാത്രം സന്തോഷമുണ്ടെന്ന് എന്നും ഐശ്വര്യ പറയുന്നു. ഉണ്ണികൃഷ്ണന്‍ സാറിന്റെ ഒരുപാട് സിനിമകളിലേക്ക് എന്നെ വിളിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ പല കാരണങ്ങള്‍കൊണ്ട് അതിന് കഴിയാതെ പോവുകയായിരുന്നു.ശരിക്കും പറഞ്ഞാല്‍ ഈ കഥാപാത്രം ഞാന്‍ ചോദിച്ച് വാങ്ങിയതാണെന്നും താരം പറയുന്നുണ്ട്.
നല്ലൊരു അനുഭവമാണ് ഈ സിനിമ എനിക്ക് തന്നത്. മമ്മൂക്കയുടെ കൂടെ അഭിനയിക്കുമ്പോള്‍ ഭയങ്കര സമാധാനമാണ്. ഞാന്‍ പെട്ടെന്ന് അപ്സെറ്റാകുന്ന ഒരാളാണ്. അങ്ങനെ എന്തെങ്കിലും കാര്യത്തില്‍ അപ്സെറ്റായി സെറ്റിലിരുന്നാല്‍ നമ്മളോട് മമ്മൂക്ക വന്ന് സംസാരിക്കാറുണ്ടെന്നും ഐശ്വര്യ പറയുന്നു.
പഴയ പലകാര്യങ്ങളും മമ്മൂക്ക നമ്മളോട് പറയുമെന്നാണ് ഐശ്വര്യ പറയുന്നത്. പണ്ടൊക്കെ സിനിമ ഷൂട്ട് ചെയ്യുന്ന സമയത്തെ കഥകളാണ് പറയുന്നത്. അന്നത്തെയൊക്കെ പല കഥകളും മമ്മൂക്ക പറഞ്ഞ് തന്നിട്ടുണ്ട്. മമ്മൂക്ക സിനിമയിലേക്ക് വന്ന കാലത്തെ കഥകള്‍ വരെ പറഞ്ഞതായി ഐശ്വര്യ പറയുന്നു. ശരിക്കും പറഞ്ഞാല്‍ ഒരു മാസ്റ്റര്‍ ക്ലാസില്‍ പങ്കെടുക്കുന്നത് പോലെയാണ് ക്രിസ്റ്റഫറിന്റെ ലൊക്കേഷന്‍ എന്നും ഐശ്വര്യ കൂട്ടിച്ചേർക്കുന്നു.


Click it and Unblock the Notifications