പൊന്നമ്മയ്ക്ക് കവിയൂര്‍ എന്ന പേര് നല്‍കിയ നാട്ടുപ്രമാണി; ഗായികയാക്കാന്‍ നല്‍കിയ പേര് 'അമ്മ'യ്ക്ക് മറുവാക്കായി

മലയാള സിനിമയുടെ അമ്മ വാത്സല്യം മാഞ്ഞു. ഉണ്ണീ എന്ന വിളിയുമായി മലയാള സിനിമയുടെ പടിവാതിക്കല്‍ കാത്തു നില്‍ക്കാന്‍ ഇനി കവിയൂര്‍ പൊന്നമ്മയില്ല. അരങ്ങിലും ജീവിതത്തിലും കര്‍ട്ടനിട്ട് മലയാള സിനിമയുടെ അമ്മ മുഖം യാത്രയായിരിക്കുകയാണ്. തങ്ങളുടെ പ്രിയപ്പെട്ട കവിയൂര്‍ പൊന്നമ്മയെ ഓര്‍ക്കുകയാണ് സിനിമാ ലോകം.

പാട്ടുകാരിയാകാനായിരുന്നു കവിയൂര്‍ പൊന്നമ്മ ആഗ്രഹിച്ചത്. നാടകത്തിലൂടെയായിരുന്നു തുടക്കം. പക്ഷെ കാലം കവിയൂര്‍ പൊന്നമ്മയെ നടിയാക്കി, അങ്ങനെ മലയാള സിനിമയുടെ അമ്മ മുഖവുമായി. തന്റെ പതിനാലാം വയസിലാണ് പൊന്നമ്മയുടെ കലാജീവിതം ആരംഭിക്കുന്നത്. അന്ന് പാട്ടുകാരിയാകാനായിരുന്നു ആഗ്രഹിച്ചിരുന്നത്. വലുതാകുമ്പോള്‍ എംഎസ് സുബ്ബലക്ഷ്മിയെ പോലെയാകണം എന്നായിരുന്നു ആഗ്രഹം.

Kaviyoor Ponnamma

പക്ഷെ സംഗീത സംവിധായകന്‍ ജി ദേവരാജന്റെ നിര്‍ബന്ധത്തിന് വഴങ്ങി പൊന്നമ്മ നാടകത്തില്‍ പാട്ടുകാരിയായി. പതിനാലാം വയസില്‍ തോപ്പില്‍ ഭാസിയ്‌ക്കൊപ്പം അഭിനയിച്ചു കൊണ്ട് നാടകത്തിന്റെ തട്ടിലെത്തി. മൂലധനം ആയിരന്നു ആദ്യ നാടകം. പാട്ടുപാടാന്‍ ആഗ്രഹിച്ചു വന്നവള്‍ അഭിനയിക്കേണ്ടി വന്നപ്പോള്‍ തെല്ല് അമ്പരന്നു. അങ്ങനെ പേടിച്ച് കരഞ്ഞു നിന്ന പെണ്‍കുട്ടിയുടെ അരികിലെത്തി ആശ്വസിപ്പിക്കുന്നത് തോപ്പില്‍ ഭാസിയാണ്.

'എടി കൊച്ചേ അഭിനയം അത്ര വലിയ കാര്യമൊന്നുമല്ല. ഞാന്‍ പറയുന്നത് പോലെ ചെയ്താല്‍ മതി' എന്നായിരുന്നു തോപ്പില്‍ ഭാസിയുടെ മോട്ടിവേഷന്‍. അങ്ങനെ ഗായിക നായികയായി. അധികം വൈകാതെ സിനിമയും തേടിയെത്തി. മെരിലാന്റ് ഒരുക്കിയ ശ്രീരാമപട്ടാഭിഷേകം ആയിരുന്നു ആദ്യ സിനിമ. കൊട്ടാരക്കര ശ്രീധരന്‍ നായര്‍ അവതരിപ്പിച്ച രാവണന്റെ ഭാര്യ മണ്ഡോദരിയായിട്ടായിരുന്നു തുടക്കം.

പക്ഷെ അക്കാലത്തും സംഗീതം വിട്ടിരുന്നു. പാട്ട് തന്നെയായിരുന്നു അവരുടെ മനസിലെ ആദ്യ സ്ഥാനത്ത്. പാട്ട് പഠിക്കുന്നതും പാടുന്നതുമൊക്കെ സജീവമായി തന്നെ തുടര്‍ന്ന്. അക്കാലത്താണ് പേരിനൊപ്പം കവിയൂര്‍ വന്നു ചേരുന്നത്. പ്രശസ്ത ഗായിക കവിയൂര്‍ രേവമ്മയുടെ പിന്‍ഗാമിയാകട്ടെ എന്ന് പറഞ്ഞ് അരങ്ങേറ്റത്തില്‍ വച്ച് നാട്ടുപ്രമാണിയായ പ്രവര്‍ത്യാരാണ് പേരിനൊപ്പം കവിയൂര്‍ ചേര്‍ക്കുന്നത്. അതോടെ പൊന്നി കവിയൂര്‍ പൊന്നമ്മയായി.

Kaviyoor Ponnamma

പാട്ടുകാരിയാകണമെന്ന് ആശംസിച്ചിട്ട പേര് പക്ഷെ പിന്നെ മലയാള സിനിമയിലെ അമ്മ എന്ന വാക്കിന്റെ പര്യായമായി മാറുകയായിരുന്നു. നായികയായി തുടങ്ങിയെങ്കിലും ചെറുപ്പത്തില്‍ തന്നെ അമ്മ വേഷങ്ങള്‍ തേടിയെത്തി. തന്റെ 20-ാം വയസില്‍ തന്നെ അമ്മയായി അഭിനയിച്ചു. പിന്നാലെ സൂപ്പര്‍ താരങ്ങളായ സത്യന്‍, മധു, പ്രേം നസീര്‍ തുടങ്ങിയവരുടെ അമ്മയായി. കാലങ്ങള്‍ക്കിപ്പുറം മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും പൃഥ്വിരാജിന്റേയും വരെ അമ്മയായി അഭിനയിക്കാനും കവിയൂര്‍ പൊന്നമ്മയ്ക്ക് സാധിച്ചു.

ആറ് പതിറ്റാണ്ടിനിടെ ആയിരത്തോളം സിനിമകള്‍. നാല് തവണ മികച്ച സഹനടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും നേടിയെത്തി. ബ്ലാക്ക് വൈറ്റ് കാലത്ത് ആരംഭിച്ച ആ സിനിമാഭിനയ ജീവിതം അവസാനിക്കുന്നത് ഒടിടി കാലത്താണെന്നതും ശ്രദ്ധേയമാണ്. മലയാള സിനിമയുടെ മാറ്റങ്ങളിലെല്ലാം

More from Filmibeat

Read more about: kaviyoor ponnamma
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X